Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (123.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 02/08/2017
1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (AACS) സെക്ഷൻ 35A പ്രകാരം
ഭോപാലിലെ, ഭോപാൽ നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡിനെതിരെ
പുറപ്പെടുവിച്ചിരുന്ന നിയന്ത്രണ നിർദ്ദേശങ്ങളുടെ കാലാവധി നീട്ടി

ആഗസ്റ്റ് 02, 2017

1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (AACS) സെക്ഷൻ 35A പ്രകാരം
ഭോപാലിലെ, ഭോപാൽ നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡിനെതിരെ
പുറപ്പെടുവിച്ചിരുന്ന നിയന്ത്രണ നിർദ്ദേശങ്ങളുടെ കാലാവധി നീട്ടി.

ഭോപാലിലെ (MP), ഭോപാൽ നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡിനെതിരെ, 2012 ഒക്ടോബർ 29 നും, 2017 ജനുവരി 25നും പുറപ്പെടുവിച്ച നിയന്ത്രണ നിർദ്ദേശങ്ങളുടെ പ്രയോഗകാലാവധി, 2017 ജൂലൈ 31 വരെ പൊതുജനതാല്പര്യപ്രകാരം നീട്ടേണ്ടതാണെന്ന്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയ്ക്ക് ബോദ്ധ്യം വന്നിട്ടുള്ളതായി പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ അറിയിച്ചുകൊള്ളുന്നു. ഇതിൻ പ്രകാരം 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A, സബ്‌സെക്ഷൻ 1 (സഹകരണ സംഘങ്ങൾക്ക് ബാധകമാംവിധം) പ്രകാരം ലഭിച്ചിട്ടുള്ള അധികാരമുപയോഗിച്ച് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, ഭോപാലിലെ (MP) ഭോപാൽ നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡിനെതിരെ, 2012 ഒക്ടോബർ 29 ന് പുറപ്പെടുവിച്ചതും, 2017 ജൂലൈ 31 വരെ നീട്ടിയതുമായ നിയന്ത്രണ നിർദ്ദേശങ്ങൾ, 2017 ആഗസ്റ്റ് 1 മുതൽ 2018 ജനുവരി 31 വരെ ആറുമാസക്കാലത്തേയ്ക്ക് തുടർന്നും, പുനരവലോകനത്തിനു വിധേയമായി, 2017 ജൂലൈ 25 ലെ ഉത്തരവിൻ പ്രകാരം, ബാധകമായിരിക്കും. മുകളിൽ പറഞ്ഞിരിക്കുന്ന ആർബിഐ ഉത്തരവുകളുടെ കോപ്പി, പൊതുജനങ്ങളിൽ താല്പര്യമുള്ളവർ വായിച്ചറിയുവാൻ വേണ്ടി, ബാങ്ക് മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

ആർബിഐ പുറപ്പെടുവിച്ച മുകളിൽ പറഞ്ഞിരിക്കുന്ന ഉത്തരവുകൾ പ്രകാരം, ബാങ്കിംഗ് ലൈസൻസ് ആർബിഐ റദ്ദാക്കിയതായി കരുതരുത്. നിയന്ത്രണങ്ങളോടുകൂടി, ബാങ്കിന്, ബാങ്കിംഗ് ബിസിനസ്സ്, അടുത്ത പുനഃപരിശോധന വരെ തുടരാം. സാഹചര്യങ്ങളനുസരിച്ച് റിസർവ് ബാങ്ക്, ഈ നിർദ്ദേശങ്ങൾക്ക് ഭേദഗതികൾ വരുത്തുന്നത് പരിഗണിക്കുന്നതായിരിക്കും.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ്സ് റിലീസ് 2017-2018/318

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������