Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (90.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 03/07/2017
ലക്ഷ്മി മഹിളാ നാഗരിക് സഹകാരി ബാങ്ക് മര്യാദിത്ത്, റായ്പൂരിന് പിഴചുമത്തി

ജൂലൈ 3, 2017

ലക്ഷ്മി മഹിളാ നാഗരിക് സഹകാരി ബാങ്ക്
മര്യാദിത്ത്, റായ്പൂരിന് പിഴചുമത്തി

ഭാരതീയ റിസര്‍വ് ബാങ്ക് നല്‍കിയ ഇടപാടുകാരെ അറിയുക (കെ. വൈ.സി) മാര്‍ഗ്ഗ നിര്‍ദ്ദേശം ലംഘിച്ചതിന് ബാങ്കിംഗ് റഗുലേഷൻ നിയമം 1949 (സഹകരണ ബാങ്കുകള്‍ക്കു ബാധകമായ പ്രകാരം) വകുപ്പ് 47എ(1), (ബി), 46(4) എന്നിവയനുസരിച്ച് റിസര്‍വ് ബാങ്കിനു ലഭ്യമായ അധികാരമുപയോഗിച്ച് ലക്ഷ്മി മഹിളാ നാഗരിക് സഹകാരി ബാങ്ക്, മര്യാദിത്, റായ്പൂരിന് 300000 രൂപ (രൂപ മൂന്ന് ലക്ഷം മാത്രം) ധനപരമായ പിഴ ചുമത്തിയിരിക്കുന്നു.

ഇതോടനുബന്ധിച്ച് റിസര്‍വ്ബാങ്ക് ഈ ബാങ്കിന് കാരണം കാണിക്കൽ നോട്ടീസ് നല്‍കുകയും, അതിന് ബാങ്ക് എഴുതിതയ്യാറാക്കിയ മറുപടി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ കേസിന്‍റെ വസ്തുതകൾ പരിശോധിക്കുകയും ബാങ്കിന്‍റെ മറുപടി പരിഗണിക്കുകയും ചെയ്തതിൽ മാര്‍ഗ്ഗനിര്‍ദ്ദേശലംഘനം തെളിയിക്കപ്പെട്ടെന്നും പിഴ ചുമത്തേണ്ടത് അനിവാര്യ മാണെന്നും റിസര്‍വ് ബാങ്കിനു ബോദ്ധ്യപ്പെട്ടിരിക്കുന്നു.

അജിത് പ്രസാദ്
അസിസ്റ്റന്‍റ് അഡ്വൈസർ

പത്രപ്രസ്താവന: 2017-2018/16

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰