Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (126.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 13/07/2017
ലഘു സമ്പാദ്യ പദ്ധതികൾക്കുള്ള പലിശ നിരക്ക്

RBI/2017-18/22
DGBA.GBD.69/15.2.005/2017-18

ജൂലൈ 13, 2017

പബ്ലിക് പ്രോവിഡന്റ ഫണ്ട്, കിസാൻവികാസ് പത്രിക - 2014,
സുകന്യ സമൃദ്ധി അക്കൗണ്ട്, മുതിർന്ന പൗരന്മാർക്കുള്ള 2004-ലെ സമ്പാദ്യപദ്ധതി
എന്നിവ കൈകാര്യം ചെയ്യുന്ന ഏജൻസി ബാങ്കുകളുടെ
ചെയർമാൻ / എക്‌സിക്യൂട്ടീവ് ഓഫീസർ

പ്രിയപ്പെട്ട സർ,

ലഘു സമ്പാദ്യ പദ്ധതികൾക്കുള്ള പലിശ നിരക്ക്

മുകളിൽ പറഞ്ഞിരിക്കുന്ന വിഷയത്തിലുള്ള, 2017 ഏപ്രിൽ 6-ാം തീയതിയിലെ ഞങ്ങളുടെ സർക്കുലർ DGBA.GAD.2618/15.02.005/2016-17 പരിശോധിക്കുക. ഗവൺമെന്റ് ഓഫ് ഇൻഡ്യ അതിന്റെ 2017 ജൂൺ 30-ാം തീയതിയിലെ ഓഫീസ് മെമോറാൻഡം (OM) നമ്പർ F.No.01/04/2016-NS ലൂടെ, 2017-18 രണ്ടാം ത്രൈമാസികത്തിലെ, വിവിധ ലഘുസമ്പാദ്യ പദ്ധതികൾക്കുള്ള പലിശ നിരക്ക് അറിയിച്ചിട്ടുണ്ട്. (കോപ്പി ഇതോടൊപ്പം).

2. ഈ സർക്കുലറിന്റെ ഉള്ളടക്കം നടപ്പിൽ വരുത്തുന്നതിനായി ഗവൺമെന്റിന്റെ ലഘു സമ്പാദ്യപദ്ധതികൾ കൈകാര്യം ചെയ്യുന്ന ബാങ്ക് ശാഖകളുടെ ശ്രദ്ധയിൽ കൊണ്ടുവരണം. ഈ പദ്ധതികളിൽ അംഗങ്ങളായവരുടെ അറിവിലേയ്ക്കായി ഇവ, ശാഖകളിലെ നോട്ടീസ് ബോർഡുകളിൽ പ്രദർശിപ്പിക്കേണ്ടതുമാകുന്നു.

വിശ്വാസപൂർവ്വം

(വി. എസ്. പ്രജീഷ്)
അസിസ്റ്റന്റ് ജനറൽ മാനേജർ

Encl: മുകളിൽ പറഞ്ഞ പ്രകാരം

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰