Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (123.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 31/08/2017
മഹാരാഷ്ട്രയിലെ, മറാത്താസഹകാരി ബാങ്ക് ലിമിറ്റഡ്, മുംബൈയ്‌ക്കെതിരെ
1949 - ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35A
പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ

ആഗസ്റ്റ് 31, 2017

മഹാരാഷ്ട്രയിലെ, മറാത്താസഹകാരി ബാങ്ക് ലിമിറ്റഡ്, മുംബൈയ്‌ക്കെതിരെ
1949 - ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35A
പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ.

റിസർവ് ബാങ്ക് 1949 - ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (സഹകരണ സംഘങ്ങൾക്ക് ബാധകമാവുംവിധം) സെക്ഷൻ 35A പ്രകാരം, മുംബൈയിലെ മറാത്താസഹകാരി ബാങ്ക് ലിമിറ്റഡിനെതിരെ 2016 ആഗസ്റ്റ 31-ാം തീയതിയിലെ ഉത്തരവിൻ പ്രകാരം, ആറുമാസക്കാലത്തേയ്ക്ക് (അതായത് 2017 ഫെബ്രുവരി 28-ാം തീയതി വരെ) നിയന്ത്രണനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. തുടർന്ന് 2017 ഫെബ്രുവരിയിലെ ഉത്തരവിൻപ്രകാരം ഭേദഗതിവരുത്തുകയും ചെയ്തിരുന്നു. ഈ നിയന്ത്രണനിർദ്ദേശങ്ങൾ 2017 ആഗസ്റ്റ് 31 വരെ, പുനരവലോകനത്തിനുവിധേയമായി, പ്രാബല്യത്തിലുണ്ടായിരുന്നു.

മുംബൈയിലെ മറാത്താ സഹകാരിബാങ്ക് ലിമിറ്റഡിനെതിരായി പുറപ്പെടുവിച്ചിരുന്ന 2016 ആഗസ്റ്റ് 31 നു പുറപ്പെടുവിച്ചതും, 2017 ഫെബ്രുവരി 23-ാം തീയതി ഭേദഗതി വരുത്തിയതുമായ നിയന്ത്രണ നിർദ്ദേശങ്ങളുടെ പ്രായോഗിക കാലാവധി, പൊതുജനതാല്പര്യപ്രകാരം നീട്ടേണ്ടതാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയ്ക്ക് ബോദ്ധ്യം വന്നിരിക്കുന്നു. 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35, സബ്‌സെക്ഷൻ (1) ഒപ്പം സെക്ഷൻ 56-ം പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായിട്ടുള്ള അധികാരമുപയോഗിച്ച്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, മുംബൈയിലെ മറാത്താ സഹകാരി ബാങ്ക് ലിമിറ്റഡിനെതിരെ, 2016 ആഗസ്റ്റ് 31 ന് പുറപ്പെടുവിച്ചിരുന്നതും, കാലാകാലം ഭേദഗതികൾ വരുത്തിയിരുന്നതും, 2017 ആഗസ്റ്റ് 31 വരെ സാധുത നീട്ടിയതുമായ നിയന്ത്രണ നിർദ്ദേശങ്ങൾ, 2017 സെപ്തംബർ 01 മുതൽ 2018 ഫെബ്രുവരി 28 വരെ ആറുമാസകാലത്തേയ്ക്കുകൂടി, പുനരവലോകത്തിനു വിധേയമായി, നീട്ടാൻ ഇതിനാൽ നിർദ്ദേശിക്കുന്നു.

കാലാകാലം ഭേദഗതികൾ വരുത്തിയ നിയന്ത്രണനിർദ്ദേശങ്ങളുടെ മറ്റ് നിബന്ധനകളും വ്യവസ്ഥകളും മാറ്റമില്ലാതെ തുടരുന്നതായിരിക്കും.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ്സ് റിലീസ് 2017-2018/594

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������