Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (113.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 13/09/2017
മുംബൈയിലെ (മഹാരാഷ്ട്ര) സൻമിത്ര സഹകാരി ബാങ്ക് മര്യാദിത്‌നെതിരെ 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35A പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ

സെപ്തംബർ 13, 2017

മുംബൈയിലെ (മഹാരാഷ്ട്ര) സൻമിത്ര സഹകാരി ബാങ്ക് മര്യാദിത്‌നെതിരെ 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35A പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ.

മുംബൈയിലെ (മഹാരാഷ്ട്ര) സൻമിത്ര സഹകാരി ബാങ്ക് മര്യാദിതിനെ, 2016 ജൂൺ 14 ലെ ഉത്തരവനുസരിച്ച് 2016 ജൂൺ 14-ാം തീയതി ബിസിനസ്സ് അവസാനിച്ച സമയം മുതൽ നിയന്ത്രണ നിർദ്ദേശങ്ങൾക്കു വിധേയമാക്കിയിരുന്നു.

2016 ഡിസംബർ 7 ലെയും, 2017 ജൂൺ 8 ലെയും ഉത്തരവുകളനുസരിച്ച്, നിയന്ത്രണ നിർദ്ദേശങ്ങളുടെ കാലാവധി യഥാക്രമം ആറുമാസത്തേയ്ക്കും, മൂന്ന് മാസത്തേയ്ക്കും നീട്ടിയിരുന്നു. ഞങ്ങളുടെ 2017 സെപ്തംബർ 08 ലെ ഉത്തരവിൻപ്രകാരം 2016 ജൂൺ 16-ലെയും ഒപ്പം 2016 ഡിസംബർ 7 ലേയും, 2017 ജൂൺ 8 ലേയും നിയന്ത്രണ നിർദ്ദേശങ്ങളുട പ്രയോഗകാലാവധി 2017 സെപ്തംബർ 15 മുതൽ, 2018 മാർച്ച് 14 വരെ ആറുമാസക്കാലത്തേയ്ക്കു കൂടി, പുനരവലോകനത്തിനുവിധേയമായി, ദീർഘിപ്പിച്ചതായി പൊതുജനങ്ങളുട അറിവിലേക്കായി പ്രസിദ്ധീകരിക്കുന്നു.

മേല്പറഞ്ഞിട്ടുള്ള നിർദ്ദേശങ്ങളിലെമറ്റു നിബന്ധനകളും വ്യവസ്ഥകളും മാറ്റമില്ലാതെ തുടരും.

മുകളിൽ പറഞ്ഞിരിക്കുന്ന ഭേദഗതിയുൾപ്പെടുന്ന 2017 സെപ്തംബർ 8 ലെ ഉത്തരവിന്റെ ഒരു കോപ്പി, പൊതുജനങ്ങൾ വായിച്ചറിയുവാനായി, ബാങ്കിന്റെ മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

റിസർവ് ബാങ്കിന്റെ മേല്പറഞ്ഞ ഭേദഗതിയെ, സഹകരണ ബാങ്കിന്റെ സാമ്പത്തിക നിലയിൽ കാര്യമായ പുരോഗതി ഉണ്ടായതായി റിസർവ് ബാങ്കിന് തൃപ്തി തോന്നിയതിന്റെ ഫലമായുണ്ടായതാണെന്ന് കണക്കാക്കേണ്ടതില്ല.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ്സ് റിലീസ് 2017-2018/722

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰