Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (117.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 06/10/2017
സുവര്‍ണ്ണ കടപത്ര പദ്ധതി

ഒക്ടോബർ 06, 2017

സുവര്‍ണ്ണ കടപത്ര പദ്ധതി

ഭാരതീയ റിസർവ് ബാങ്ക് ഭാരത സർക്കാരുമായി കൂടിയാലോചിച്ച് സുവർണ കടപത്രം പുറപ്പെടുവിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. കടപ്പത്രത്തിനുള്ള അപേക്ഷകള്‍ 2017 ഒക്ടോബർ 09 മുതല്‍ ഡിസംബർ 27 വരെ സ്വീകരിക്കുന്നതാണ്. ഓരോ സബ്‌സ്‌ക്രിപ്ഷൻ കാലാവധിയും അവസാനിച്ചതിന് ശേഷമുള്ള ആദ്യത്തെ തിങ്കളാഴ്ച ബോണ്ടുകൾ വിതരണം ചെയ്യുന്നതാണ്. ബാങ്കുകൾ, സ്റ്റോക്ക് ഹോൾഡിങ് കോർപറേഷൻ, നിര്ദ്ദിഷ്ട തപാല്‍ ഓഫീസുകള്‍, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നീ അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ വഴി കടപ്പത്രങ്ങള്‍ വില്പന നടത്തുന്നതാണ്. കടപ്പത്രത്തിന്റെ സവിശേഷതകള്‍ താഴെ കൊടുക്കുന്നു.

ക്രമ നം. ഇനം വിശദാംശങ്ങള്‍
1 ഉല്പന്നത്തിന്റെ പേര് സുവര്‍ണ്ണ കടപത്രം
2 വിതരണം ഭാരത സർക്കാറിന് വേണ്ടി ഭാരതീയ റിസര്‍വ്വ് ബാങ്ക് വിതരണം ചെയ്യുന്നു.
3 അര്‍ഹത ഭാരതത്തില്‍ വസിക്കുന്ന വ്യക്തികള്‍, HUF, ട്രസ്റ്റ്, സര്‍വ്വകലാശാലകള്‍, ധര്‍മ്മ സ്ഥാപനങ്ങള്‍
4 വില ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വിലയും അതിന്റെ ഗുണിതങ്ങളും
5 കാലാവധി കടപ്പത്രത്തിന്റെ കാലാവധി 8 വര്‍ഷമായിരിക്കും 5ം വര്‍ഷം മുതല്‍ പദ്ധതിയില്‍നിന്നും മാറാനുള്ള അവസരം പലിശ നൽകുന്ന തീയതിയിൽ ലഭ്യമാണ്.
6 ഏറ്റവും കുറഞ്ഞ നിക്ഷേപം ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വിലയായിരിക്കും ഏറ്റവും കുറഞ്ഞ നിക്ഷേപം
7 കൂടിയ പരിധി ഒരു സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ - മാർച്ച്) ഒരു വ്യക്തിക്ക് 4 കിലോ ഗ്രാം, HUF ന് 4 കിലോ ഗ്രാം, ട്രസ്റ്റ്, സമാന സ്ഥാപനങ്ങൾ എന്നിവയ്ക്ക് 20 കിലോ ഗ്രാം എന്ന പരിധിയിൽ സർക്കാരിന്റെ സമയാസമയമുള്ള വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ സ്വർണം വാങ്ങാവുന്നതാണ്. സർക്കാർ വിതരണം ചെയ്യുന്ന ബോണ്ടുകളും ഓഹരി കമ്പോളത്തിൽ നിന്നും വാങ്ങുന്നതും വാർഷിക പരിധിയിൽ വരുന്നതാണ്.
8 സംയുക്തമായി വാങ്ങാവുന്നത് സംയുക്തമായി കൈവശം വയ്ക്കുന്ന വേളയില്‍ 4 കിലോ ഗ്രാം സ്വര്‍ണ്ണമെന്ന പരിധി ആദ്യത്ത അപേക്ഷകനു മാത്രമേ ബാധകമാകൂ
9 വില സബ്സ്ക്രിപ്ഷൻ കാലാവധിയ്ക്കു മുൻപുള്ള ആഴ്ചയിലെ അവസാന മൂന്നു ദിവസത്തെ 999പരിശുദ്ധിയുള്ള സ്വര്ണ്ണ്ത്തിന്റെ വിലയുടെ(ഇന്ത്യ ബുള്ളിയന്‍ & ജ്വല്ലേഴ്സ് അസ്സോസിയേഷന്‍ പ്രസിദ്ധീകരിക്കുന്ന ദിവസാവസാന വില) ശരാശരി - ഇന്ത്യന്‍ രൂപയില്‍. ഓൺലൈൻ ആയി വരിക്കാരാവുകയും ഡിജിറ്റൽ ആയി പണം അടക്കുകയും ചെയ്യുന്നവർക്ക് ബോണ്ടിന്റെ വിലയിൽ 50 രൂപ ഇളവ് നൽകുന്നതായിരിക്കും
10 പണം നല്‍കുന്ന രീതി 20,000 രൂപ വരെ പണമായും അതില്‍ കൂടുതലുള്ള തുക ഡിമാന്റ് ഡ്രാഫ്റ്റ്/ ചെക്ക്/ ഇലക്ട്രോണിക് രീതി
11 വിതരണം ചെയ്യുന്ന രീതി സുവര്‍ണ്ണ കടപത്രം സര്‍ക്കാര്‍ കടപത്ര നിയമം 2006 പ്രകാരമാണ് പുറപ്പെടുവിക്കുന്നത്. നിക്ഷേപകര്‍ക്ക് ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായിരിക്കും. കടപത്രങ്ങള്‍ ഡിമാറ്റ് രീതിയില്‍ സൂക്ഷിക്കാവുന്നതാണ്.
12 കാലാവധിയില്‍ ലഭിക്കുന്ന തുക ഇന്ത്യ ബുള്ളിയന്‍ & ജ്വല്ലേഴ്സ് അസ്സോസിയേഷന്‍ പ്രസിദ്ധീകരിക്കുന്ന 999പരിശുദ്ധിയുള്ള സ്വര്ണ്ണ്ത്തിന്റെ കഴിഞ്ഞ മൂന്നു ദിവസത്തെ ദിവസാവസാന വിലയുടെ ശരാശരി ആയിരിക്കും കാലാവധി എത്തുമ്പോള്‍ ഇന്ത്യൻ രൂപയിൽ മടക്കി നൽകുന്ന തുക
13 വില്പന ശൃംഖല ബാങ്കുകള്‍ സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, നിര്‍ദ്ദിഷ്ട തപാല്‍ ഓഫീസുകള്‍, അംഗീകൃത തപാല്‍ ഓഫീസുകള്‍, അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും നേരിട്ടോ ഏജന്റ് മുഖേനയോ കടപത്രങ്ങള്‍ വില്ക്കുന്നതാണ്.
14 പലിശനിരക്ക് നിക്ഷേപകര്‍ക്ക് പ്രതിഫലമായി മുഖവില യുടെ 2.50% വാര്‍ഷിക പലിശ വര്‍ഷത്തില്‍രണ്ടുതവണയായി നല്‍കുന്നതാണ്.
15 ഈട് വായ്പാ ആവശ്യത്തിന് സുവര്‍ണ്ണ കടപത്രം ഈടായി നല്‍കാവുന്നതാണ്. സാധാരണ സ്വര്‍ണ്ണ വായ്പയ്ക്ക് കണക്കാക്കുന്ന രീതിയില്‍ LTVകണക്കാക്കേണ്ടതാണ്.
16 ഉപഭോക്താവിനെ തിരിച്ചറിയല്‍ KYC യുടെ കാര്യത്തില്‍ സ്വർണം വാങ്ങുമ്പോള്‍ പാലിക്കേണ്ട നടപടിക്രമം സുവര്‍ണ്ണ ബോണ്ട് വാങ്ങുമ്പോഴും‍ പാലിക്കേണ്ടതാണ്. ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍/ടാൻ, ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട് എന്നിവ ആവശ്യമാണ്.
17 നികുതി ബാദ്ധ്യത വരുമാന നികുതി നിയമം 1961ലെ വകുപ്പുകള്‍ പ്രകാരം സുവര്‍ണ്ണ കടപത്ര ത്തിനു ലഭിക്കുന്ന പലിശക്ക് നികുതി നല്‍കേണ്ടതാണ്. കാലാവധി അവസാനിക്കുമ്പോള്‍ ലഭിക്കുന്ന ബോണ്ടിന്റെ തുകയ്ക്ക് മൂലധന നികുതി ബാധകമല്ല. പക്ഷേ കടപത്രം കൈമാറ്റം ചെയ്യുമ്പോള്‍ indexations benefit നല്‍കുന്നതാണ്.
18 വില്പന സാദ്ധ്യത ഓഹരി കമ്പോളത്തില്‍ ബോണ്ടുകള്‍ വില്പന നടത്താവുന്നതാണ്. ഓഹരി വിതരണം ചെയ്ത തീയതിക്ക് 15 ദിവസത്തിനു ശേഷം ഭാരതീയ റിസര്‍വ് ബാങ്ക് അറിയിക്കുന്ന തീയതി മുതല്‍ ബോണ്ടുകളുടെ വാങ്ങലും വില്പനയും നടത്താവുന്നതാണ്.
19 SLR അര്‍ഹത SLR ആവശ്യത്തിനായി സുവര്‍ണ്ണ ബോണ്ടുകള്‍ ഉപയോഗിക്കാവുന്നതാണ്.
20 കമ്മീഷന്‍ ബാങ്കുകളില്‍ ആകെ പിരിഞ്ഞുകിട്ടിയ തുകയുടെ 1% കമ്മീഷനായി നല്‍കൂന്നതാണ്. അതില്‍ നിന്നും കുറഞ്ഞത് 50% ഏജന്റിനോ സബ് ഏജന്റിനോ അവരില്‍നിന്നും ലഭിച്ച ബിസിനസ്സിന് ആനുപാതികമായി നല്കാവുന്നതാണ്.

അജിത്പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസര്‍

പത്രപ്രസ്താവന : 2017-2018/957

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������