Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (85.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 15/12/2017
സിണ്ടിക്കേറ്റ് ബാങ്കിന് ഭാരതീയ റിസര്‍വ് ബാങ്ക് പിഴ ചുമത്തിയിരിക്കുന്നു

ഡിസംബർ 15, 2017

സിണ്ടിക്കേറ്റ് ബാങ്കിന് ഭാരതീയ റിസര്‍വ് ബാങ്ക് പിഴ
ചുമത്തിയിരിക്കുന്നു.

ചെക്ക് വാങ്ങൽ/ഡിസ്‌കൗണ്ട് ചെയ്യൽ, ബിൽ ഡിസ്‌കൗണ്ട് ചെയ്യൽ, ഉപഭോക്താവിനെ തിരിച്ചറിയൽ(KYC) /പണം വെളുപ്പിക്കലിനെതിരെ(AML) എന്നിവയിലുള്ള റിസർവ് ബാങ്കിന്റെ ഡയറക്ഷൻസ്/ മാർഗനിർദേശകങ്ങൾ അനുസരിക്കാത്തതിനാൽ 2017 ഡിസംബർ 12ന് സിണ്ടിക്കേറ്റ് ബാങ്കിന് 5 കോടി രൂപ സാമ്പത്തിക പിഴ ചുമത്തിയിരിക്കുന്നു. റിസർവ് ബാങ്ക് പുറപ്പെടുവിച്ച മേല്പറഞ്ഞ ഡയറക്ഷൻസ് പാലിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടു എന്ന വസ്തുത കണക്കിലെടുത്താണ് 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമം 47 എ(1)(c), 46(4)(i) എന്നീ വകുപ്പുകള്‍ പ്രകാരം ഭാരതീയ റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് പിഴ ചുമത്തിയത്.

ബാങ്കും ഇടപാടുകാരും തമ്മിൽ ഒപ്പിട്ട ഏതെങ്കിലും കരാറിന്റെയോ ഇടപാടുകളുടെയോ സാധുതയെകുറിച്ചു സംശയമില്ലെന്നും നിയന്ത്രണ വിധേയത്വത്തിന്റെ അപര്യാപ്തതയാണ് ഈ നടപടിയ്ക്ക് ആധാരമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കുന്നു.

പശ്ചാത്തലം

ചില ശാഖകളിലെ തട്ടിപ്പുകൾ റിസർവ് ബാങ്കിൽ അറിയിച്ചതിനെ തുടർന്ന് ഈ ശാഖകളിൽ സൂക്ഷ്മ പരിശോധന നടത്തുകയുണ്ടായി. പരിശോധനയിൽ കണ്ടെത്തിയ വസ്തുതകളുടെയും അതോടനുബന്ധിച്ചു ലഭ്യമായ രേഖകളുടെയും അടിസ്ഥാനത്തിൽ റിസർവ് ബാങ്കിന്റെ നിയന്ത്രണങ്ങൾ പാലിക്കാത്തതിനുള്ള പിഴ ഈടാക്കാതിരിക്കാൻ എന്തെങ്കിലും കാരണങ്ങൾ ഉണ്ടെങ്കിൽ അത് കാണിക്കാനുള്ള നോട്ടീസ് നൽകുകയുണ്ടായി.ബാങ്ക്നേരിട്ടും എഴുതി തയ്യാറാക്കിയ മറുപടിയിലൂടെയും നൽകിയ വിശദീകരണവും പിന്നീട് സമർപ്പിച്ച കൂടുതൽ വിവരങ്ങളും രേഖകളും കൂലംകക്ഷമായി പരിശോധിച്ചതിനുശേഷം ബാങ്ക് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു എന്ന് ഉറപ്പുവരുത്തുകയും അതിനാല്‍ പിഴ ചുമത്തേണ്ടതാണ് എന്ന നിഗമനത്തില്‍ ഭാരതീയ റിസര്‍വ് ബാങ്ക് എത്തുകയും ചെയ്തു.

അനിരുദ്ധ് ഡി. ജാദവ്
അസിസ്റ്റന്റ് മാനേജർ

പത്രപ്രസ്താവന:2017-2018/1650

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰