Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (84.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 04/01/2018
ബാങ്കിങ് റെഗുലേഷൻ നിയമം, 1949 (AACS) വകുപ്പ് 35 A പ്രകാരം പുറപ്പെടുവിച്ച സമഗ്രമായ ഡയറക്ഷന്‍ - അമനാഥ് സഹകരണ ബാങ്ക്, ബെംഗളൂരു

ജനുവരി 04, 2018

ബാങ്കിങ് റെഗുലേഷൻ നിയമം, 1949 (AACS) വകുപ്പ് 35 A പ്രകാരം
പുറപ്പെടുവിച്ച സമഗ്രമായ ഡയറക്ഷന്‍ - അമനാഥ് സഹകരണ ബാങ്ക്,
ബെംഗളൂരു.

അമനാഥ് സഹകരണ ബാങ്ക്, (ബെംഗളൂരു) 2013 ഏപ്രിൽ 1 മുതൽ ഡയറക്ഷനു കീഴില്‍ ആയിരുന്നതും ഈ നടപടി കാലാകാലങ്ങളിൽ പരിഷ്കരിക്കുകയും അവസാനമായി ജൂൺ 29, 2017 ൽ കാലാവധി, പുനരവലോകനത്തിനു വിധേയമായി, ആറു മാസത്തേയ്ക്ക് കൂടി ദീർഘിപ്പിക്കുകയും ചെയ്തിരുന്നത് പൊതുജനതാല്പര്യാർത്ഥം വീണ്ടും ദീർഘിപ്പിക്കേണ്ടതാണെന്ന് റിസർവ് ബാങ്കിന് ബോധ്യമായ കാര്യം പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിയ്ക്കുന്നു.

ബാങ്കിങ് റെഗുലേഷൻ നിയമം, 1949(AACS) വകുപ്പ് 35A യുടെ ഉപ വകുപ്പ് (1) പ്രകാരം റിസർവ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ഏപ്രിൽ 1, 2013നു പുറപ്പെടുവിച്ച ഡയറക്റ്റീവിന്റെ തുടർച്ചയായി കാലാവധി 2018 ജനുവരി 4 വരെ ദീർഘിപ്പിച്ചിരുന്നത്, 2018 ജനുവരി 5 മുതൽ 2018 ജൂലൈ 4 വരെയുള്ള ആറു മാസ കാലയളവിലേക്ക് കൂടി പുനരവലോകനത്തിനു വിധേയമായി, ദീർഘിപ്പിച്ചിരിക്കുന്നു.

ഡയറക്റ്റീവിലെ മറ്റു നിബന്ധനകൾ മാറ്റമില്ലാതെ തുടരുന്നതാണ്.

ഡയറക്ഷന്‍ ചുമത്തി എന്ന കാരണത്താൽ ബാങ്കിന്റെ ലൈസൻസ് റദ്ദു ചെയ്തു എന്ന് കരുതരുത്. ബാങ്കിന്റെ സാമ്പത്തികനില മെച്ചപ്പെടുന്നതുവരെ നിയന്ത്രണങ്ങൾക്ക് വിധേയമായി ബാങ്കിംഗ് ഇടപാടുകള്‍ നടത്തുവാൻ ബാങ്കിന് അധികാരമുണ്ട്. സാഹച ര്യങ്ങൾക്കനുസരിച്ച് ഡയറക്ഷനില്‍ മാറ്റം വരുത്തുന്ന കാര്യം റിസർവ് ബാങ്ക് പരിഗണിക്കുന്നതായിരിക്കും.

അജിത്പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസര്‍

പത്രപ്രസ്താവന: 2017-2018/1834

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰