Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (85.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 28/04/2017
സുവര്‍ണ്ണ കടപത്രം ഡീമാറ്റ് രൂപത്തില്‍ സൂക്ഷിക്കുന്നതിനെ കുറിച്ച്

ഏപ്രില്‍ 28, 2017

സുവര്‍ണ്ണ കടപത്രം ഡീമാറ്റ് രൂപത്തില്‍
സൂക്ഷിക്കുന്നതിനെ കുറിച്ച്

ഭാരതീയ റിസര്‍വ് ബാങ്ക് ഭാരത സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിയതിനുശേഷം 4800 കോടി രൂപയുടെ സുവര്‍ണ്ണ കടപത്രം ഇതുവരെ പുറപ്പെടുവിക്കുകയുണ്ടായി. ഈ കടപത്രത്തില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നിക്ഷേപങ്ങള്‍ തങ്ങളുടെ ഇച്ഛാനുസരണം ഭൗതിക രൂപത്തിലോ ഡീമാറ്റ് രൂപത്തിലോ സൂക്ഷിക്കാമായിരുന്നു.

ഡീമാറ്റിനുള്ള അപേക്ഷ ബഹുഭൂരിപക്ഷവും വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെങ്കിലും പേരിലും പാന്‍ നമ്പറിലും ഉള്ള വ്യത്യാസങ്ങള്‍ കാരണവും മറ്റുചില കാരണത്താലും ചില രേഖകളുടെ ഡീമാറ്റ പ്രക്രിയ വിജയിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത്തരം രേഖകളുടെ വിശദവിവരങ്ങള്‍ https://sovereigngoldbondx.rbi.org.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പണ സ്വീകരിച്ച ബാങ്കിന്റെ പേര്, നിക്ഷേപകന്റെ തിരിച്ചറിയല്‍ നമ്പര്‍, ഡീമാറ്റ് ചെയ്യാന്‍ കഴിയാത്തതിന്റെ കാരണങ്ങള്‍ എന്നിവ ഇവിടെ ലഭ്യമാണ്. നിക്ഷേപകര്‍ തങ്ങളുടെ തിരിച്ചറിയല്‍ നമ്പര്‍ ഇക്കൂട്ടത്തില്‍ഉണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. ബാങ്കുകളും ഇവ പരിശോധിക്കുകയും ആവശ്യമെങ്കില്‍ തങ്ങളുടെ നിക്ഷേപകരുമായി കൂടി ആലോചിച്ചതിനുശേഷം ആവശ്യമായ തിരുത്തലുകള്‍ തെറ്റായ രേഖകളില്‍ നടത്തേണ്ടതാണ്. ഭാരതീയ റിസര്‍വ് ബാങ്കിന്റെ ഇ.കുബേര്‍ സംവിധാനത്തില്‍ തിരുത്തലിനുള്ള ജാലകം ഇതിനായി സജീവമാണ്.

ഡീമാറ്റ് രൂപത്തിലാക്കാനുള്ള നടപടികളില്‍ തടസ്സം നേരിട്ട കടപത്രം ഉള്‍പ്പെടെ എല്ലാ സുവര്‍ണ്ണ കടപത്രവും ഭാരതീയ റിസര്‍വ് ബാങ്കിന്റെ അക്കൗണ്ട് ബുക്കില്‍ സുരക്ഷിതമാണെന്നും അവയ്ക്ക് ചിട്ടയായ സേവനം ലഭ്യമാകുമെന്നും ഉറപ്പ് നല്‍കുന്നു.

അനിരുദ്ധ ഡി.യാദവ്
അസിസ്റ്റന്റ് അഡ്വൈസര്‍

പത്രപ്രസ്താവന: 2016-2017/2928

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰