Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (89.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 22/12/2017
കൃത്യമായ തിരുത്തൽ നടപടികൾ (PCA) - ഈ ചട്ടക്കൂടിൽ ഉൾപ്പെട്ടിട്ടുള്ള ബാങ്കുകളെ കുറിച്ച് ഭാരതീയ റിസർവ് ബാങ്ക് വിശദീകരിക്കുന്നു

ഡിസംബർ 22, 2017

കൃത്യമായ തിരുത്തൽ നടപടികൾ (PCA) - ഈ ചട്ടക്കൂടിൽ ഉൾപ്പെട്ടിട്ടുള്ള
ബാങ്കുകളെ കുറിച്ച് ഭാരതീയ റിസർവ് ബാങ്ക് വിശദീകരിക്കുന്നു.

PCA ചട്ടക്കൂടിൽ ഉൾപ്പെട്ടിട്ടുള്ള ചില പൊതുമേഖലാ ബാങ്കുകളെ അടച്ചു പൂട്ടാൻ തീരുമാനിച്ചിരിക്കുന്നു എന്ന അടിസ്ഥാന രഹിതമായ വാർത്ത ഏതാനും മാധ്യമങ്ങളിൽ, സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ, പ്രചരിക്കുന്നതായി ഭാരതീയ റിസർവ് ബാങ്കിന്റെ ശ്രദ്ധയിൽ പെട്ടിരിക്കുന്നു. ഈ അവസരത്തിൽ 2017 ജൂൺ 5 ന്റെ പത്രപ്രസ്താവനയിലേക്ക്‌ പൊതുജനങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയും അതിൽ പറഞ്ഞിരുന്ന കാര്യങ്ങൾ താഴെ കൊടുക്കുകയും ചെയ്യുന്നു:

"PCA ചട്ടക്കൂട് പൊതുജനങ്ങൾക്ക് ബാങ്കുകളുമായി ഇടപാടുകൾ നടത്തുന്നതിനെ തടസ്സപ്പെടുത്തുവാൻ ഉദ്ദേശിച്ചല്ല എന്ന് ഭാരതീയ റിസർവ് ബാങ്ക് വ്യക്തമാക്കുന്നു. ബാങ്കുകളുടെ സാമ്പത്തിക സ്ഥിതി ആരോഗ്യകരമായി നിലനിർത്തുന്നതിന് റിസർവ് ബാങ്ക് അതിന്റെ മേൽനോട്ട വ്യവസ്ഥയിൽ പല നടപടികളും മാർഗങ്ങളും ഉപയോഗിക്കുന്നതാണ്. PCA രൂപരേഖ അത്തരമൊരു മേൽനോട്ട നടപടി മാത്രമാണെന്നും ബാങ്കിന്റെ പ്രവർത്തനത്തെ വിലയിരുത്തുവാനുള്ള ഉപാധി മാത്രമാണെന്നും അതൊരു താക്കീതിന്റെ മുൻ‌കൂർ സൂചനയാണെന്നും മൂലധന പര്യാപ്തി, ആസ്തിയുടെ നിലവാരം എന്നിവയിൽ എന്തെങ്കിലും അനാരോഗ്യകരമായ വ്യതിയാനങ്ങളുണ്ടായാൽ PCA യിൽ ഉൾപ്പെടുത്തുമെന്നും വ്യക്തമാക്കുന്നു. ബാങ്കുകളുടെ സാമ്പത്തിക ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള തിരുത്തൽ പ്രക്രിയ, റിസർവ് ബാങ്ക് നിർദ്ദേശിക്കുന്നതുൾപ്പെടെ, സമയബന്ധിതമായി നടപ്പാക്കുക എന്നതാണ് PCA ലക്ഷ്യമാക്കുന്നത്. ബാങ്കുകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മാനേജ്‌മെന്റുമായി വളരെ അടുത്ത് ഇടപെടുവാനുള്ള അവസരം റിസർവ് ബാങ്കിന് ലഭിക്കുന്നു. അപായകരമായ പ്രവർത്തനങ്ങൾ ഒഴിവാക്കുവാനും മൂലധനം സംരക്ഷിച് ബാലൻസ് ഷീറ്റ് ശക്തമാക്കുവാനും ബാങ്കുകളെ പ്രോത്സാഹിപ്പിക്കുവാനുള്ള രൂപരേഖയാണ് PCA.

PCAരൂപരേഖ 2002 ഡിസംബർ മുതൽ പ്രാബല്യത്തിലുള്ളതാണെന്നും 2013 ഏപ്രിൽ 13 ന് പുറപ്പെടുവിച്ച സുപ്രധാന സൂചനകൾ നിലവിലുള്ള രൂപരേഖയുടെ പരിഷ്കരിച്ച വിവരണം മാത്രമാണെന്നും ഭാരതീയ റിസർവ് ബാങ്ക് ഊന്നിപ്പറയുന്നു."

ഭാരതീയ റിസർവ് ബാങ്ക് ഇതിനാൽ മുകളിൽ വിശദമാക്കിയ നിലപാട് ആവർത്തിക്കുന്നു.

ജോസ് ജെ.കാട്ടൂര്‍
ചീഫ് ജനറല്‍ മാനേജര്‍

പത്രപ്രസ്താവന : 2017-2018/1719

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰