Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (110.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 06/07/2017
സോവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതി 2017-18 സിരീസ് – II

ജൂലൈ 6, 2017

സോവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതി 2017-18
സിരീസ് – II

ഭാരത സര്‍ക്കാരുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തിൽ ഭാരതീയ റിസര്‍വ് ബാങ്ക് സോവറിൻ ഗോള്‍ഡ് ബോണ്ട് 2017-18- സീരീസ് - II പുറത്തിറക്കാന്‍ തീരുമാ നിച്ചു. 2017 ജൂലൈ 10 നും 14 നുമിടക്ക് ബോണ്ടിനുള്ള അപേക്ഷകൾ സ്വീകരിക്കും. 2017 ജൂലൈ 28 ന് ബോണ്ട് വിതരണം ചെയ്യും. ബാങ്കുകള്‍, സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പറേഷൻ ഇന്ത്യാ ലിമിറ്റഡ് (എസ്.എച്ച്.സി.ഐ.എല്‍), ചുമതലപ്പെടുത്തിയ പോസ്ററ് ഓഫീസുകൾ, അംഗീകരിക്കപ്പെട്ട നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവ വഴിയായിരിക്കും ബോണ്ടുകള്‍ വില്‍ക്കുക. ബോണ്ടിന്‍റെ പ്രത്യേകതകൾ ചുവടെ ചേര്‍ക്കുന്നു.

നം. തരം വിശദീകരണം
1. ഉൽപന്നത്തിന്‍റെ പേര് സോവറിന്‍ ഗോള്‍ഡ് ബോണ്ട് 2017-18 സീരിസ് 1
2. വിതരണം ഭാരത സര്‍ക്കാരിനുവേണ്ടി ഭാരതീയ റിസര്‍വ് ബാങ്ക് വിതരണം ചെയ്യുന്നത്
3. യോഗ്യത ബോണ്ടിന്‍റെ വില്പന ഇന്ത്യയിൽ താമസിക്കുന്ന വ്യക്തികള്‍, എച്ച്. യു. എഫുകാർ, ട്രസ്റ്റുകൾ, യൂണിവേഴ്സിറ്റികള്‍ സന്നദ്ധ സേവന സംഘടനകൾ എന്നീ വിഭാഗങ്ങള്‍ക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു
4. ഡിനോമിനേഷൻ ഒരു ഗ്രാമിൽ തുടങ്ങി അതിന്‍റെ ഇരട്ടികൾ. ഗ്രാമിൽ ആയിരിക്കും ബോണ്ടിന്‍റെ ഡിനോമിനേഷൻ
5. കാലാവധി കാലാവധി 8 വര്‍ഷം. അഞ്ചാം വര്‍ഷം മുതൽ മതിയാക്കി പലിശ നല്‍കുന്ന തീയതിക്ക് പുറത്തുപോകാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും
6. കുറഞ്ഞ സൈസ് മിനിമം അനുവദനീയമായ നിക്ഷേപം ഒരു ഗ്രാം സ്വര്‍ണ്ണം വിശദീകരണം
7. പരമാവധി പരിധി ഒരു സാമ്പത്തിക വര്‍ഷം (ഏപ്രില്‍- മാര്‍ച്ച്) ഒരാള്‍ വാങ്ങുന്ന ബോണ്ട് പരമാവധി 500 ഗ്രാമിൽ കൂടാന്‍ പാടില്ല. ഇതു സൂചിപ്പിക്കുന്ന ഒരു ഡിക്ളറേഷൻ വാങ്ങേണ്ടതാണ്.
8. ഇഷ്യു വില ജോയിന്‍റ് ഹോള്‍ഡർ ഒന്നില്‍ കൂടുതൽ പേർ ഒരുമിച്ച് ബോണ്ട് കൈവശം വയ്ക്കുമ്പോൾ 500 ഗ്രാമെന്ന പരിധി ആദ്യപേരുകാരനായഅപേക്ഷകനു മാത്രമായിരിക്കും
9 സബ്സ്ക്രിപ്ഷൻ കാലാവധിയുടെ തൊട്ടുമുമ്പുള്ള ആഴ്ചയിലെ (തിങ്കള്‍ മുതൽ വെള്ളിവരെ) ബുല്യൻ ആന്‍റ് ജുവലേഴ്സ് അസോസിയേഷന്‍ ലിമിറ്റഡ് പ്രസിദ്ധീകരിക്കുന്ന 999 കാരറ്റ് സ്വര്‍ണ്ണത്തിന്‍റെ വിലയുടെ സാധാരണ ആവറേജ് ക്ലോസിംഗ് തുക ഇന്ത്യന്‍ രൂപയിൽ അടിസ്ഥാനമാക്കിയുള്ളതാകും ബോണ്ടിന്‍റെ വില
10 പേമെന്‍റ് ഓപ്ഷൻ ബോണ്ടിന്‍റെ തുക അടയ്ക്കാൻ കാഷ് പേമെന്‍റോ (പരമാവധി 20000 രൂപവരെ) ഡിമാന്‍റ് ഡ്രാഫ്റ്റോ ചെക്കോ, ഇലക്ട്രോണിക് ബാങ്കിംഗ് രീതിയോ സ്വീകരിക്കാവുന്നതാണ്.
11 ഇഷ്യു ഫോറം ജി എസ് ആക്ട് 2006 പ്രകാരം ഗോള്‍ഡ് ബോണ്ട് ഭാരതസര്‍ക്കാർ സ്റ്റോക്ക് എന്ന രീതിയിലാണ് ഇഷ്യു ചെയ്യുക. നിക്ഷേപകന് ഒരു ഹോള്‍ഡിംഗ് സര്‍ട്ടിഫിക്കറ്റ് നല്‍കും ഡീമാറ്റ് രൂപത്തിലേക്ക് ഇതുമാറ്റാനാകും.
12 വില്പന റിഡംഷന്‍ വില ഇന്ത്യൻ രൂപയിൽ തൊട്ടുമുമ്പുള്ള ആഴ്ചയിലെ (തിങ്കള്‍ മുതല്‍ വെള്ളിവരെ) ഐ. ബി. ജെ. എ. പ്രസിദ്ധീകരിക്കുന്ന 999 ശുദ്ധതയുള്ള സ്വര്‍ണ്ണത്തിന്‍റെ ക്ലോസിംഗ് വിലയായിരിക്കും
13 ചാനല്‍ ബോണ്ട് വില്‍ക്കുന്നത് ബാങ്കുകൾ, സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യ ചുമതലപ്പെടുത്തിയ പോസ്റ്റ് ഓഫീസുകള്‍ അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകളായ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച്, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവ വഴി നേരിട്ടോ ഏജന്‍റുമാർ വഴിയോ ആയിരിക്കും
14 പലിശ നിരക്ക് നോമിനൽ മൂല്യത്തിൽ അര്‍ധവാര്‍ഷിക കാലയളവില്‍ നിക്ഷേപിക്കുന്നത് 2.5 ശതമാനം സ്ഥിരനിരക്കില്‍ പലിശ ലഭിക്കും
15 അധിക ഈടായുള്ള ഉപയോഗം വായ്പക്കാര്‍ക്ക് കൊലാറ്ററൽ (അധികഈട്) ആയി ബോണ്ട് ഉപയോഗിക്കാം. ലോണ്‍-ടൂ- വാല്യു (എല്‍. ടി.വി) റേഷ്യോ റിസര്‍വ് ബാങ്ക് കാലാകാലങ്ങളില്‍ സ്വര്‍ണ്ണ വായ്പക്കു തീരുമാനി ക്കുന്ന നിരക്കിലായിരിക്കും
16 കെ.വൈ.സി. രേഖ സ്വര്‍ണ്ണം വാങ്ങുമ്പോൾ വേണ്ട കെ വൈ സി രേഖകൾ തന്നെയാകും ഇതിനും ബാധകമാവുക കെ വൈ സി രേഖകളായ വോട്ടര്‍ ഐഡി, ആധാര്‍ കാര്‍ഡ് / പാന്‍ അഥവാ ടാൻ / പാസ്പോര്‍ട്ട് എന്നിവയാകാം.
17 നികുതി നിര്‍ണ്ണയം ഗോള്‍ഡ് ബോണ്ടിന്‍റെ പലിശയ്ക്കുള്ള നികുതി ഇന്‍ടാക്സ് ആക്ട് 1961 (43/1961) പ്രകാരമായി രിക്കും. കാലാവധിയ്ക്ക് റിഡംഷന്‍ കാപ്പിററൽ ഗെയിന്‍ നികുതി വരുന്നത് ഒഴിവാക്കപ്പെട്ടിരിക്കുന്നു. ബോണ്ട് കൈമാറ്റം ചെയ്യുന്നതുമൂല മുള്ള ദീര്‍ഘകാല കാപ്പിറ്റൽഗയിനിന്ന് ഇന്‍ഡ്ക്സേഷൻ ബനിഫിറ്റ് ലഭിക്കും
18 വില്പന സാധ്യത വിതരണംചെയ്ത് 2 ആഴ്ചയ്ക്കുള്ളിൽ റിസര്‍വ് ബാങ്ക് തീരുമാനിക്കുന്ന തീയതിയില്‍ ബോണ്ട് സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ വില്‍ക്കാം
19 എസ്. എല്‍. ആര്‍. യോഗ്യത ഈ ബോണ്ട് എസ്.എല്‍.ആര്‍ റേഷ്യോയ്ക്കായി ഉപയോഗിക്കാം.
20 കമ്മിഷന്‍ ബോണ്ടു വിതരണത്തിന്‍റെ കമ്മിഷൻ സ്വീകരിക്കുന്ന ഓഫീസിന്‍റെ ആകെ സബ്ക്രപ്ഷന്‍റെ ഒരു ശതമാനമായിരിക്കും. അപ്രകാരം ലഭിക്കുന്ന കമ്മിഷന്‍റെ 50% ബിസിനസ്സ് സമാഹരിക്കുന്നതനുസരിച്ച് ഏജന്‍റ്/ സബ്ഏജന്‍റുമാര്‍ക്ക് വീതിച്ചു നല്കണം.

അജിത് പ്രസാദ്
അസിസ്റ്റന്‍റ് അഡ്വൈസർ

പത്രപ്രസ്താവന: 2017-2018/58

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������