Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (105.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 09/06/2017
സോവറിന്‍ ഗോള്‍ഡ് ബോണ്ട് ഡിമെറ്റീരിയലൈസേഷന്‍

ജൂണ്‍ 09, 2017

സോവറിന്‍ ഗോള്‍ഡ് ബോണ്ട്
ഡിമെറ്റീരിയലൈസേഷന്‍

കേന്ദ്രസര്‍ക്കാരുമായി ആലോചിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആകെ 5400 കോടി രൂപക്കുള്ള എട്ടുതരം സോവറിൻ ഗോള്‍ഡ് ബോണ്ടുകള്‍ ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്. ഈ ബോണ്ടുകളില്‍ നിക്ഷേപിച്ചവര്‍ക്കു അവ പേപ്പർ ഡോക്കുമെന്‍റ് എന്ന രീതിയിലോ ഡീമാറ്റ് രൂപത്തിലോ കൈവശം വയ്ക്കാവുന്നതാണ്.

ഡീമാറ്റു ചെയ്യുവാനുള്ള അപേക്ഷകള്‍ ഒട്ടുമിക്കവയും ഫലപ്രദമായി പ്രോസസ് ചെയ്തിട്ടുണ്ട്. എന്നാല്‍ കുറെയെണ്ണം പലകാരണങ്ങളാൽ പ്രോസസ് ചെയ്തു കഴിഞ്ഞിട്ടില്ല. പാന്‍നമ്പരിലും പേരിലുമുള്ള വ്യത്യാസം, പ്രവര്‍ത്തന രഹിതമായതോ ക്ലോസ് ചെയ്തതോ ആയ ഡീമാറ്റ് അക്കൗണ്ടുകള്‍ എന്നിവയും മറ്റു ചിലതുമായിരുന്നു കാരണം. അപ്രകാരം ഫലപ്രദമാകാത്ത ഡീമാറ്റ് അക്കൗണ്ടുകളുടെ ഒരു ലിസ്റ്റ് https://sovereigngoldbonds.rbi.org.in എന്ന വെബ്സൈറ്റില്‍ ഇപ്പോഴുണ്ട്. അവിടെ നല്‍കിയിട്ടുള്ള വിവരം ട്രഞ്ച് തിരിച്ചും, റിസീംവിംഗ് ഓഫീസിന്‍റെ പേരുള്‍പ്പെടുത്തിയും, നിക്ഷേപ ഐഡിയും ഡീമെറ്റീരിയലൈസ് ചെയ്യാതിരിക്കുന്നതിനുള്ള കാരണങ്ങളും കാണിച്ചും ആണ്. നിക്ഷേപ കര്‍ക്ക് ഈ വിവരങ്ങൾ പരിശോധിച്ച് തങ്ങളുടെ നിക്ഷേപക ഐഡി ഇതിലുണ്ടോ എന്നു നോക്കാവുന്നതാണ്.

എല്ലാ റിസീവിംഗ് ഓഫീസുകളും തങ്ങളുടെ ഇടപാടുകാരുടെ വിവരങ്ങള്‍ കണ്ടെത്തി നിക്ഷേപകരുമായി ചര്‍ച്ച ചെയ്തു വേണ്ടതിരുത്തലുകള്‍ വരുത്തേണ്ടതാണ്. ഇതിനുവേണ്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇ-കുബേര്‍ ആപ്ലിക്കേഷന്‍റെ മോഡിഫിക്കേഷൻ വിന്‍ഡോ തുറന്നുനോക്കാവുന്നതാണ്.

അവശേഷിക്കുന്ന കാര്യങ്ങൾ നിലനില്‍ക്കെ തന്നെ സോവറിൻ ഗോള്‍ഡ് ബോണ്ട് റിസര്‍വ് ബാങ്കിന്‍റെ ബുക്കിൽ ഉണ്ടാവുകയും അവ ക്രമാനുസൃതമായി സേവനത്തിനു വിധേയമാകുകയും ചെയ്യുമെന്ന് കൂട്ടിച്ചേര്‍ക്കട്ടെ.

അജിത് പ്രസാദ്
അസിസ്റ്റന്‍റ് അഡ്വൈസർ

പ്രസ് റിലീസ് 2016-2017/3326

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������