Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (100.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 08/02/2018
ഫിൻ ടെക് /ഡിജിറ്റൽ ബാങ്കിങ് - കർമസംഘത്തിന്റെ റിപ്പോർട്ട്

ഫെബ്രുവരി 08, 2018

ഫിൻ ടെക് /ഡിജിറ്റൽ ബാങ്കിങ് - കർമസംഘത്തിന്റെ റിപ്പോർട്ട്

“ഫിൻ ടെക് /ഡിജിറ്റൽ ബാങ്കിങ്-ഭാരതത്തിൽ” എന്ന വിഷയത്തെക്കുറിച്ചുള്ള കർമസംഘത്തിന്റെ (ഇന്റർ റെഗുലേറ്ററി വർക്കിംഗ് ഗ്രൂപ്പ്) റിപ്പോർട്ട് ഭാരതീയ റിസർവ് ബാങ്കിന്റെ വെബ്‌സൈറ്റിൽ ഇന്ന് പ്രസിദ്ധീകരിച്ചു.

പശ്ചാത്തലം

ഭാരതത്തിൽ ഫിൻ ടെക്/ഡിജിറ്റൽ ബാങ്കിങ്ങിൽ നിയന്ത്രകർ നേരിടേണ്ടി വരാവുന്ന എല്ലാ പ്രശ്നങ്ങളെയും കുറിച്ചുള്ള സമഗ്രവും വിപുലവുമായ പഠനത്തിനായി റിസർവ് ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രി സുദർശൻ സെൻ അധ്യക്ഷനായി ഒരു കർമ്മ സംഘം രൂപീകരിയ്ക്കുകയുണ്ടായി. ഭാരതീയ റിസർവ് ബാങ്ക്, സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(SEBI), ഇൻഷുറൻസ് റെഗുലേറ്ററി & ഡെവലപ്മെന്റ് ബോർഡ് ഓഫ് ഇന്ത്യ (IRDAI) പെൻഷൻ ഫണ്ട് റെഗുലേറ്ററി & ഡെവലപ്മെന്റ് അതോറിറ്റി (PFRDA), നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(NPCI) എന്നീ സാമ്പത്തിക മേഖലയിലെ നിയന്ത്രകരുടെ പ്രതിനിധികൾക്ക് പുറമെ തിരഞ്ഞെടുക്കപ്പെട്ട ചില ബാങ്കുകളും ഒരു റേറ്റിംഗ് ഏജൻസിയും ഈ സംഘത്തിലെ അംഗങ്ങളാണ്.

റിപ്പോർട്ടിനെ കുറിച്ച് അഭിപ്രായങ്ങളോ നിർദ്ദേശങ്ങളോ ഉള്ളവർ ആയതു 2018 ഫെബ്രുവരി 28 നു മുൻപ് ഇമെയിൽ ആയോ തപാലിലോ താഴെ പറയുന്ന വിലാസത്തിൽ അയയ്‌ക്കേണ്ടതാണ്.

സിജിഎം -ഇൻചാർജ്
ഡിപ്പാർട്മെൻറ് ഓഫ് ബാങ്കിങ് റെഗുലേഷൻ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ഓഫീസ്
ഷഹീദ്‌ ഭഗത് സിംഗ് മാർഗ്
മുംബൈ 400001

ജോസ് ജെ കാട്ടൂർ
ചീഫ് ജനറൽ മാനേജർ

പത്രപ്രസ്താവന: 2017-2018/2163

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰