Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (113.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 13/04/2017
മഹാരാഷ്ട്രയിൽ, അഹമ്മദ്‌നഗറിലുള്ള ജംഖെദ് മെർച്ചന്റസ് സഹകരണ ബാങ്ക്‌ലിമിറ്റഡിനെതിരെ, ആർബിഐ പുറപ്പെടുവിച്ചിരുന്ന നിയന്ത്രണ നിർദ്ദേശങ്ങൾ ദീർഘിപ്പിച്ചു

ഏപ്രിൽ 13, 2017

മഹാരാഷ്ട്രയിൽ, അഹമ്മദ്‌നഗറിലുള്ള ജംഖെദ് മെർച്ചന്റസ്
സഹകരണ ബാങ്ക്‌ലിമിറ്റഡിനെതിരെ, ആർബിഐ പുറപ്പെടുവിച്ചിരുന്ന
നിയന്ത്രണ നിർദ്ദേശങ്ങൾ ദീർഘിപ്പിച്ചു.

2016 ഏപ്രിൽ 7 ലെ ഉത്തരവനുസരിച്ച് മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിലുള്ള ജംഖദ് മെർച്ചന്റ്‌സ് സഹകരണബാങ്ക് ലിമിറ്റഡിനെ 2016 ഏപ്രിൽ 12 ബിസിനസ്സ് സമയം അവസാനിച്ചതുമുതൽ ആറുമാസക്കാലത്തേയ്ക്ക് നിയന്ത്രണനിർദ്ദേശങ്ങൾക്ക് വിധേയമാക്കിയിരുന്നു. 2016 ഒക്‌ടോബർ 6 നു പുറപ്പെടുവിച്ച ഉത്തരവിൻപ്രകാരം, ഈ നിർദ്ദേശങ്ങളുടെ പ്രാബല്യം 2016 ഒക്‌ടോബർ 13 മുതൽ 2017 ഏപ്രിൽ 12 വരെ നീട്ടിയിരുന്നു. 2017 ഏപ്രിൽ 6 ലെ ഉത്തരവനുസരിച്ച് മുകളിൽ സൂചിപ്പിച്ചിട്ടുള്ള നിയന്ത്രണനിർദ്ദേശങ്ങൾ, പുനരവലോകനത്തിനു വിധേയമായി, രണ്ടു മാസക്കാലത്തേയ്ക്ക് കൂടി, 2017 ജൂൺ 12 വരെ, നീട്ടിയിരിക്കുന്നു.

സൂചിപ്പിക്കപ്പെട്ടിട്ടുള്ള ഉത്തരവുകളിലെ മറ്റു നിർദ്ദേശങ്ങളും വ്യവസ്ഥകളും മാറ്റമില്ലാതെ തുടരും. മുകളിൽപറഞ്ഞിരിക്കുന്ന ദീർഘിപ്പിക്കലും, മാറ്റങ്ങളും കാണിക്കുന്ന 2017 ഏപ്രിൽ 6 ലെ ഉത്തരവിന്റെ കോപ്പി പൊതുജനങ്ങൾ വായിച്ചറിയാൻ വേണ്ടി ബാങ്ക് മന്ദിരത്തിൽ പ്രദർശിപ്പിക്കേണ്ടതാണ്.

മുകളിൽ പറഞ്ഞിരിക്കുന്ന ദീർഘിപ്പിക്കൽ ഉത്തരവ് മൂലം, സഹകരണ ബാങ്കിന്റെ ധനസ്ഥിതിയിൽ കാര്യമായ മെച്ചമുണ്ടായതായി, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയ്ക്ക് ഒരുതരത്തിലും ബോദ്ധ്യം വന്നിട്ടുള്ളതായി കരുതേണ്ടതില്ല.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ്സ് റിലീസ് 2016-2017/2776

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰