Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (127.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 31/07/2017
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ഭാരതീയ റിസർവ് ബാങ്ക് ധനപരമായ പിഴ ചുമത്തുന്നു

ജൂലൈ 31, 2017

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക്
ഭാരതീയ റിസർവ് ബാങ്ക് ധനപരമായ പിഴ ചുമത്തുന്നു

'നിങ്ങളുടെ ഇടപാടുകാരനെ അറിയുക' (കെവൈസി) സംബന്ധിച്ച മാനദണ്ഡങ്ങളെക്കുറിച്ച് ആർബിഐ പുറപ്പെടുവിച്ചിരുന്ന മാർഗനിർദ്ദേശ ങ്ങളനുസരിച്ച് പ്രവർത്തിക്കാതിരുന്നതിന് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ഭാരതീയ റിസർവ് ബാങ്ക് (ആർബിഐ) 2017 ജൂലൈ 26 ന് 10 കോടി രൂപയുടെ ധനപരമായ പിഴ ചുമത്തിയിരിക്കുന്നു. ബാങ്കിങ് റഗുലേഷൻ ആക്ട് 1949 ലെ സെക്ഷൻ 46 (4)(i) നോടൊപ്പം ചേർത്ത് വായിക്കേണ്ട സെക്ഷൻ 47 (എ) (1)(സി) പ്രകാരം ആർബിഐയിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ ഉപയോ ഗിച്ചുകൊണ്ട്, ആർബിഐ പുറപ്പെടുവിച്ചിരുന്ന ചില മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ ബാങ്കിന് സംഭവിച്ച വീഴ്ച കണക്കിലെടുത്താണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

നിയന്ത്രണപരമായ നിർദേശങ്ങൾ പാലിക്കുന്നതിലുണ്ടായ അപര്യാപ്ത തകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ നടപടി. ബാങ്ക് അതിന്‍റെ ഇടപാടുകാരുമായി എത്തിച്ചേർന്നിട്ടുള്ള ഏതെങ്കിലും ധാരണയുടെയോ, അവരുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ സാധുതയെക്കുറിച്ച് വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതല്ല ഈ നടപടി.

പശ്ചാത്തലം

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലെ ചില അക്കൗണ്ടുകളിൽ നടന്ന വൻ തോതിലുള്ള പണം പിൻവലിക്കലുകളെക്കുറിച്ച് ആർബിഐ യ്ക്ക് ഒരു പരാതി ലഭിച്ചിരുന്നു. ഇതു സംബന്ധമായ രേഖകൾ പരിശോധിച്ചതിനു ശേഷം, ആർബിഐ പുറപ്പെടുവിച്ചിരുന്ന മാർഗനിർദേശങ്ങൾ പാലിക്കാതിരുന്നതിന് പിഴ ചുമത്താതിരിക്കുന്നതിനായി കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ബാങ്കിന് ഒരു നോട്ടീസ് നൽകിയിരുന്നു.

ബാങ്കിന്‍റെ മറുപടിയും, നേരിട്ടുള്ള വാദം കേൾക്കലിൽ വാക്കാൽ നൽകിയ സബ്മിഷനുകളും, ഒപ്പം തന്നെ കൂടുതലായി ഹാജരാക്കിയ വിവരങ്ങളും രേഖകളും പരിശോധിച്ചതിനു ശേഷം, ആർബിഐ യുടെ മാർഗനിർദേശങ്ങൾ പാലിച്ചില്ല എന്ന മുൻ പ്രസ്താവിച്ച കുറ്റാരോപണത്തിൽ കഴമ്പുണ്ടെന്നും ധനപരമായ പിഴചുമത്തേണ്ടുന്നതിന്‍റെ ആവശ്യമുണ്ടെന്നുമുള്ള തീരുമാനത്തിൽ ആർബിഐ എത്തിച്ചേരുകയാണുണ്ടായത്.

അജിത് പ്രസാദ്
അസിസ്റ്റൻറ് അഡ്വൈസർ

പ്രസ്സ് റിലീസ് : 2017-2018/295

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰