Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (175.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 06/04/2017
റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ വികസനവും നിയന്ത്രണവും സംബന്ധമായ നയങ്ങൾ വിവരിക്കുന്ന പ്രസ്താവന

ഏപ്രിൽ 06, 2017

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ
വികസനവും നിയന്ത്രണവും സംബന്ധമായ നയങ്ങൾ
വിവരിക്കുന്ന പ്രസ്താവന.

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ സമീപകാലത്ത് അതിന്റെ നയപ്രഖ്യാപനങ്ങളിൽ പ്രസ്താവിച്ചിട്ടുള്ള വികസനവും നിയന്ത്രണവും സംബന്ധമായ നയപരിപാടികളുടെ പുരോഗതി പുനരവലോകനം ചെയ്യുന്ന ഒന്നാണ് ഈ പ്രസ്താവന. കൂടാതെ, ഇത് ലിക്വിഡിറ്റി മാനേജ്‌മെന്റ് ചട്ടക്കൂടിനെ, നവീകരിക്കുന്നതിനും, ബാങ്കിംഗ് സംബന്ധമായ നിയന്ത്രണങ്ങളും മേൽ നോട്ടവും ശക്തിപ്പെടുത്തുന്നതിനും, ധനവിപണിയെ വിപുലീകരിക്കുന്നതിനും, ഗഹനമാക്കുന്നതിനും ഉള്ള പുതിയ നടപടികൾ നിർദ്ദേശിക്കുന്നു. പേയ്‌മെന്റും സെറ്റിൽമെന്റും സംബന്ധമായ വ്യവസ്ഥകൾ ശക്തിപ്പെടുത്താനും, ധനകാര്യസേവനങ്ങൾ കൂടുതൽ അനുഭവവേദ്യമാക്കാനും ഉള്ള വ്യവസ്ഥകളും ഇതിൽ അടങ്ങിയിട്ടുണ്ട്.

I. ധനകാര്യനയങ്ങളുടെ പ്രയോഗത്തിനുവേണ്ടിയുള്ള
ലിക്വിഡിറ്റി മാനേജ്‌മെന്റ് ചട്ടക്കൂട്.

2. ധനവ്യവസ്ഥയിലെ ശരാശരി എക്‌സ്-ആന്റി ലിക്വിഡിറ്റി (ex-ante liquidity) അതൊട്ടുമില്ലാത്തതിന്റെ സമീപത്തേയ്‌ക്കെങ്കിലും പടിപടിയായി കുറച്ചുകൊണ്ടുവരുന്നത് ലക്ഷ്യമിട്ടുകൊണ്ടുതന്നെ സ്ഥിരവും, സംഘർഷാത്മകവുമായ ലിക്വിഡിറ്റി (frictional liquidity) ഒരു പോലെ ഉറപ്പുനൽകുന്ന വിധത്തിൽ, ലിക്വിഡിറ്റി മാനേജ്‌മെന്റ് 2016 ഏപ്രിൽ ഒന്നിന് ഭേദഗതി ചെയ്യപ്പെട്ടു. തുറന്ന വിപണിയിൽ നിന്നുള്ള വാങ്ങൽ പ്രക്രിയയിലൂടെയും, വിദേശനാണയവിപണിയിലെ പ്രവർത്തനങ്ങളിലൂടെയും, ഗവൺമെന്റ് കടപ്പത്രങ്ങൾ തിരിച്ചു വാങ്ങിയും, ആർബിഐ മുൻകയ്യെടുത്ത്, നൽകിയ ഉറപ്പുഉൾക്കൊണ്ടുകൊണ്ട് നവംബർ 8 വരെ, ഈ വർഷം 2.1 ലക്ഷം കോടി (2.1 trillion) രൂപയുടെ സുസ്ഥിരമായ ലിക്വിഡിറ്റി സന്നിവേശിപ്പിക്കുകയുണ്ടായി. ഇത് വ്യവസ്ഥാടിസ്ഥാനത്തിലുള്ള എക്‌സ് ആന്റി ലിക്വിഡിറ്റി (ex-ante liquidity) നിലവാരത്തിലെ കുറവ്, ഒന്നാം ത്രൈമാസികത്തിൽ (Q1) 813 ശതകോടി രൂപയും, രണ്ടാം ത്രൈമാസികത്തിൽ (Q-2) 292 ശതകോടി രൂപയും മൂന്നാം ത്രൈമാസികത്തിൽ 64 ശതകോടി രൂപയുടേയും, വ്യവസ്ഥാപിത എക്‌സ്-ആന്റിലിക്വിഡിറ്റി താഴ്ത്തികൊണ്ടുവരുവാൻ സഹായിച്ചു. (2016 നവംബർ 8 വരെ)

3. ഡിമോണിട്ടൈസേഷനെ (demonetisation) തുടർന്ന് ബാങ്കിംഗ് വ്യവസ്ഥയിൽ സ്ഥിരരൂപത്തിലുള്ള ഘടനാപരമായ ലിക്വിഡിറ്റി മിച്ചത്തിന്റെ സമ്മർദ്ദമുണ്ടായി, പതിവുള്ളതും അല്ലാത്തതുമായ (conventional and unconventional) സമ്മിശ്രനിക്ഷേപ മാർഗ്ഗങ്ങളിലൂടെ ഈ അധികലിക്വിഡിറ്റിയെ, ധനവിപണിയിലെ നിരക്കുകൾ റിപ്പോ നിരക്കുമായി ചേർത്ത് നിർത്തുന്നതിനുവേണ്ടി, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ വലിച്ചെടുത്തു. എംഎസ്എസിൻ കീഴിലുള്ള കടപ്പത്രങ്ങളുടെ കാലാവധിയവസാനിപ്പിച്ചതിനാലും, ജനുവരി ആദ്യം അനുഭവപ്പെട്ട അധികലിക്വിഡിറ്റിയുടെ ഉച്ചാവസ്ഥ കുറഞ്ഞുവന്നതിനാലും, അധികലിക്വിഡിറ്റി ആഗിരണം ചെയ്യാൻ റിസർവ് ബാങ്ക്, തുടർച്ചയായ മാറിമാറി വരുന്ന റിവേഴ്‌സ് റിപോ നിരക്കിൽ ഇടപാടുകൾ നടത്താൻ തുടങ്ങി. ഈ നിരക്കുകളിൽ ചിലത് 2017-18 ലും തുടർന്നേയ്ക്കും.

4. അധികലിക്വിഡിറ്റിയുടെ മാനേജ്‌മെന്റ്.

ധനനയത്തിന് അനുയോജ്യമാം വിധം സമ്പദ്ഘടനയിലെ ലിക്വിഡിറ്റിയെ പൂജ്യത്തിനടുത്തേക്കെങ്കിലും തിരിച്ചുകൊണ്ടുവരാൻ, റിസർവ് ബാങ്ക് പ്രതിജ്ഞാബദ്ധമാണ്. ഈ ലക്ഷ്യം മുൻനിറുത്തി, റിസർവ് ബാങ്ക്, വളർന്നുകൊണ്ടിരിക്കുന്ന ഒരു സമ്പദ്ഘടനയ്ക്ക് അനുയോജ്യമായ ആവശ്യങ്ങൾ നിറവേറ്റപ്പെടുമെന്നു ഉറപ്പുവരുത്തുന്ന വിധത്തിലുള്ള ഉപാധികളുടെ ഒരു മിശ്രിതം ഉപയോഗിക്കും.

  • പ്രചാരത്തിലുള്ള കറൻസിയുടെ വികാസത്തോടെ നോട്ടുപിൻവലിക്കലിന്റെ ഫലമായുണ്ടായ മിച്ചങ്ങളിൽകുറേ ക്രമേണ ഇല്ലാതാകും. ബാക്കിവരുന്നവ, ദീർഘകാലകാലാവധികൾക്ക് ഊന്നൽ നൽകിയുള്ള റിവേഴ്‌സ് റിപോ ലേലങ്ങളിലൂടെ നിയന്ത്രിക്കാൻ സാധിക്കും.

  • വിപണി സ്ഥിരീകരണ പദ്ധതി (Market Stabilisation Scheme - MSS) യിൽ കീഴിലുള്ള ഇടപാടുകൾ ട്രഷറി ബില്ലുകളും മറ്റു തീയതി രേഖപ്പെടുത്തിയ കടപ്പത്രങ്ങളും (dated securities) ഉപയോഗിച്ചു നടത്തി, മറ്റ് ഉറവിടങ്ങളിൽ നിന്നുമുള്ള ലിക്വിഡിറ്റിയെ ക്രമീകരിക്കുന്നതാണ്.

  • ആവശ്യമെങ്കിൽ, പൊതുവിപണിയിലെ ഇടപാടുകളിലൂടെ (OMO വാങ്ങലും വില്പനയും), വ്യവസ്ഥാപിത ലിക്വിഡിറ്റി പൂജ്യത്തിലെത്തിക്കാൻ (neutrality), സ്ഥിരമായ ലിക്വിഡിറ്റിയെ (durable liquidity) നിയന്ത്രിക്കുന്നതാണ്.

  • സർക്കാർ ഇടപാടുകൾ കാരണം ഉണ്ടാകുന്ന ശാശ്വതമായ മിച്ചങ്ങളെ, ഗവൺമെന്റ് ഓഫ് ഇൻഡ്യയുമായുള്ള ധാരണാ പത്രത്തിന്റെ അടിസ്ഥാനത്തിൽ, അനുയോജ്യമായ കാലാവധിയുള്ള കാഷ് മാനേജ്‌മെന്റ് ബില്ലുകൾ (cash management bills - CMBs) പുറപ്പെടുവിച്ച് നിയന്ത്രിക്കുന്നതാണ്.

  • വൈവിദ്ധ്യമാർന്ന നിരക്കുകളിലും കാലാവധിയിലുമുള്ള റിപോ / റിവേഴ്‌സ് റിപോ ലേലങ്ങൾ തുടർന്നുകൊണ്ട് സൂക്ഷ്മതലത്തിൽ പൊരുത്തപ്പെടുന്ന ഇടപാടുകളിലൂടെ, ദൈനംദിനാടിസ്ഥാനത്തിലുള്ള ലിക്വിഡിറ്റി ക്രമീകരിക്കുന്നതാണ്.

5. ആർബിഐ ആക്ട് വേണ്ടവിധത്തിൽ ഭേദഗതി ചെയ്ത്, ഒരു സ്റ്റാൻഡിംഗ് നിക്ഷേപ പദ്ധതി (Standing Deposit Facility - SDF) അവതരിപ്പിക്കുന്നതിന്, 2015 സെപ്തംബർ മുതൽ റിസർവ് ബാങ്ക് നൽകിയ നിർദ്ദേശം ഗവൺമെന്റ് പരിശോധിച്ചുവരുന്നു. ലിക്വിഡിറ്റി ഇടപാടുകൾ നിയന്ത്രിക്കുന്നതിന്, ഈ സൗകര്യം, റിസർവ് ബാങ്കിന് കൂടുതൽ അയവുനൽകുന്നതായിരിക്കും.

6. ധനനയനിരക്ക് പാതയെ പരിമിതപ്പെടുത്തൽ.

ധന നയചട്ടക്കൂട് നവീകരിക്കുന്നതിനും ബലപ്പെടുത്തുന്നതിനും വേണ്ടിയുള്ള വിദഗ്ദസമിതി (അദ്ധ്യക്ഷൻ ഡോ: ഉർജിത് ആർ. പട്ടേൽ) യുടെ ശുപാർശകൾക്ക് അനുസൃതമായി, 2016 ഏപ്രിൽ മാസത്തിൽ, ധനനയനിരക്ക് പാതയെ +/- 100 bps - ൽ നിന്നും +/- 50 bps ലേക്ക് പരിമിതപ്പെടുത്തി. ധനനയത്തിന്റെ പ്രവർത്തനലക്ഷ്യമായ വെയിറ്റഡ് ആവറേജ് കാൾ റേറ്റി (WACR) നെ റിപോനിരക്കുമായി, സൂക്ഷ്മതലത്തിൽ യോജിപ്പിക്കാമെന്ന് ഉറപ്പുവരുത്തുകയെന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. അങ്ങേയറ്റം അയവില്ലാത്ത ലിക്വിഡിറ്റി അനുഭവിക്കുന്ന അവസ്ഥയിലോ, സ്ഥിരമായ അധിക ലിക്വിഡിറ്റി അനുഭവിക്കുന്ന അവസരങ്ങളിലോ, മിയ്ക്കവാറും എല്ലാ വിപണിഭാഗഭാക്കുകളും, രായ്ക്കുരാമാനമുള്ള ലിക്വിഡിറ്റിയ്ക്കു വേണ്ടി ഒരു വശത്ത് ഉള്ളപ്പോൾ, ഒരു പരിമിതമായ പാത (Corridor) യ്ക്ക് പ്രവർത്തന ലക്ഷ്യത്തെ, നയനിരക്കുമായി പൊരുത്തപ്പെടുത്തി നിർത്താൻ വേണ്ട സംഭാവന നൽകാൻ സാധിക്കും. ആയതിനാൽ, നയനിരക്കിന്റെ പാതയെ, ഉടൻ പ്രാബല്യത്തിൽ വരത്തക്കവണ്ണം നയ റിപോനിരക്കായ +/- 50 bps - ൽ നിന്നും +/- 25 bps ആയി ചുരുക്കിനിർത്താൻ തീരുമാനിച്ചിട്ടുണ്ട്. തൽഫലമായി, ലിക്വിഡിറ്റി അഡ്ജസ്റ്റ്‌മെന്റ് ഫെസിലിറ്റിയി (LAF) ൻ കീഴിലുള്ള റിവേഴ്‌സ് റിപോ നിരക്ക് നയ റിപോനിരക്കിൽ നിന്നും 25 bps താഴെയായിരിക്കും. മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (MSF) നിരക്ക് നയ റിപോ നിരക്കിൽ നിന്നും 25 bps കൂടുതലായിരിക്കും.

7. LAF ടേം റിപോസിൻ കീഴിൽ സമാന്തര സെക്യൂരിറ്റികൾ പകരം വയ്ക്കുന്നത് സംബന്ധിച്ച്

നടപ്പുരീതിയിൽ, LAF പങ്കാളികൾക്ക് റിപോവിൻ കീഴിൽ കൊടുത്തിരിക്കുന്ന സമാന്തര സെക്യൂരിറ്റികളെ പകരം വയ്ക്കാൻ വകുപ്പില്ല. ടേം റിപോസുമായി ബന്ധപ്പെട്ട വിപണിപങ്കാളികൾക്ക് സമാന്തര സെക്യൂരിറ്റികൾ പകരം വയ്ക്കാൻ അനുവദിക്കാമെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇത് അവർക്ക്, സമാന്തര സെക്യൂരിറ്റികളുടെ ലിക്വിഡിറ്റി വർദ്ധിപ്പിക്കുവാൻ വേണ്ട പ്രവർത്തന അയവ് പ്രദാനം ചെയ്യും.

II ബാങ്കിംഗ് നിയന്ത്രണവും മേൽ നോട്ടവും

8. ബാങ്കുകൾക്കുവേണ്ടി, നവീകരിച്ച ത്വരിത തിരുത്തൽ പ്രക്രിയയുടെ രൂപഘടന.

ധനകാര്യസ്ഥിരതയും വികസനവും സംബന്ധമായ കൗൺസിലിന്റെ സബ്കമ്മിറ്റിയുടെ ശുപാർശകളെ അടിസ്ഥാനമാക്കി, ബാങ്കുകളുടെ PCA രൂപഘടന പുനരവലോകനം നടത്തി, ധനകാര്യമേൽനോട്ട ബോർഡിന്റെ (BFS) അനുമതിയോടുകൂടി നവീകരിക്കുകയും അന്തിമരൂപത്തിലാക്കുകയും ചെയ്തു. നവീകരിച്ച PCA - യെ ഉത്തേജിപ്പിക്കുന്ന സൂചകങ്ങൾ ഇവയാണ്. മൂലധനം (മൂലധനത്തിന് നഷ്ടസാദ്ധ്യതയുള്ള ആസ്തികളുമായുള്ള അനുപാതം CRAR), സാധാരണ ഇക്വിറ്റി ടയർ 1 അനുപാതം, അറ്റപെർഫോമിംഗ് ആസ്തി, അനുപാതം (Net NPA ratio), ആസ്തികളിൽ നിന്നുള്ള വരുമാനം എന്നിവയുടെ സ്വാധീനം (leverage) വിശേഷാൽ നിരീക്ഷിക്കും. PCA യിൻ കീഴിലുള്ള ബാങ്കുകൾ, റിസർവ് ബാങ്ക് നിശ്ചയിക്കുന്ന ആധികാരികവും വിവേചനാധികാരം ഉപയോഗിച്ചുമുള്ള തീരുമാനങ്ങൾക്ക് അനുയോജ്യമായി പ്രവർത്തിക്കണമെന്നുണ്ട്. ബാങ്കുകൾക്കുള്ള PCA യുടെ നവീകരിച്ച രൂപഘടന 2017 ഏപ്രിൽ മദ്ധ്യത്തോടുകൂടി പുറപ്പെടുവിക്കും.

9. ആസ്തി പുനർനിർമ്മാണ കമ്പനികൾ : (ARCS) തനത് അറ്റമൂലധനത്തിന്റെ (Net Owned Funds - NOF) മിനിമം പരിധി ഉയർത്തുന്നതു സംബന്ധിച്ച്.

2002 ലെ സർഫേസി (SARFAESI) ആക്ടിന്റെ നേരത്തേയുള്ള വകുപ്പിൻ പ്രകാരമുള്ള 2 കോടി രൂപ തനതു മൂലധനം എന്നത് 2016-ൽ 2 കോടി രൂപ തനത് അറ്റ മൂലധനം എന്ന് ഭേദഗതിവരുത്തുകയും, തനതു മൂലധനം, ധന ആസ്തികളിൽ 15 ശതമാനം ആയിരിക്കണമെന്ന പരിധി എടുത്തുകളയുകയും ചെയ്തു. എആർസി (ARCs) കളുടെ വർദ്ധിപ്പിച്ച ചുമതലയും കാഷ് അടിസ്ഥാനത്തിൽ, കൂടിയ ഇടപാടുകൾ കണക്കിലെടുത്തും, എആർസികളുടെ തനത് അറ്റമൂലധനം 100 കോടി രൂപയായി നിജപ്പെടുത്താൻ നിർദ്ദേശിക്കുന്നു. 2017 ഏപ്രിൽ ഒടുവിൽ ഇതിന് ആവശ്യമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കും.

10. ഭാഗിക ക്രെഡിറ്റ് വർദ്ധനവ് (Partial Credit Enhancement - PCE) : മൂലധനത്തിന്റെ ആവശ്യം.

PCE വർദ്ധിതബോണ്ടിന്റെ വർദ്ധനവിനുമുമ്പുള്ള മൂല്യം, ബോണ്ട് പുറപ്പെടുവിച്ച സന്ദർഭാനന്തരമുള്ള മൂല്യത്തെയപേക്ഷിച്ച്, മെച്ചപ്പെടുന്നുണ്ടെങ്കിൽ മൂലധനം കണക്കാക്കുന്നത്, വർദ്ധനവിനു മുമ്പും ശേഷവും നിലവിലുള്ള മൂല്യങ്ങളുടെ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ഇത് നിലവിലുള്ള അടിസ്ഥാന നിരക്കിനോ (PCE വർദ്ധിത ബോണ്ടുകൾ പുറപ്പെടുവിച്ച സമയത്തെ മൂലധനാവശ്യവും) പുറപ്പെടുവിച്ച സമയത്ത് നിശ്ചയിച്ച മെച്ചപ്പെടലിന്റെ പടവുകളുടെ (notches) എണ്ണങ്ങൾ സംബന്ധിച്ച നിയന്ത്രണത്തിനോ വിധേയമായിരിക്കുകയില്ല. 2017 ഏപ്രിൽ അവസാനത്തോടുകൂടി ഇതിന് ആവശ്യമുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതാണ്. ബാങ്കുകൾക്ക് PCE ലഭിക്കണമെങ്കിൽ, ബോണ്ടുകൾ ആർബിഐ അംഗീകാരമുള്ള രണ്ടു ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികളെ കൊണ്ട് വിലയിരുത്തിയിരിക്കണം.

11. ബാങ്കിംഗ് ഔട്ട്‌ലെറ്റുകൾ (Banking outlets): നിർണ്ണായകമായ നിർദ്ദേശങ്ങൾ.

ബാങ്കിംഗ് ഔട്ട്‌ലെറ്റുകളെ സംബന്ധിച്ച് നിർണ്ണായകമായ നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കാൻ ആലോചിക്കുന്നുണ്ട്. 'ബാങ്കിംഗ് ഔട്ട്‌ലെറ്റ്' എന്നാലെന്താണെന്നും പലരൂപങ്ങളിലുള്ള ബാങ്കിംഗ് സംവിധാനങ്ങളെ ഏകീകരിച്ച് കുറവുള്ള മേഖലകളിൽ അവ പ്രദാനം ചെയ്യാമെന്നും വിശദമാക്കുന്നവയായിരിക്കും, ഈ നിർദ്ദേശങ്ങൾ. ഇത് ഇപ്പോൾ നിലവിലുള്ള ശാഖാ ലൈസൻസിംഗ് നിർദ്ദേശങ്ങളെ അസാധുവാക്കുന്നതായിരിക്കും. വിശദമായ നിർദ്ദേശങ്ങൾ 2017 ഏപ്രിൽ അവസാനത്തോടുകൂടി പുറപ്പെടുവിക്കുന്നതാണ്.

12. കെട്ടിട നിർമ്മാണ നിക്ഷേപ ട്രസ്റ്റും (REITS) അടിസ്ഥാന സൗകര്യനിക്ഷേപ ട്രസ്റ്റും (InvITs): ബാങ്കുകളുടെ പങ്കാളിത്തം.

REITS നും InvITs നും, വേണ്ടി സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇൻഡ്യ, ചില നിയന്ത്രണങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ബോർഡ്, ഈ പദ്ധതികളിൽ, ബാങ്കുകളെ പങ്കാളികളാകാൻ അനുവദിക്കണമെന്ന് റിസർവ് ബാങ്കിനോട് അപേക്ഷിച്ചിട്ടുണ്ട്. ഇപ്പോൾ ബാങ്കുകൾക്ക് അവരുടെ NOF - ന്റെ 20% വരെ മൂലധനവുമായി ബന്ധപ്പെട്ട മ്യൂച്വൽ ഫണ്ടുകളിലും വെഞ്ചർ മൂലധന ഫണ്ടുകളിലും (VCFs), ഇക്വിറ്റികളിലും നിക്ഷേപിക്കാൻ അനുവാദമുണ്ട്. ഈ സംരക്ഷിത പരിധിയ്ക്കുള്ളിൽ REITS - ലും InvITs ലും നിക്ഷേപം നടത്താൻ ബാങ്കുകളെ അനുവദിക്കുന്ന കാര്യം നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. 2017 മെയ് അവസാനത്തോടുകൂടി വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കും.

13. വിപരീത ചാക്രികമൂലധന ശേഖരം (Countercyclical Capital Buffer)

പരിതസ്ഥിതികൾ ആവശ്യപ്പെടുന്നതനുസരിച്ച്, CCCB സജീവമാക്കണമെന്നും, നാലുത്രൈമാസികങ്ങളുടെ സമയം മുൻകൂറായി കൊടുത്തുകൊണ്ട് തീരുമാനം പ്രഖ്യാപിക്കണമെന്നും പറയുന്ന ഫെബ്രുവരി 5 നു പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളിലൂടെ വിപരീത ചാക്രിക മൂലധനശേഖരത്തിന്റെ രൂപഘടനയ്ക്ക് രൂപം നൽകിയിരുന്നു. ഈ രൂപഘടന വിഭാവനം ചെയ്യുന്നത് പ്രധാനമായും ക്രെഡിറ്റും ജിഡിപിയുമായുള്ള വിടവ് ആണ്. ഇതിനെ, മൂന്നു വർഷങ്ങളിലെ വായ്പാ നിക്ഷേപാനുപാതം, (ക്രെഡിറ്റും, ജിഡിപിയും തമ്മിലുള്ള അന്തരവും ജിഎൻപിഎ വളർച്ചയും (GNPA growth). വ്യാവസായികാവലോകന (Industrial outlook - IO) മൂല്യനിർണ്ണയ സൂചിക, (ജിഎൻപിഎയുടെ വർദ്ധനവുമായുള്ള അതിന്റെ പരസ്പരബന്ധം കണക്കിലെടുത്തുകൊണ്ടു തന്നെ) പലിശ കവറേജ് അനുപാതം, (Interest coverage ratio) (വായ്പയും ജിഡിപി വിടവും തമ്മിലുള്ള പരസ്പരബന്ധം കണക്കിലെടുത്തുകൊണ്ടുതന്നെ) എന്നീ അനുബന്ധ സൂചകങ്ങളുമായി ഐക്യപ്പെടുത്തി ഉപയോഗിക്കണം. പുനരവലോകനത്തിന്റേയും, സിസിസിബി (CCCB) സൂചകങ്ങളുടെ അനുഭവ പരീക്ഷണങ്ങളുടേയും അടിസ്ഥാനത്തിൽ, ഇപ്പോൾ സിസിസിബി സജീവമാക്കേണ്ട ആവശ്യമില്ല എന്നു തീരുമാനിച്ചിട്ടുണ്ട്.

III. ധന വിപണികൾ (Financial Markets)

14. വിദേശ നാണ്യവിനിമയ വിപുലീകരണത്തിനുവേണ്ടി, ലളിതമാക്കിയ ഹെഡ്ജിംഗ് സംവിധാനം - കരടുമാർഗ്ഗ നിർദ്ദേശങ്ങൾ.

2016 ആഗസ്റ്റ് 25 ന്, റിസർവ് ബാങ്ക് എക്‌സ്‌ചേഞ്ച് റേറ്റിൽ നഷ്ടസാദ്ധ്യതനേരിടുന്ന സ്ഥാപനങ്ങൾ, അവ ദേശസ്ഥിതമായാലും, വിദേശസ്ഥിതമായാലും, 30 ദശലക്ഷം യുഎസ് ഡോളർ വരെ ലളിതമായ നടപടികളിലൂടെ ഹെഡ്ജിംഗ് ഇടപാടുകൾ നടത്താൻ അനുവദിക്കുന്ന ഒരു പദ്ധതി പ്രഖ്യാപിച്ചിരുന്നു. 2017 ഏപ്രിൽ മദ്ധ്യത്തോടുകൂടി വിശാലമായ പ്രതികരണങ്ങൾക്കുവേണ്ടി, നിർദ്ദിഷ്ടപദ്ധതിയുടെ കരടു മാർഗ്ഗനിർദ്ദേശങ്ങൾ പൊതുസമൂഹത്തിനുമുമ്പിൽ സമർപ്പിക്കുന്നതായിരിക്കും.

15. ത്രികക്ഷി റിപോയുടെ തുടക്കം - കരട് രൂപരേഖ

ഇൻഡ്യയിൽ കോർപ്പൊറേറ്റ് ബോണ്ട് വിപണിയുടെ വികസനം എന്നവിഷയത്തിലെ പഠന സമിതി (ആർ. ഖാൻ അദ്ധ്യക്ഷൻ), യുടെ ശുപാർശ അനുസരിച്ച്, ത്രികക്ഷി റിപോയുടെ തുടക്കം സംബന്ധമായ രൂപഘടനയുടെ കരട്, ഏപ്രിൽ മദ്ധ്യത്തോട് കൂടി പൊതു സമൂഹത്തിനു മുമ്പിൽ സമർപ്പിക്കപ്പെടുകയാണ്.

IV. പേയ്‌മെന്റും സെറ്റിൽമെന്റും

16. നാഷണൽ ഇലക്‌ട്രോണിക് ഫണ്ട്‌സ് ട്രാൻസ്ഫർ (NEFT) - പദ്ധതിയിൽ, കൂടുതൽ സെറ്റിൽമെന്റ് ബാച്ചുകളുടെ അവതരണം.

പേയ്‌മെന്റും സെറ്റിൽമെൻും പദ്ധതിയ്ക്ക് വേണ്ടിയുള്ള വിഷൻ 2018 രേഖയിൽ വിഭാവനം ചെയ്തിരുന്നതുപോലെ, NEFT സെറ്റിൽമെന്റ് ചക്രം ഒരു മണിക്കൂറിൽ ഒരു ബാച്ച് എന്നതിൽ നിന്നും അരമണിക്കൂറിൽ ഒരു ബാച്ച് എന്ന നിലയിലേക്ക് കുറയ്ക്കുന്നതായിരിക്കും. തൽഫലമായി രാവിലെ 8.30 ന് ആരംഭിച്ച് 11 കൂടുതൽ ബാച്ചുകൾ കൂടി തുടങ്ങുന്നതോടെ, അരമണിക്കൂർ വീതമുള്ള 23 ബാച്ചുകൾ ഒരു ദിവസമുണ്ടാകും. ഇത് NEFT പദ്ധതിയ്ക്ക് കൂടുതൽ കാര്യക്ഷമതയും ഇടപാടുകാർക്ക് കൂടുതൽ സൗകര്യവും നൽകും.

8.00 am ന് തുടങ്ങുന്ന ആദ്യ ബാച്ചും, 7.00 pm നുള്ള അവസാന ബാച്ചും ഇപ്പോഴുള്ളതുപോലെ മാറ്റമില്ലാതെ തുടരും. മടക്കുന്ന ചിട്ടയും (return discipline) ഇപ്പോഴുള്ളതുപോലെ തുടരും, അതായത് B+2 മണിക്കൂർ (സെറ്റിൽമെന്റ് ബാച്ച് സമയം + 2 മണിക്കൂർ).

17. മെർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (MDR) - യുക്തിപരമായ പുനഃസംഘടന.

'ഡെബിറ്റ്കാർഡ് ഇടപാടുകൾക്കുള്ള മെർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (MDR) പുനഃസംഘടന' എന്ന വിഷയത്തിൽ ആർബിഐ, 2017 ഫെബ്രുവരി 16 ന് ഒരു കരട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇതിന്, ഗവൺമെന്റ്, ബാങ്കുകൾ, കാർഡ് നെറ്റ് വർക്കുകൾ, ഇൻഡ്യൻ ബാങ്ക്‌സ് അസോസിയേഷൻ, പെയ്‌മെന്റ്‌സ് കൗൺസിൽ ഓഫ് ഇൻഡ്യ, സ്വകാര്യ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവയിൽ നിന്നും ലഭിച്ച വിപുലമായ പ്രതികരണങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ അന്തിമമാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കും വരെ, ഡെബിറ്റ് കാർഡ് ഇടപാടുകൾക്കുള്ള MDR സംബന്ധമായി നിലവിലുള്ള നിർദ്ദേശങ്ങൾ തുടർന്നും ബാധകമായിരിക്കും.

18. ഇൻഡ്യയിൽ പ്രീ പെയ്ഡ് പേയ്‌മെന്റ് ഇൻസ്ട്രുമെന്റുകൾ (PPIs) പുറപ്പെടുവിക്കുന്നതും, പ്രയോഗിക്കുന്നതും സംബന്ധമായി.

'ഇൻഡ്യയിൽ പ്രീ പെയ്ഡ് ഇൻസ്ട്രുമെന്റുകൾ (PPIs) പുറപ്പെടുവിക്കുന്നതും പ്രയോഗിക്കുന്നതും സംബന്ധമായി ഉള്ള പ്രധാന നിർദ്ദേശങ്ങൾ' എന്ന പേരിൽ റിസർവ് ബാങ്ക് ഒരു കരട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. വിവിധ മേഖലകളിൽ നീന്നു ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിൽ പ്രതികരണങ്ങളും അഭിപ്രായങ്ങളും ലഭിക്കുന്നതിനുള്ള സമയ പരിധി 2017 ഏപ്രിൽ 15 വരെ നീട്ടിയിരിക്കുന്നു. PPIs സംബന്ധമായ അന്തിമ മാർഗ്ഗ നിർദ്ദേശങ്ങൾ 2017 മേയ് അവസാനത്തോടെ പുറപ്പെടുവിക്കുന്നതാണ്.

V. സാമ്പത്തിക പരിവ്യാപനം (Financial Inclusion)

19. സാമ്പത്തിക സാക്ഷരതയ്ക്കുള്ള മാർഗ്ഗനിർദ്ദേശ പദ്ധതി: സാമ്പത്തിക സാക്ഷരതയ്ക്കുള്ള കേന്ദ്രങ്ങൾ (CFL)

സാമ്പത്തിക സാക്ഷരത വളർത്താൻ, റിസർവ് ബാങ്ക്, ബ്ലോക്കുതലത്തിൽ, ഒരു പദ്ധതി അവിഷ്‌കരിക്കുകയാണ്. സാമ്പത്തിക സാക്ഷരത നേടാനായുള്ള നവീനവും, പങ്കാളിത്ത സമീപനത്തോടെയുമുള്ള വഴികൾ നേടുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. 9 സംസ്ഥാനങ്ങളിലായി 80 ബ്ലോക്കുകളിൽ, ഗവൺമെന്റിതര സംഘടനകൾ, സ്‌പോൺസർ ബാങ്കുകളുടെ സഹകരണത്തോടെയാണ് ഈ പൈലറ്റ് പ്രോജക്ട് നടപ്പിലാക്കുന്നത്. ക്രിസിൽ ഫൗണ്ടേഷൻ, മുംബൈ, ധൻ ഫൗണ്ടേഷൻ, സ്വാധാർ ഫിൻ ആക്‌സെസ്സ്, മുംബൈ, ഇൻഡ്യൻ സ്‌കൂൾ ഓഫ് മൈക്രോഫിനാൻസ് ഫോർ വിമൻ (ISMW) സമർപിത്, ഛത്തിസ്ഖർ പേസ് (PACE) ഫൗണ്ടേഷൻ തുടങ്ങിയ ഡിപ്പോസിറ്റർ എഡ്യൂക്കേഷൻ ആൻഡ് അവേർനെസ് ഫണ്ടിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആറു ഗവൺമെന്റിതര സംഘടനകളെയാണ്, ബാങ്കുകളുമായി ചേർന്നു ഈ പൈലറ്റ് പ്രോജക്ട് നടപ്പിൽ വരുത്താൻ തെരഞ്ഞെടുത്തിരിക്കുന്നത്. താഴെപ്പറയുന്ന വിശാല ലക്ഷ്യങ്ങളിലൂന്നിയാണ് ഈ പൈലറ്റ് പ്രോജക്ട് നടപ്പിൽ വരുത്തുന്നത്. സജീവമായ സമ്പാദ്യവും നല്ലരീതിയിലുള്ള വായ്പ വാങ്ങലും. സാമ്പത്തികാസൂത്രണവും, ലക്ഷ്യനിർണ്ണയവും പ്രവർത്തനവും, ഡിജിറ്റൽരീതിയിലേക്കുമാറുകയെന്നത്, അവസാനമായി ഉപഭോക്തൃ സംരക്ഷണം. 'ധനബൗദ്ധിക കേന്ദ്രം - സാമ്പത്തിക സാക്ഷരതയ്ക്കുവേണ്ടി' എന്ന ഒരു പൊതുവായ പേരിലു, അടയാള ചിഹ്നത്തിലുമായിരിക്കും ഈ CFL കേന്ദ്രങ്ങൾ പ്രവർത്തിക്കുക. സ്‌പോൺസർ ബാങ്കുകൾ മൂന്നുമാസത്തിനകം, അതായത് 2017 ജൂൺ 30 - ഓടെ NGO സുമായി കരാറുകളിലേർപ്പെടണം. അതിനുശേഷം എൻജിഓകൾ ബാങ്കുകളുമായി കരാറുകളിൽലേർപ്പെട്ട് മൂന്നുമാസത്തിനകം പ്രവർത്തനങ്ങൾ തുടങ്ങണം.

ജോസ് ജെ. കാട്ടൂർ
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് 2016-2017/2691

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������