Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (132.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 13/07/2017
സഹകരണ ബാങ്കുകൾ, ഇടപാടുകളുടെ വിവരങ്ങൾ പാസ്സ് ബുക്കുകളിലും അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകളിലും, രേഖപ്പെടുത്തുന്നതു സംബന്ധിച്ച്.

RBI/2017-18/24
DCBR.BPD.(PCB/RCB).Cir.No.02/12.05.001/2017-18

ജൂലൈ 13, 2017

എല്ലാ പ്രാഥമിക (അർബൻ) സഹകരണ ബാങ്കുകളുടേയും,
എല്ലാ സംസ്ഥാന സഹകരണ ബാങ്കുകളുടേയും എല്ലാ ജില്ലാ കേന്ദ്രസഹകരണ
ബാങ്കുകളുടേയും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർമാർ

പ്രിയപ്പെട്ട സർ / മാഡം,

സഹകരണ ബാങ്കുകൾ, ഇടപാടുകളുടെ വിവരങ്ങൾ പാസ്സ് ബുക്കുകളിലും അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകളിലും, രേഖപ്പെടുത്തുന്നതു സംബന്ധിച്ച്.

ഞങ്ങളുടെ 2010 ഒക്ടോബർ 26 ലെ സർക്കുലർ UBD.CO.BPD(PCB) No. 18/12.05.001.2010-11 2014, ഒക്ടോബർ 22 ലെ സർക്കുലർ RPCD.CO.RCB.BC.No.36/07.51.010/2014-15 ലെ അനുബന്ധം, ഖണ്ഡിക 4.6.3, എന്നിവയിൽ സഹകരണ ബാങ്കുകൾ അവരുടെ നിക്ഷേപകരുടെ അസൗകര്യങ്ങൾ ഒഴിവാക്കുന്നതിനുവേണ്ടി പാസ്സ് ബുക്കുകളിലും, സ്‌റ്റേറ്റ്‌മെന്റുകളിലും ദുർഗ്രാഹ്യമായ കുറിപ്പുകൾ ഒഴിവാക്കണമെന്നും, സ്പഷ്ടമായ വിവരങ്ങളാണ് രേഖപ്പെടുത്തേണ്ടത് എന്നും അറിയിച്ചിരുന്നത്, ഓർമ്മിക്കുക.

2. ഇടപാടുകാർക്ക് പരിശോധനയ്ക്ക് ഉപയുക്തമാം വിധം, ഇടപാടുകളുടെ വേണ്ടത്ര വിവരങ്ങൾ പാസ്സ് ബുക്കുകളിലും, അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റുകളി ലും കൊടുക്കുന്നില്ല എന്ന കാര്യം ഞങ്ങളുടെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. ഇടപാടുകാർക്ക് മെച്ചപ്പെട്ട സേവനം ലക്ഷ്യമാക്കി ബാങ്കുകൾ കുറഞ്ഞത് അനുബന്ധത്തിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ പ്രസക്തമായ വിവരങ്ങൾ രേഖപ്പെടുത്തേണ്ടതാണ് എന്ന് തീരുമാനിച്ചിരിക്കുന്നു. അനുബന്ധത്തിൽ കൊടുത്തിട്ടുള്ള ഇടപാടുകളുടെ ലിസ്റ്റ് സമഗ്രമല്ല; സൂചനാപരമായ ഒന്നാണ്.

3. സഹകരണബാങ്കുകൾ പാസ്സ് ബുക്കുകളുടെ മുഖഭാഗത്ത് നിക്ഷേപ ഇൻഷ്വറൻസ് പരിരക്ഷ, അതിന്റെ പരിധിയും സൂചിപ്പിച്ച്, അത് കാലാകാലം മാറിക്കൊണ്ടിരിക്കുമെന്നും രേഖപ്പെടുത്തി നൽകേണ്ടതാണ്.

വിശ്വാസപൂർവ്വം

നീരജ് നിഗം
ചീഫ് ജനറൽ മാനേജർ


അനുബന്ധം

അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകളിലും, പാസ്സ് ബുക്കുകളിലും രേഖപ്പെടുത്തേണ്ട വിവരണങ്ങൾക്ക് ഉദാഹരണം

I. ഡെബിറ്റ് എൻട്രികൾ

a.

മൂന്നാം കക്ഷികൾക്ക് പണം കൊടുക്കുമ്പോൾ

  1. പണം ലഭിക്കുന്ന ആളിന്റെ പേര്

  2. ഉപാധി - ട്രാൻസ്ഫർ, ക്ലീയറിംഗ്, ഇന്റർ ബ്രാഞ്ച് RTGS / NEFT, രൊക്കം പണം, ചെക്ക് (നമ്പർ)

  3. ക്ലീയറിംഗ് / ഇന്റർ ബ്രാഞ്ച് ഇടപാട് RTGS / NEFT എന്നിവയിലൂടെ ലഭിക്കുമ്പോൾ ഏതു ബാങ്കിലൂടെ കിട്ടുന്നുവോ അതിന്റെ പേര്

b.

പണം കിട്ടുന്നയാൾ താൻതന്നെയാവുമ്പോൾ

  1. സെൽഫ് (self) എന്ന് കാണിക്കുക.

  2. ATM വഴിയോ / മറ്റൊരു ശാഖ വഴിയോ പണമെടുക്കുമ്പോൾ ATM - ന്റെ / ശാഖയുടെ പേര്.

c.

ഡ്രാഫ്റ്റ് / പെയ്‌മെന്റ് ഓർഡർ / അതുപോലെയുള്ളവ

  1. പണം ലഭിക്കേണ്ട ആളിന്റെ പേര് / ചുരുക്കപ്പേര്

  2. മാറ്റേണ്ട ശാഖയുടെ / സർവീസ് ശാഖയുടെ പേര്

d.

ബാങ്ക് ചാർജ്ജുകൾ

  1. ചാർജ്ജുകളുടെ സ്വഭാവം - ഫീ / കമ്മീഷൻ / പിഴ തുടങ്ങിയവ

  2. ചാർജ്ജുകൾ ഈടാക്കുന്നതിനുള്ള കാരണം ചുരുക്കി: ഉദാ. ചെക്ക് മടങ്ങിയതിന് (നമ്പർ), ഡ്രാഫ്റ്റ് / പണമയക്കുക എന്നിവയ്ക്കുള്ള കമ്മീഷൻ (ഡ്രാഫ്റ്റ് നമ്പർ), ചെക്ക് കളക്ഷൻ ചാർജ്ജ് (നമ്പർ) ചെക്കു ബുക്ക് വാങ്ങിയതിന്, SMS - ന്, ATM ഫീസ് അധികം പണം പിൻവലിക്കലുകൾക്ക് തുടങ്ങിയവ

e.

തെറ്റായ ക്രെഡിറ്റുകൾ തിരുത്തുമ്പോൾ

  1. ആദ്യം ക്രെഡിറ്റ് ചെയ്ത തീയതി

  2. തിരുത്തലിനുള്ള കാരണം ചുരുക്കി

f.

വായ്പാത്തവണ / പലിശ എന്നിവ പിടിക്കുമ്പോൾ

  1. വായ്പാ നമ്പർ

  2. വായ്പാ അക്കൗണ്ടുകാരന്റെ പേര്

g.

സ്ഥിരനിക്ഷേപമോ ആവർത്തന നിക്ഷേ പമോ തുടങ്ങുമ്പോൾ

  1. സ്ഥിരനിക്ഷേപം / ആവർത്തന നിക്ഷേപം / രസീത് നമ്പർ

  2. സ്ഥിര / ആവർത്തന നിക്ഷേപകന്റെ പേര്

h.

POS വഴിയുള്ള ഇടപാടുകൾ

  1. ഇടപാടുനടന്ന തീയതി, സമയം, തിരിച്ചറിയൽ നമ്പർ

  2. POS - ന്റെ സ്ഥലം

i.

മറ്റെന്തെങ്കിലും

(i) മുകളിൽ കാണിച്ചിരിക്കുന്നതുപോലെ വേണ്ടത്ര വിവരങ്ങൾ നൽകുക.

കുറിപ്പ്: അക്കൗണ്ടിൽ ഒരു ഡെബിറ്റും നിരവധി ക്രെഡിറ്റുകളും വരുമ്പോൾ പണം ലഭിക്കേണ്ട ആളിന്റെ പേര് / അക്കൗണ്ട് നമ്പർ / ശാഖ / ബാങ്ക് എന്നിവ രേഖപ്പെടുത്തേണ്ടതില്ല. എന്നാൽ പണം ലഭിക്കേണ്ട ഒന്നിലധികം പേരുണ്ടെങ്കിൽ അക്കാര്യം സൂചിപ്പിക്കണം.


II. ക്രെഡിറ്റ് എൻട്രികൾ
a. രൊക്കം പണം നിക്ഷേപിക്കുമ്പോൾ
  1. രൊക്കം പണനിക്ഷേപമെന്ന് കാണിക്കുക

  2. അടച്ച ആളിന്റെ പേര് / സെൽഫ് / മൂന്നാമതൊരാൾ

b. മൂന്നാം കക്ഷി പണമടയ്ക്കുമ്പോൾ
  1. അടച്ച ആളിന്റെ / ട്രാൻസ്ഫർ ചെയ്ത ആളിന്റെ പേര്

  2. ഉപാധി - ട്രാൻസ്ഫർ, ഇന്റർ ബ്രാഞ്ച് / RTGS / NEFT രൊക്കം പണം എന്നിങ്ങനെ

  3. പണം ട്രാൻസ്ഫർ ചെയ്ത ശാഖയുടെ പേര് (പണം ഇന്റർ ബ്രാഞ്ച് ഇടപാടുകൡലൂടെ ലഭിക്കുമ്പോൾ) RTGS / NEFT

c. ഡ്രാഫ്റ്റ് ക്ലിയറിംഗ് / കളക്ഷൻ വഴി
  1. ഡ്രാഫ്റ്റ് നൽകിയ ശാഖയുടെ പേര്

  2. ചെക്ക് / ഡ്രാഫ്റ്റ് നമ്പരും തീയതിയും

d. തെറ്റായ ഡബിറ്റുകൾ ക്രമപ്പെടുത്തുമ്പോൾ
  1. ക്രമപ്പെടുത്തിയ എൻട്രിയുടെ ആദ്യ തീയതി

  2. കാരണം, ചുരുക്കി

e. നിക്ഷേപങ്ങളിന്മേലുള്ള പലിശ
  1. സേവിംഗസ് ബാങ്കിൽ നിന്നാണോ സ്ഥിരം നിക്ഷേപത്തിൽ നിന്നാണോ എന്നു കാണിക്കുക

  2. സ്ഥിര നിക്ഷേപത്തിന്റെ / രസീത് നമ്പർ (സ്ഥിരനിക്ഷേപ പലിശയാവുമ്പോൾ)

f. സ്ഥിരനിക്ഷേപം / ആവർത്തന നിക്ഷേപം കാലാവധിത്തുകയാവുമ്പോൾ
  1. സ്ഥിര / ആവർത്തന നിക്ഷേപകന്റെ പേര്

  2. സ്ഥിര / ആവർത്തന നിക്ഷേപം / രസീത് നമ്പർ

  3. കാലാവധിയെത്തിയ തീയതി.

g. വായ്പത്തുകകൾ
  1. വായ്പാ അക്കൗണ്ട് നമ്പർ
h. മറ്റെന്തെങ്കിലും (i) വേണ്ടത്ര വിവരങ്ങൾ നൽകുക.
 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������