Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (100.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 23/01/2018
ഭോപ്പാൽ നാഗരിക് സഹകാരി ബാങ്കിന് (ഭോപ്പാൽ, മധ്യപ്രദേശ്) നല്‍കിയ ലൈസന്‍സ് ഭാരതീയ റിസര്‍വ് ബാങ്ക് റദ്ദു ചെയ്യുന്നു

ജനുവരി 23, 2018

ഭോപ്പാൽ നാഗരിക് സഹകാരി ബാങ്കിന് (ഭോപ്പാൽ, മധ്യപ്രദേശ്) നല്‍കിയ
ലൈസന്‍സ് ഭാരതീയ റിസര്‍വ് ബാങ്ക് റദ്ദു ചെയ്യുന്നു.

ഭാരതീയ റിസര്‍വ് ബാങ്കിന്റെ 2018 ജനുവരി 17 ലെ ഉത്തരവ് പ്രകാരം ഭോപ്പാൽ നാഗരിക് സഹകാരി ബാങ്കിന്(പൂനെ, മഹാരാഷ്ട്ര) നല്‍കിയ ലൈസന്‍സ് റദ്ദു ചെയ്തിരിക്കുന്നു. 2018 ജനുവരി 22 ന്റെ ഇടപാടുകള്‍ അവസാനിക്കുന്ന സമയം മുതല്‍ ഈ ഉത്തരവ് പ്രാബല്യത്തിലുണ്ടായിരിക്കും. ലിക്വിഡേറ്ററെ നിയമിക്കുവാനും ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുവാനുമായി സഹകരണ സംഘം രജിസ്ട്രാര്‍ (മധ്യപ്രദേശ്) വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നു.

ബാങ്കിന്റെ ലൈസന്‍സ് ഭാരതീയ റിസര്‍വ് ബാങ്ക് റദ്ദു ചെയ്യുവാനുള്ള കാരണങ്ങള്‍:

  1. ബാങ്കിന് ആവശ്യമായ മൂലധനമോ ലാഭ സാധ്യതയോ ഇല്ല. അതിനാൽ 1949ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമത്തിലെ 11(1), 22(3)(d), 56 എന്നീ വകുപ്പുകൾ ബാങ്ക് പാലിച്ചിട്ടില്ല.

  2. നിലവിലേയും ഭാവിയിലേയും നിക്ഷേപകരുടെ നിക്ഷേപങ്ങള്‍ കാലാവധി അവസാനിക്കുമ്പോള്‍ പൂര്‍ണ്ണമായി തിരികെ നല്കാനുള്ള കഴിവില്ലായ്മ. മുകളില്‍ സൂചിപ്പിച്ച നിയമത്തിലെ 22(3)(a), 56 എന്നീ വകുപ്പുകളുടെ ലംഘനം.

  3. നിലവിലുള്ളതും ഭാവിയിലേയും നിക്ഷേപകരുടെ താല്പര്യങ്ങള്‍ക്ക് ദോഷകരമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍. മുകളില്‍ സൂചിപ്പിച്ച നിയമത്തിലെ 22(3)(b), 56 എന്നീ വകുപ്പുകളുടെ ലംഘനം.

  4. ബാങ്ക് അതിന്റെ മൂലധനം വര്ധിപ്പിക്കുന്നതിനോ സാമ്പത്തിക പുനഃസംഘടനക്കോ വേണ്ടി യാതൊരു നടപടിയും എടുത്തിട്ടില്ല എന്ന് മാത്രമല്ല മൂർത്തമായ/ പ്രായോഗികമായ ഒരു പുനരുദ്ധാരണ പദ്ധതിയും ആവിഷ്കരിക്കുവാൻ ബാങ്കിന് കഴിഞ്ഞിട്ടില്ല.

  5. ആവശ്യമായ സമയവും സൗകര്യങ്ങളും നൽകിയിട്ടും മടങ്ങിവരവിനു/ മെച്ചപ്പെടലിന് വിദൂരമായ സാദ്ധ്യത പോലുമില്ലാത്ത സാമ്പത്തിക സ്ഥിതി.

  6. ഈ സ്ഥാപനത്തെ തുടർന്നു പ്രവർത്തിക്കുവാൻ അനുവദിച്ചാൽ അത് പൊതുജന താല്പര്യത്തിന് ദോഷകരമായിരിക്കും.

ലൈസന്‍സ് റദ്ദു ചെയ്തതോടു കൂടി ഭോപ്പാൽ നാഗരിക് സഹകാരി ബാങ്കിനെ (ഭോപ്പാൽ, മധ്യപ്രദേശ്) ബാങ്കിംഗ് റഗുലേഷന്‍ നിയമത്തിലെ വകുപ്പ് 5(b)യില്‍ നിര്‍വചിച്ചിരിക്കുന്ന ബാങ്കിംഗ് ഇടപാടുകള്‍, നിക്ഷേപങ്ങൾ സ്വീകരിയ്ക്കുന്നതും മടക്കി കൊടുക്കുന്നതും ഉൾപ്പെടെ, നടത്തുന്നതില്‍ നിന്നും ഈ സമയം മുതല്‍ വിലക്കിയിരിയ്ക്കുന്നു.

ലൈസന്‍സ് റദ്ദു ചെയ്യുകയും ലിക്വിഡേഷന്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്ത സ്ഥിതിക്ക് ഡെപ്പോസിറ്റ് ഇന്‍ഷുറൻസ് & ക്രെഡിറ്റ് ഗാരന്റി കോര്‍പ്പറേഷന്റെ വ്യവസ്ഥകള്‍ക്ക് വിധേയമായി ബാങ്കിന്റെ നിക്ഷേപകര്‍ക്ക് നിക്ഷേപസംഖ്യ തിരികെ നല്‍കുവാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതാണ്. ലിക്വിഡേഷന്‍ സമയത്ത് DICGCയുടെ സാധാരണ നടപടിക്രമങ്ങള്‍ക്കു വിധേയമായി എല്ലാ നിക്ഷേപകര്‍ക്കും തങ്ങളുടെ നിക്ഷേപം ഒരു ലക്ഷം രൂപയുടെ പരിധിക്കുള്ളില്‍ ലഭിക്കുവാന്‍ അർഹത ഉണ്ടായിരിക്കും.

അജിത്പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസര്‍

പത്രപ്രസ്താവന: 2017-2018/2010

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������