Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (131.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 09/11/2017
മഹാരാഷ്ട്ര സതാര ജില്ലയിലെ കരാട് ജനതാ സഹകാരി ബാങ്ക് ലിമിറ്റഡ്, കരാടിന് ഭാരതീയ റിസർവ് ബാങ്ക് പ്രത്യേക ദിശാസൂചന നൽകുന്നു

നവംബർ 09, 2017

മഹാരാഷ്ട്ര സതാര ജില്ലയിലെ കരാട് ജനതാ സഹകാരി ബാങ്ക് ലിമിറ്റഡ്, കരാടിന് ഭാരതീയ റിസർവ് ബാങ്ക് പ്രത്യേക ദിശാസൂചന നൽകുന്നു

ഭാരതീയ റിസർവ് ബാങ്ക് (2017 നവംബർ 7 ലെ ഉത്തരവ് ഡി.സി. ബി.എസ്-സി.ഒ-ബി.എസ്.ഡി.-ഐ/ഡി-4 / 12.22.126 / 2017-18 പ്രകാരം) മഹാരാഷ്ട്ര സതാര ജില്ലയിലെ കരാട് ജനതാ സഹകാരി ബാങ്ക് ലിമിറ്റഡ്, കരാടിനെ പ്രത്യേക ദിശാസൂചനയുടെ കീഴിലാക്കിയിരിക്കുന്നു. പ്രസ്തുത നിർദ്ദേശമനു സരിച്ച്, ആർ.ബി.ഐ നിർദ്ദേശങ്ങളിൽ പറഞ്ഞിട്ടുളള വ്യവസ്ഥകൾക്ക് വിധേയമായി നിക്ഷേപകർക്ക് ഓരോ സേവിംഗ്സ് ബാങ്ക് - കറണ്ട് – മററു പേരുകളിലുളള നിക്ഷേപഅക്കൗണ്ടുകളിൽനിന്നും ആകെ ബാലൻസ് തുകയിൽ 1000 രൂപയിൽ കൂടാത്ത തുക പിൻവലിക്കാൻ അനുവദിക്കുന്നതാണ്. റിസർവ് ബാങ്കിൽ നിന്ന് രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ കരാട് ജനതാ സഹകാരി ബാങ്ക് ലിമിറ്റഡിന് എതെങ്കിലും വായ്പകളോ, അഡ്വാൻസുകളോ അനുവദിക്കാനോ പുതുക്കാനോ, നിക്ഷേപം നടത്താനോ, ഫണ്ടുകൾ കടംവാങ്ങുക, പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുക, പണം കടം വാങ്ങുക തുടങ്ങിയവയ്ക്കോ, ബാധ്യതകൾ കൊടുത്തുതീർക്കുന്നതിനോ, ബാധ്യതകളും, ഉത്തരവാദിത്തങ്ങളും ഒഴിവാക്കുന്നതിന് പണം കൊടുത്തു തീർക്കാമെന്ന് സമ്മതിക്കുന്നതിനോ, ഏതെങ്കിലും ഒത്തുതീർപ്പിലോ, കരാ റിലോ ഏർപ്പെടുന്നതിനോ, 2017 നവംബർ 07 ലെ ആർബിഐ ഉത്തരവിൽ പറഞ്ഞിട്ടുളളതൊഴികെയുളള ആസ്തികളോ, വസ്തുവകകളോ വിൽക്കാനോ കൈമാറ്റം ചെയ്യാനോ മററുതരത്തിൽ ഒഴിവാക്കാനോ പാടുളളതല്ല. 2017 നവംബർ ഒമ്പതിന് ബിസിനസ്സ് അവസാനിപ്പിച്ചതിനുശേഷമാണ് ഈ നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്.

റിസർവ് ബാങ്കിൽ നിന്നും പ്രത്യേക ദിശാസൂചന നൽകിയിരിക്കുന്നു എന്നതുകൊണ്ട് റിസർവ് ബാങ്ക് ബാങ്കിങ് ലൈസൻസ് റദ്ദാക്കി എന്നു കരുതേണ്ടതില്ല. സാമ്പത്തികനില മെച്ചപ്പെടുന്നതുവരെ നിയന്ത്രണങ്ങൾക്കു വിധേയമായി ബാങ്കിങ് ബിസിനസ് ബാങ്ക് തുടരും. സാഹചര്യങ്ങൾ ക്കനുസൃതമായി റിസർവ് ബാങ്ക് ഈ നിർദ്ദേശങ്ങളുടെ പരിഷ്ക്കരണം പരിഗണിക്കും.

ബാങ്കിങ്ങ് റെഗുലേഷൻ ആക്ട്, 1949 ലെ സെക്ഷൻ 35 എ വകുപ്പിലെ സബ് സെക്ഷൻ (1) പ്രകാരവും, സെക്ഷൻ 56 അനുസരിച്ചും റിസർവ്വ് ബാങ്കിന് ലഭ്യമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ ദിശാസൂചന പുറപ്പെടുവിക്കുന്നത്. നിർദ്ദേശത്തിന്‍റെ കോപ്പി പൊതുജനങ്ങളുടെ അറിവിലേയ്ക്കായി ബാങ്കിന്‍റെ പരിസരത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്.

അജിത് പ്രസാദ്
അസിസ്റ്റന്‍റ് അഡ്വൈസർ

പ്രസ് റിലീസ്: 2017-2018/1292

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰