Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (163.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 03/04/2017
ശ്രീ. ബി. പി. കനുംഗോ ആർബിഐ ഡപ്യൂട്ടി ഗവർണറായി നിയമിതനായി

ഏപ്രിൽ 03, 2017

ശ്രീ. ബി. പി. കനുംഗോ
ആർബിഐ ഡപ്യൂട്ടി ഗവർണറായി നിയമിതനായി.

ശ്രീ. ബി. പി. കനുംഗോ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയുടെ ഡപ്യൂട്ടി ഗവർണറായി ഇന്നു പദവിയേറ്റെടുത്തു. 2017 മാർച്ച് 11 ന്, ഗവൺമെന്റ് ഓഫ് ഇൻഡ്യ അദ്ദേഹത്തെ റിസർവ് ബാങ്കിന്റെ ഡപ്യൂട്ടി ഗവർണറായി, മൂന്നുവർഷക്കാലാവധിയിൽ, 2017 ഏപ്രിൽ 3 നുശേഷം അദ്ദേഹം ചുമതലയേറ്റെടുക്കുന്ന തീയതി മുതലോ, ഇനിയൊരുത്തരവുണ്ടാകുന്നതുവരെയോ ഏതാണ് ആദ്യം വരുന്നത്, അതുവരെ, നിയമിച്ചിരിക്കുന്നു.

ഡപ്യൂട്ടി ഗവർണർ പദവിയിലേക്ക് നിയമിതനാവും മുമ്പ് ശ്രീ കനുംഗോ റിസർവ് ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു.

ഡപ്യൂട്ടി ഗവർണർ എന്ന നിലയിൽ, ശ്രീകനുംഗോ, കറൻസി മാനേജ്‌മെന്റ് വിഭാഗം എക്‌സ്‌റ്റേണൽ ഇൻവെസ്റ്റ്‌മെന്റ്‌സ് ആൻഡ് ഓപ്പെറേഷൻ (DEIO), ഗവൺമെന്റ് ആൻഡ് ബാങ്ക് അക്കൗണ്ട്‌സ് (DGBA), ഇൻഫർമേഷൻ ടെക്‌നോളജിവിഭാഗം (DIT), പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ്‌സ് സിസ്റ്റം (DPSS) വിദേശവിനിമയ വിഭാഗം, (FED) ഇന്റേണൽ ഡെറ്റ് മാനേജ്‌മെന്റ് വിഭാഗം (IDMD), ലീഗൽ വീഭാഗം (LD) പ്രിമിസസ് വിഭാഗം (PD) എന്നിവയുടെ ചുമതല വഹിക്കും.

ഒരു കരിയർ സെൻട്രൽ ബാങ്കറായ ശ്രീ കനുംഗോ 1982 സെപ്തംബറിൽ റിസർവ് ബാങ്കിൽ ചേർന്നു. അദ്ദേഹം, വിദേശ വിനിമയം, ബാങ്കിംഗ് / ബാങ്കിംഗിതര മേൽനോട്ടം, കറൻസി മാനേജ്‌മെന്റ്, ഗവൺമെന്റ് / ബാങ്ക് അക്കൗണ്ട്‌സ്, പബ്ലിക് ഡെറ്റ് തുടങ്ങിയ മേഖലകളിൽ ജോലി ചെയ്തിട്ടുണ്ട്. ബാങ്കിന്റെ നിരവധി നിർവ്വഹണ മേഖലകളിലും റിസർവ് ബാങ്കിന്റെ ജയ്പൂരിലും കൊൽക്കത്തയിലുമുള്ള റിജിയണൽ ഓഫീസുകളുടെ തലവനായും, മദ്ധ്യപ്രദേശ്, ഛത്തീസ്ഘർ തുടങ്ങിയ സംസ്ഥാനങ്ങളുടെ ബാങ്കിംഗ് ഓംബുഡ്‌സ്മാനായും പ്രവർത്തിച്ചിട്ടുണ്ട്. എക്‌സ്‌ക്യൂട്ടീവ് ഡയറക്ടർ എന്ന നിലയിൽ വിദേശവിനിമയം, ഇന്റേണൽ ഡെറ്റ് മാനേജ്‌മെന്റ് ഗവൺമെന്റ് ആൻഡ് ബാങ്ക് അക്കൗണ്ട്‌സ് എന്നീ വിഭാഗങ്ങളുടെ ചുമതല നിർവ്വഹിച്ചിരുന്നു.

1959 മേയ് 5 ന്, ജനിച്ച ശ്രീ കനുംഗോ ഉത്കൽ യുണീവേഴ്‌സിറ്റിയിൽ നിന്നും ഹ്യുമാനിറ്റീസിൽ ബിരുദാനന്തര ബിരുദവും നിയമ ബിരുദവും നേടിയിട്ടുണ്ട്.

ജോസ് ജെ. കാട്ടൂർ
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് 2016-2017/2659

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������