Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (106.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 05/06/2017
സാമ്പത്തിക സാക്ഷരതാവാരം (ജൂണ്‍ 5 – 9, 2017)

ജൂണ്‍ 05, 2017

സാമ്പത്തിക സാക്ഷരതാവാരം (ജൂണ്‍ 5 – 9, 2017)

സാമ്പത്തികാഭിവൃദ്ധിയിലേക്കുള്ള ആദ്യപടിയാണ് സാമ്പത്തിക സാക്ഷരത. അത്യന്തികമായി സാമ്പത്തിക സുരക്ഷ ഉണ്ടാക്കാനാവുന്ന കൂടുതല്‍ നല്ല സാമ്പത്തിക തീരുമാനങ്ങളെടുക്കാൻ വേണ്ട അറിവ് നല്‍കി സാധാരണക്കാരെ ശക്തിപ്പെടുത്തുന്നതാണ് സാമ്പത്തിക സാക്ഷരത.

ഓരോ വര്‍ഷവും പ്രധാന വിഷയങ്ങളെ സംബന്ധിച്ച വിപുലമായ അറിവു പകരുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എല്ലാവർഷവും ഒരാഴ്ച രാജ്യമാകമാനം സാമ്പത്തിക സാക്ഷരതാവാരമായി ആചരിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഈ വാരാചരണത്തിനായി തെരഞ്ഞെടുക്കപ്പെട്ട സന്ദേശം എ) ഇടപാടുകാരെ അറിയുക. ബി) വായ്പാ അച്ചടക്കം ശീലിക്കല്‍ സി) ഡിജിറ്റലിലേക്കു പോവുക - യു.പി.ഐ, ഡി) *99# (യു. എസ്.എസ്.ഡി.) വഴി ഡിജിറ്റലിലേക്കു പോവുക പരാതിപരിഹാര സംവിധാനത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം എന്നിവയാണ്.

സാമ്പത്തിക സാക്ഷരതയെ സംബന്ധിച്ച വസ്തുക്കൾ ബാങ്ക് ശാഖകളിൽ പ്രദര്‍ശിപ്പിക്കുക, വിവിധ ജില്ലകളില്‍ വന്‍തോതിൽ പൊതുജനങ്ങള്‍ക്കായി സാക്ഷരതാ ക്ലാസ്സുകള്‍ സംഘടിപ്പിക്കുക. സാമ്പത്തിക സാക്ഷരതാ കേന്ദ്രങ്ങളില്‍ സാക്ഷരതാശ്രമങ്ങൾ വര്‍ദ്ധിപ്പിക്കുക തുടങ്ങിയവയാണ് ഈ വാരത്തിലെ പ്രവർത്തനങ്ങൾ.

മഹാരാഷ്ട്രാ സംസ്ഥാനത്ത് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികൾക്ക് ആർ. ബി. ഐയുടെ മുംബൈ റീജിയണൽ ഓഫീസിൽ സംഘടിപ്പിച്ച ഹ്രസ്വമായ ചടങ്ങില്‍ തുടക്കം കുറിച്ചു. മഹാരാഷ്ട്രയില്‍ കൂടുതൽ സാന്നിദ്ധ്യമുള്ള പ്രധാന ബാങ്കുകളുടെ മാത്രമല്ല മററു ബാങ്കുകളിലേയും സീനിയര്‍ എക്സിക്യൂട്ടിവുകള്‍ മീറ്റിംഗിൽ പങ്കെടുത്തു. ബാങ്കുശാഖകളില്‍ പ്രദര്‍ശിപ്പിക്കുവാനായി റീസര്‍വ് ബാങ്ക് തയ്യാറാക്കിയ സാമ്പത്തിക സാക്ഷരതാ പ്രചാരണ സാമഗ്രികൾ ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന ബാങ്ക് ഒഫ് ഇൻഡ്യ ചെയർമാൻ ശ്രീ. ജി. പത്മനാഭന്‍ പ്രകാശനം ചെയ്തു. അദ്ദേഹം ക്ഷണിതാക്കളെ അഭിസംബോധന ചെയ്യുകയും സാമ്പത്തിക സാക്ഷരതാ ഉദ്യമത്തിന്‍റെ പ്രാധാന്യം പ്രഭാഷണത്തിൽ ഊന്നിപ്പറയുകയും ചെയ്തു

അജിത് പ്രസാദ്
അസിസ്ററൻറ് അഡ്വൈസർ

പത്രപ്രസ്താവന 2016-2017/3284

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰