Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (270.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 06/04/2017
ബാങ്കുനിരക്കിലെ മാറ്റം

RBI/2016-17/270
DBR.No.Ret.BC.58/12.01.001/2016-17

ഏപ്രിൽ 06, 2017

എല്ലാ ഷെഡ്യൂൾഡ് ബാങ്കുകളിലേയും നോൺ ഷെഡ്യൂൾഡ് ബാങ്കുകളുടേയും ചെയർ പേർസൺ, സിഇഒ മാർ

പ്രിയപ്പെട്ട സർ / മാഡം

ബാങ്കുനിരക്കിലെ മാറ്റം

മുകളിൽ പറഞ്ഞിരിക്കുന്ന വിഷയത്തിന്മേലുള്ള ഞങ്ങളുടെ 2016 ഒക്‌ടോബർ 4-ലെ DBR No: Ref: BC. 19/12.01.001/2016-17 സർക്കുലർ പരിശോധിക്കുക.

2017 ഏപ്രിൽ 6 നു പ്രഖ്യാപിച്ച 2017-18 ലെ ആദ്യ ദൈ്വമാസികാ കാലയളവിലെ പണനയപ്രസ്താവനയിൽ പറഞ്ഞിട്ടുള്ളതനുസരിച്ച്, ബാങ്ക് നിരക്ക് 2017 ഏപ്രിൽ 6-ാം തീയതി മുതൽ 6.75 ശതമാനത്തിൽ നിന്നും 6.50 ശതമാനമായി 25 പോയിന്റ് ക്രമീകരിച്ച് നിശ്ചയിച്ചിരിക്കുന്നു.

കരുതൽ നിബന്ധനകളിൽ കുറവ് വരുമ്പോൾ ഈടാക്കുന്ന പിഴപ്പലിശാനിരക്കുകളും, അവ ബാങ്കുനിരക്കുമായി പ്രത്യേകം ബന്ധപ്പെട്ടിരിക്കുന്നതിനാൽ, അനുബന്ധത്തിൽ കാണിച്ചിരിക്കുന്നതുപോലെ, പുതുക്കിനിശ്ചയിച്ചിരിക്കുന്നു.

വിശ്വാസപൂർവ്വം,

സൗരവ് സിൻഹ
ചീഫ് ജനറൽ മാനേജർ

Encl: മുകളിൽ സൂചിപ്പിച്ചിട്ടുള്ളതുപോലെ


അനുബന്ധം

ബാങ്ക് നിരക്കുമായി ബന്ധപ്പെട്ട പിഴപ്പലിശാനിരക്കുകൾ

ഇനം നിലവിലെനിരക്ക് പുതുക്കിയനിരക്ക്
(2017 ഏപ്രിൽ 6-ാം തീയതി മുതൽ)
കരുതൽ നിബന്ധനകളിലെ കുറവുകൾക്കുള്ള പിഴപ്പലിശാനിരക്കുകൾ. (കുറവുവന്ന കാലയളവുകൾക്ക് അനുസൃതമായി) ബാങ്കുനിരക്കിന്മേൽ 3.0 ശതമാന പോയിന്റുകൾ കൂടി (9.75 ശതമാനം) അഥവാ ബാങ്കുനിരക്കിന്മേൽ 5.0 ശതമാന പോയിന്റുകൾകൂട്ടി (11.75 ശതമാനം) ബാങ്ക് നിരക്കിന്മേൽ 3.0 ശതമാനപോയിന്റുകൾ കൂട്ടി (9.50 ശതമാനം) അഥവാ ബാങ്ക് നിരക്കിന്മേൽ 5.0 ശതമാന പോയിന്റ് കൂട്ടി (11.50 ശതമാനം)
 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰