Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (110.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 25/09/2017
NCFE യുടെ ദേശീയ സാമ്പത്തിക സാക്ഷരത നിർണ്ണയ പരീക്ഷ (NCFE - NFLAT) 2017 - 18

സെപ്തംബര് 25, 2017

NCFE യുടെ ദേശീയ സാമ്പത്തിക സാക്ഷരത നിർണ്ണയ പരീക്ഷ
(NCFE - NFLAT) 2017 – 18

സാമ്പത്തിക വിദ്യാഭ്യാസത്തിന്റെ ദേശീയ കേന്ദ്രം 6 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ദേശീയ സാമ്പത്തിക സാക്ഷരത നിർണ്ണയ പരീക്ഷയിൽ (NFLAT 2017-18) പങ്കെടുക്കുന്നതിന് ക്ഷണിക്കുന്നു.

സാമ്പത്തിക മേഖലയെ നിയന്ത്രിക്കുന്ന ഭാരതീയ റിസർവ് ബാങ്ക്, സെബി, IRDAI, PFRDA, എന്നീ സ്ഥാപനങ്ങളുടെ കൂട്ടായ്മയാണ് സാമ്പത്തിക വിദ്യാഭ്യാസത്തിന്റെ ദേശീയതന്ത്രം നടപ്പിലാക്കുവാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.

NCFE - NFLAT 2017-18 നെ കുറിച്ച് :

NFLAT ജൂനിയർ (ക്ലാസ് 6-8) NFLAT(ക്ലാസ് 9-10) NFLAT സീനിയർ (ക്ലാസ് 11 -12) എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലാണ് പരീക്ഷ നടത്തുക. കമ്പ്യൂട്ടർ സൗകര്യമുള്ള സ്കൂളുകൾക്ക് അവരുടെ ക്ലാസ് മുറികളിൽ പരീക്ഷ നടത്താവുന്നതാണ്. ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ ആയിരിക്കും പരീക്ഷ നടത്തുക.

സ്കൂളുകൾക്ക് മൂന്നു വിഭാഗത്തിലേക്കും ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാവുന്നതാണ് . സ്കൂളിന്റെ പേര് രജിസ്റ്റർ ചെയ്തതിനു ശേഷം പങ്കെടുക്കുന്ന കുട്ടികളുടെ പേരും രജിസ്റ്റർ ചെയ്യേണ്ടതാണ്. പരീക്ഷ അതാതു സ്കൂളുകൾ നടത്തേണ്ടതും എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ അത് NCFE നൽകുന്നതുമാണ്. പരീക്ഷ ചെലവ് സൗജന്യമാണ്.

സ്കൂളുകൾക്ക് ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം:
http://www.ncfeindia.org/nflat

പ്രധാനപ്പെട്ട തീയതികൾ

  ഓൺലൈൻ പരീക്ഷാ തീയതി എഴുത്തു പരീക്ഷാ തീയതി
രജിസ്‌ട്രേഷൻ 2017 ഡിസംബർ 30 വരെ 2017 ഒക്ടോബര് 1 മുതൽ നവംബര് 10 വരെ
പരീക്ഷ 2017 ഡിസംബർ 31ന് മുൻപ് ഒരു ദിവസം ഡിസംബർ 12, 2017
പ്രാദേശിക/ ദേശീയ മത്സരങ്ങൾ 2018 ഏപ്രിൽ 1 മുതൽ 30 വരെയുള്ള ഏതെങ്കിലും ഒരു ദിവസം

സമ്മാനങ്ങൾ

എല്ലാ മത്സരാർഥികൾക്കും സർട്ടിഫിക്കറ്റ് നൽകുന്നതായിരിക്കും. ഇതിനു പുറമെ സ്കൂളുകൾക്കും വിദ്യാർത്ഥികൾക്കും ക്യാഷ് അവാർഡ്, ലാപ്ടോപ്പ്, ടാബ്ലറ്റ്, മെഡൽ എന്നീ ആകർഷകമായ സമ്മാനങ്ങളും നൽകുന്നതായിരിക്കും.

വിശദ വിവരങ്ങൾക്ക് സന്ദർശിക്കുക: http://www.ncfeindia.org/nflat

എല്ലാ സ്കൂളുകളെയും ഈ അവസരം വിനിയോഗിക്കുവാൻ പ്രോത്സാഹിപ്പിക്കേണ്ടതാണ്

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാർക്കറ്റ്, NISM ഭവൻ, പ്ലോട്ട് No. 82, സെക്ടർ 17, വാഷി, നവി മുംബൈ - 400703

ഫോൺ 022 -66734600- 02
ഇമെയിൽ : nflat@nism.ac.in വെബ്സൈറ്റ് : www.ncfeindia.org

അജിത്പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസര്‍

പത്രപ്രസ്താവന : 2017-2018/820

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰