Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (96.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 11/10/2017
ദ്വിഭാഷ/ ഹിന്ദി പ്രസിദ്ധീകരണങ്ങൾ -പൊതുമേഖലാ ബാങ്കുകൾക്കും സാമ്പത്തിക സ്ഥാപനങ്ങൾക്കും വേണ്ടിയുള്ള മത്സരങ്ങൾ - (2016-17) അപേക്ഷകൾ ക്ഷണിക്കുന്നു

ഒക്‌ടോബർ 11, 2017

ദ്വിഭാഷ/ ഹിന്ദി പ്രസിദ്ധീകരണങ്ങൾ -പൊതുമേഖലാ ബാങ്കുകൾക്കും
സാമ്പത്തിക സ്ഥാപനങ്ങൾക്കും വേണ്ടിയുള്ള മത്സരങ്ങൾ - (2016-17)
അപേക്ഷകൾ ക്ഷണിക്കുന്നു

ഹിന്ദി (രാജഭാഷ) ഉപയോഗിക്കുന്നതിനു ജനങ്ങളെ പ്രോത്സാഹിപ്പി ക്കുന്നതിനായി ഭാരതീയ റിസർവ് ബാങ്ക് ദ്വി ഭാഷ/ ഹിന്ദി ഹൗസ് മാഗസിൻ മത്സരങ്ങൾ പൊതുമേഖലാ ബാങ്കുകൾക്കും സാമ്പത്തിക സ്ഥാപനങ്ങൾക്കും വേണ്ടി നടത്തുന്നു. പൂർണമായും പൂരിപ്പിച്ച നിശ്ചിത അപേക്ഷയും 2016 ഏപ്രിൽ 1 നും 2017 മാർച്ച് 31 നും ഇടയ്ക്കു പ്രസിദ്ധീകരിച്ച ഹൗസ് മാഗസിന്റെ ആറു പ്രതികളും സമർപ്പിക്കുവാൻ മേൽ സ്ഥാപനങ്ങളെ ക്ഷണിക്കുന്നു. ഈ മാഗസിൻ മൂല്യ നിർണയ സമിതി വിലയിരുത്തുകയും റിസർവ് ബാങ്കിന്റെ രാജഭാഷ വകുപ്പ് വിജയികൾക്ക് ഷീൽഡും സർട്ടിഫിക്കറ്റും സമ്മാനിക്കുകയും ചെയ്യും.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന ദിവസം 2017 നവംബർ 6 സമർപ്പിക്കേണ്ട വിലാസം :

ഡെപ്യൂട്ടി ജനറൽ മാനേജർ ഇൻ ചാർജ്
ഭാരതീയ റിസർവ് ബാങ്ക്, രാജഭാഷ വിഭാഗം, സെൻട്രൽ ഓഫീസ്‌, സി- 9,
സെക്കന്റ് ഫ്ലോർ, ബാന്ദ്ര കുർള കോംപ്ലക്സ്, ബാന്ദ്ര (ഈസ്റ്റ്), മുംബൈ – 400051

മത്സരങ്ങളുടെ മാനദണ്ഡം അനെക്സ് എ യിലും അപേക്ഷ ഫോറത്തിന്റെ മാതൃക അനെക്സ് ബി യിലും നൽകിയിരിക്കുന്നു.

ജോസ് ജെ കാട്ടൂർ
ചീഫ് ജനറൽ മാനേജർ

പത്രപ്രസ്താവന : 2017-2018/999

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������