Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (115.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 29/06/2017
ശ്രീമദ് രാജ്ചന്ദ്രയുടെ നൂററിഅൻപതാം ജൻമവാര്‍ഷികസ്മരണാര്‍ത്ഥം 10 രൂപുടെ നാണയം പുറത്തിറക്കുന്നു

ജൂണ്‍ 29, 2017

ശ്രീമദ് രാജ്ചന്ദ്രയുടെ നൂററിഅൻപതാം ജൻമവാര്‍ഷികസ്മരണാര്‍ത്ഥം
10 രൂപുടെ നാണയം പുറത്തിറക്കുന്നു.

മേല്‍ സൂചിപ്പിച്ച നാണയം ഭാരത സര്‍ക്കാർ നിര്‍മ്മിച്ചിട്ടുള്ളത് റിസര്‍വ് ബാങ്ക് ഇന്ത്യ ഉടനെ വിതരണത്തിനായി നല്‍കുന്നതാണ്. ബഹു: പ്രധാനമന്ത്രി ഈ നാണയം ഈയിടെ പുറത്തിറക്കുകയുണ്ടായി.

ധനകാര്യമന്ത്രാലയം, സാമ്പത്തിക കാര്യവകുപ്പ്, ന്യൂഡല്‍ഹി വിതരണം ചെയ്ത അസാധാരണ ഗസ്റ്റ് പാര്‍ട്ട് II സെക്ഷന്‍ 3 ഉപവകുപ്പ് (ഐ) ജി. എസ്. ആര്‍. 641 (ഇ) 23.6.2017-ൽ ഈ നാണയത്തിന്‍റെ ഡിസൈനിനെ സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മുന്‍വശം

നാണയത്തിന്‍റെ മുന്‍ഭാഗത്ത് നടുക്കായി, താഴെ ‘സത്യമേവ ജയതേ’ എന്നെഴുതിയ സിംഹശിരസോടുകൂടിയ അശോകസ്തംഭം ഉണ്ട്. ഇടതുവശത്ത് 'ഭാരത്' എന്ന് ദേവനാഗരിലിപിയിലും, വലതുവശത്ത് ‘ഇൻഡ്യ’ എന്ന് ഇംഗ്ലീഷിലും ഉണ്ടായിരിക്കും. രൂപയുടെ ചിഹ്നവും, നാണയത്തിന്‍റെ മൂല്യം സൂചിപ്പിക്കുന്ന 10 എന്ന അക്കവും അശോകസ്തംഭത്തിനു താഴെക്കാണാം

മറുവശം

നാണയത്തിന്‍റെ ഈ ഭാഗത്ത് ശ്രീമദ് രാജ്ചന്ദ്രയുടെ ചിത്രം നടുക്കായി കാണാം 'ശ്രീമദ് രാമചന്ദ്ര്', 'നൂററമ്പതാം ജയന്തി' എന്നിവ ദേവനാഗരി ലിപിയില്‍ നാണയത്തിന്‍റെ മുകള്‍ഭാഗത്ത് ഇടത്തും, താഴ്ഭാഗത്ത് ഇടതു വശത്തുമായി കാണാം. ശ്രീമദ് രാജ്ചന്ദ്രയുടെ ചിത്രത്തിന് ഇടത്തും വലത്തുമായി 1867, 1901 എന്ന് അന്താരാഷ്ട്ര അക്കങ്ങളിൽ ആലേഖനം ചെയ്തിരിക്കുന്നു.

കോയിനേജ് ആക്ട് 2011 പ്രകാരം ഈ നാണയം ഇടപാടിന് നിഷേധിക്കപ്പെടാനാകാത്ത നാണയമാണ്. ഈ ഡിനോമിനേഷനിലുള്ള നിലവിലുള്ള നാണയങ്ങളും നിയമപരമായ വിനിമയ നാണയമായി തുടരും.

അജിത് പ്രസാദ്
അസി. അഡ്വൈസര്‍

പത്രപ്രസ്താവന: 2016-17/3517

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰