Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (123.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 02/03/2017
ഉഡേ (UDAY) പദ്ധതിയിൻ കീഴിൽ, തെലുങ്കാന പ്രത്യേക സെക്യൂരിറ്റി നിക്ഷേപങ്ങളുടെ പ്രൈവറ്റ് പ്ലെയിസ്‌മെന്റ് നടത്തുന്നു

മാർച്ച് 02, 2017

ഉഡേ (UDAY) പദ്ധതിയിൻ കീഴിൽ, തെലുങ്കാന പ്രത്യേക സെക്യൂരിറ്റി
നിക്ഷേപങ്ങളുടെ പ്രൈവറ്റ് പ്ലെയിസ്‌മെന്റ് നടത്തുന്നു.

തെലുങ്കാന ഗവൺമെന്റ് ഉജ്ജ്വൽ ഡിസ്‌കോം അഷുറൻസ് യോജന പദ്ധതി (UDAY) പ്രകാരം 8922.93 കോടിയ്ക്കുള്ള പ്രത്യേക സെക്യൂരിറ്റി നിക്ഷേപങ്ങൾ പുറപ്പെടുവിക്കുന്നു. യോഗ്യതയുള്ള കമ്പോളപങ്കാളികൾ, ഈ പ്രത്യേകനിക്ഷേപങ്ങളിൽ നിക്ഷേപിക്കാൻ താല്പര്യമുണ്ടെങ്കിൽ, താഴെക്കാണുന്ന ഫോർമാറ്റിൽ 2017 മാർച്ച് 06 (തിങ്കൾ) 10.30 am നും 12.00 നു മിടയ്ക്ക് അവരുടെ ബിഡുകൾ email - ആയി അയക്കുക.

നിക്ഷേപകന്റെ പേര് സദൃശമായ FIMMDA ആദായത്തിനു മുകളിൽ, വാഗ്ദാനം ചെയ്യുന്ന ആദായം നിക്ഷേപിക്കാനുദ്ദേശിക്കുന്ന തുക
     

സെക്യൂരിറ്റികൾ അലോട്ടു ചെയ്യുകയും ഉറപ്പിക്കുകയും ചെയ്യുന്നത് 2017 മാർച്ച് 07 - ന് (ചൊവ്വാ) ആയിരിക്കും. അതിന്റെ വ്യവസ്ഥകൾ താഴെപ്പറയുന്ന വിധത്തിലായിരിക്കും.

  1. ഈ പ്രത്യേക സെക്യൂരിറ്റികളുടെ മുഖവില 100 ആയിരിക്കും.

  2. ഈ സെക്യൂരിറ്റികൾ 6, 7, 8, 9, 10, 11, 12, 13, 14, 15, എന്നീ വർഷങ്ങളിൽ കാലാവധി പൂർത്തായാവും വിധം സമാനമായ സ്ട്രിപ്പുകളായി വിതരണം ചെയ്യുന്നത്. നിക്ഷേപകൻ മുഴുവൻ ഖണ്ഡത്തിനുമാണ് ബിഡ് ചെയ്യേണ്ടത്. തുക എല്ലാ വിഭാഗത്തിലുമായി വ്യാപിപ്പിക്കും.

  3. ബിഡിന്റെ ഏറ്റവും കുറഞ്ഞ തുക 100 കോടി ആയിരിക്കും.

  4. അടിസ്ഥാന നിരക്ക് (base rate), 2017 മാർച്ച് 3 നുള്ള സമാനമായ FIMMDA ഗവൺമെന്റ് ഓഫ് ഇൻഡ്യ G-Sec ആദായത്തിനു തുല്യമായിരിക്കും.

  5. ലേലത്തിൽ പങ്കെടുക്കുന്ന ആൾ ഓഫർ ചെയ്യുന്ന യൂണിഫോം ആദായം (സമാനമായ GoI FIMMDA ആദായത്തിനു മുകളിൽ ഏറ്റവും കൂടുതൽ 75 bps) അടിസ്ഥാനനിരക്കിനോടൊപ്പം കൂട്ടിയായിരിക്കും അർദ്ധവാർഷികാടിസ്ഥാനത്തിൽ കൊടുക്കേണ്ട കൂപ്പൺ നിരക്ക് നിശ്ചയിക്കുക.

  6. മൾട്ടിപ്പിൽ പ്രൈസ് ആക്ഷൻ (SDL നു തുല്യം) വ്യവസ്ഥയനുസരിച്ച്. ഓരോ വിഭാഗത്തിനും (tenor) ഒരൊറ്റ സെക്യൂരിറ്റി മാത്രമേ നൽകുകയുള്ളൂ. കട്ട് ഓഫിനുതാഴെയുള്ള ആദായ നിരക്കുകൾ മുന്നോട്ടുവച്ചിട്ടുള്ള വിജയിയായ ബിഡർക്ക്, പ്രിമീയം എന്തെങ്കിലുമുണ്ടെങ്കിൽ കൊടുക്കുന്നതായിരിക്കും.

  7. മത്സരാടിസ്ഥാനത്തിലുള്ള ആദായനിരക്കിന്റെ അടിസ്ഥാനത്തിൽ, വിജയികളായ നിക്ഷേപകരെ ബാങ്ക് നിശ്ചയിക്കും.

  8. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയ്ക്ക് ഏതെങ്കിലും അല്ലെങ്കിൽ എല്ലാ ബിഡുകളും സ്വീകരിക്കാനോ, നിരസിക്കാനോ ഉള്ള പൂർണ്ണ വിവേചനാധികാരം ഉണ്ടായിരിക്കും.

വൈദ്യുതി വിതരണ കമ്പനികളുടെ (DISCOMS), പ്രവർത്തനവും സാമ്പത്തിക വിജയവും സംബന്ധമായ, ഉഡായ് (UDAY - ഉജ്ജ്വൽ ഡിസ്‌കോം അഷ്വറൻസ് യോജന) പദ്ധതിയെക്കുറിച്ച് ഗവൺമെന്റ് ഓഫ് ഇൻഡ്യയുടെ ഊർജ്ജവകുപ്പ് 2015 നവംബർ 20 ന് ഒരു ഓഫീസ് മെമോറാണ്ഡം (No 06/02/2015-NEF/FRP) പുറപ്പെടുവിച്ചിട്ടുള്ള വിവരം ഓർക്കാവുന്നതാണ്.

അനിരുദ്ധാ ഡി. ജാദവ്
അസിസ്റ്റന്റ് അഡൈ്വസർ

പ്രസ്സ് റിലീസ് 2016-2017/2341

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������