Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (129.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 31/07/2017
മഹാരാഷ്ട്രയിലെ സികെപി സഹകരണ ബാങ്ക് ലിമിറ്റഡ്, മുംബൈയ്‌ക്കെതിരെ
1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35A
പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ

ജൂലൈ 31, 2017

മഹാരാഷ്ട്രയിലെ സികെപി സഹകരണ ബാങ്ക് ലിമിറ്റഡ്, മുംബൈയ്‌ക്കെതിരെ
1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35A
പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ.

മഹാരാഷ്ട്രയിലെ, സികെപി സഹകരണ ബാങ്ക് ലിമിറ്റഡ്, മുംബൈയെ 2014 ഏപ്രിൽ 30 ലെ UBD.C.O.BSD-1 No D-34/12.22.035/2013-14 നമ്പർ ഉത്തരവിൻ പ്രകാരം, 2014 മെയ് 2-ാം തീയതി പ്രാബല്യത്തിൽ വരുംവിധം നിയന്ത്രണ നിർദ്ദേശങ്ങൾക്ക് വിധേയമാക്കിയിരുന്നു. ഈ നിർദ്ദേശങ്ങളുടെ സാധുത തുടർന്ന് നീട്ടുകയും, ഏറ്റവും ഒടുവിൽ 2017 ജനുവരി 27 ലെ DCBR.CO.AID No D 27/12.22.035/2016-17 ഉത്തരവുപ്രകാരം 2017 ജനുവരി 31 വരെ, പുനരവലോകനത്തിനു വിധേയമായി, പ്രാബല്യത്തിലുണ്ടായിരുന്നു.

2. 1949 ലെ ബാങ്കിംഗ് റഗുലേൻ ആക്ട് സബ് സെക്ഷൻ (1) സെക്ഷൻ 35A, ഒപ്പം സെക്ഷൻ 56-ം പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ച്, ആ ബാങ്കിനു നൽകിയിട്ടുള്ളതും കാലാകാലങ്ങളിൽ ഭേദഗതി വരുത്തിയിട്ടുള്ളതുമായ 2014 ഏപ്രിൽ 30 ലെ ആർബിഐയുടെ UBD.CO.BSD.1.NO D-34/12.22.035/2013-14-ാം നമ്പർ ഉത്തരവും, ഇതിന്റെ കാലപരിധി ഏറ്റവും ഒടുവിൽ 2017 ജൂലൈ 31 വരെ നീട്ടിയിട്ടുള്ളതുമായ നിർദ്ദേശങ്ങൾ, 2017 ജൂലൈ 26 ന് പുറപ്പെടുവിച്ച DCBR.CO.AID NO:D-04/12.22.035/2017-18-ാം നമ്പർ ഉത്തരവിൻ പ്രകാരം 2017 ആഗസ്റ്റ് 01 മുതൽ 2017 നവംബർ 30 വരെ, പുനരവലോകത്തിനു വിധേയമായി, നാലുമാസത്തേയ്ക്കുകൂടി ആർബിഐ നീട്ടിയിരിക്കുന്നുവെന്ന്, പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു.

3. മുകളിൽ പറഞ്ഞിരിക്കുന്ന ദീർഘിപ്പിക്കൽ പ്രസിദ്ധപ്പെടുത്തുന്ന 2017 ജൂലൈ 26-ലെ പ്രഖ്യാപനം, പൊതുജനങ്ങൾ വായിച്ചറിയുവാനായി, ബാങ്കിന്റെ മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

4. മുകളിൽ പറഞ്ഞിരിക്കുന്ന ദീർഘിപ്പിക്കലോ ഭേദഗതികളോ ഒന്നും തന്നെ, ഈ ബാങ്കിന്റെ സാമ്പത്തിക നിലയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുള്ളതായി റിസർവ് ബാങ്ക് കരുതുന്നുവെന്ന് കണക്കാക്കേണ്ടതില്ല.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ്സ് റിലീസ് 2017-2018/296

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰