Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (95.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 10/01/2018
ഗോമതി നാഗരിയ സഹകാരി ബാങ്ക് ലിമിറ്റഡ്, ജൗൻപുർ (ഉത്തർ പ്രദേശ്) - ബാങ്കിങ് റെഗുലേഷൻ നിയമം, 1949 (AACS) വകുപ്പ് 35 A പ്രകാരം പുറപ്പെടുവിച്ച ഡയറക്ഷന്റെ കാലാവധി ഭാരതീയ റിസര്‍വ് ബാങ്ക് ദീര്‍ഘിപ്പിച്ചിരിക്കുന്നു

ജനുവരി 10, 2018

ഗോമതി നാഗരിയ സഹകാരി ബാങ്ക് ലിമിറ്റഡ്, ജൗൻപുർ (ഉത്തർ പ്രദേശ്) -
ബാങ്കിങ് റെഗുലേഷൻ നിയമം, 1949 (AACS) വകുപ്പ് 35 A പ്രകാരം
പുറപ്പെടുവിച്ച ഡയറക്ഷന്റെ കാലാവധി ഭാരതീയ റിസര്‍വ് ബാങ്ക്
ദീര്‍ഘിപ്പിച്ചിരിക്കുന്നു.

2017 ജൂലൈ 3ന് പുറപ്പെടുവിച്ച ഡയറക്ടീവ് പ്രകാരം ഗോമതി നാഗരിയ സഹകാരി ബാങ്കിന് (ജൗൻപുർ, ഉത്തർ പ്രദേശ്) മേൽ ചുമത്തിയ ഡയറക്ഷനിൽ ഭാഗികമായ ഭേദഗതികളോടെ അയവു വരുത്തിയിരിയ്ക്കുന്നു എന്നു ഭാരതീയ റിസർവ് ബാങ്ക് അറിയിച്ചിരിയ്ക്കുന്നു. പുതുക്കിയ ഡയറക്റ്റീവിലെ നിബന്ധനകൾക്കനുസൃതമായി നിക്ഷേപകന് 30000 രൂപ (രൂപ മുപ്പതിനായിരം) വരെ പിൻവലിയ്ക്കാൻ അനുവദിക്കാവുന്നതാണ്. 2017 ജൂലൈ 3 ലെ ഡയറക്ടീവിലെ മറ്റെല്ലാ നിബന്ധനകളും മാറ്റമില്ലാതെ തുടരുന്നതാണ്. മാത്രമല്ല, 2017 ജൂലൈ 10 ലെ ഇടപാടുകൾ അവസാനിയ്ക്കുന്ന സമയം മുതൽ ബാങ്കിങ് റെഗുലേഷൻ നിയമം, 1949(AACS) വകുപ്പ് 35A പ്രകാരം പുറപ്പെടുവിച്ച ഡയറക്ഷന്റെ നിയന്ത്രണത്തിലായിരുന്നത്‌ 2018 ജനുവരി 8 ലെ ഡയറക്റ്റീവ് പ്രകാരം 2018 ജൂലായ് 10 വരെ പുനവലോകനത്തിന് വിധേയമായി, ദീര്‍ഘിപ്പിക്കുകയും ചെയ്തിരിക്കുന്നു. 2018 ജനുവരി 08 ലെ ഡയറക്ടീവിന്റെ ഒരു പകര്പ്പ് പൊതുജനങ്ങളുടെ അറിവിലേക്കായി ബാങ്ക് പരിസരത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്.

ഭാരതീയ റിസർവ് ബാങ്കിന്റെ ഈ നടപടി കാരണം ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയില്‍ കാര്യമായ അഭിവൃദ്ധിയുണ്ടായെന്ന് റിസർവ്ബാങ്ക് കരുതുന്നു എന്ന് അര്ത്ഥയമാക്കരുത്. നിക്ഷേപകരുടെ ബുദ്ധിമുട്ട് ലഘൂകരിക്കുന്നതിനുള്ള ഒരു നടപടി മാത്രമായി ഇതിനെ കാണേണ്ടതാണ്. സാഹചര്യങ്ങൾക്കനുസരിച്ചു ഡയറക്ഷനില്‍ മാറ്റം വരുത്തുന്ന കാര്യം ഭാരതീയ റിസർവ് ബാങ്ക് പരിഗണിയ്ക്കുന്നതായിരിക്കും.

അജിത്പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസര്‍

പത്രപ്രസ്താവന: 2017-2018/1897

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������