Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (106.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 18/10/2016
സോവറിൻ സ്വർണ്ണ ബോണ്ട്: ഡിമെറ്റീരിയലൈസേഷൻ

ഒക്ടോബർ 18, 2016

സോവറിൻ സ്വർണ്ണ ബോണ്ട്: ഡിമെറ്റീരിയലൈസേഷൻ

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, ഗവൺമെന്റ് ഓഫ് ഇൻഡ്യയുമായി പര്യാലോചിച്ച് ആറുശ്രേണികളിൽ, ഇതുവരെ 4145 കോടി രൂപ മൂല്യമുള്ള സോവറിൻ സ്വർണ്ണ ബോണ്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ബോണ്ടുകളിലെ നിക്ഷേപകർക്ക്, ഈ ബോണ്ടുകൾ സ്ഥൂലരൂപത്തിലോ, ഡിമെറ്റീരിയിലൈസ്ഡ് (demat) രൂപത്തിലോ സൂക്ഷിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.

ഡിമാറ്റ് രൂപത്തിലാക്കാൻ ലഭിച്ച അപേക്ഷകൾ നല്ലൊരു ഭാഗം വിജയകരമായി പ്രോസസ്സ് ചെയ്തുകഴിഞ്ഞു. എന്നാൽ, ഒരു ഭാഗം രേഖകൾ, പാൻ നമ്പരുകളും പേരുകളുമായുള്ള ചേർച്ചയില്ലായ്മ, നിഷ്‌ക്രിയമായവയോ ക്ലോസ്‌ചെയ്യപ്പെട്ടതോ ആയ ഡിമാറ്റ് അക്കൗണ്ടുകൾ, അല്ലെങ്കിൽ മറ്റേതെങ്കിലും കാരണങ്ങളാലോ പ്രോസസ്സ് ചെയ്യാൻ കഴിയാതെ വന്നിട്ടുണ്ട്. അങ്ങിനെ ഈ പ്രക്രിയ പൂർത്തിയാക്കാൻ പരാജയപ്പെട്ട ഡിമാറ്റ് അപേക്ഷകളുടെ ഒരു ലിസ്റ്റ് https://sovereigngoldbonds.rbi.org.in - ൽ നൽകിയിട്ടുണ്ട്. അതിൽ നൽകിയിട്ടുള്ള വിവരങ്ങൾ, ശ്രേണികൾ തിരിച്ചാണ് നൽകിയിട്ടുള്ളത്. കൂടാതെ ബോണ്ടുകൾ ലഭിച്ച ഓഫീസുകൾ, നിക്ഷേപകന്റെ IDs, ഡിമാറ്റ് ചെയ്യാൻ സാധിക്കാത്തതിന്റെ കാരണങ്ങൾ എന്നിവയും അതിൽ നൽകിയിട്ടുണ്ട്. നിക്ഷേപകർക്ക് ഈ വിവരങ്ങൾ പരിശോധിച്ച് തങ്ങളുടെ IDs അതിലുൾപ്പെട്ടിട്ടുണ്ടോ എന്ന് മനസ്സിലാക്കാം. ബോണ്ടുകൾ സ്വീകരിച്ച ഓഫീസുകളും ഈ ലിസ്റ്റ് പരിശോധിച്ച് അവരവരുടെ ഇടപാടുകാർക്ക് വേണ്ടി അവരുമായി കൂടിയാലോചിച്ച് യുക്തമായ തിരുത്തലുകൾ വരുത്തേണ്ടതാണ്. റിസർവ് ബാങ്കിന്റെ e-Kuber ആപ്ലിക്കേഷനിലെ മോഡിഫിക്കേഷൻ ജാലകം 2016 ഡിസംബർ 9 വരെ തുറന്നിരിക്കും.

ഇപ്രകാരം തീരുമാനിക്കപ്പെടാത്ത സ്ഥിതിയാണെങ്കിലും സോവറിൻ സ്വർണ്ണ ബോണ്ടുകൾ, ആർബിഐയുടെ ബുക്കുകളിൽ തുടരുകയും നിക്ഷേപകർക്ക് തൽസംബന്ധമായ സേവനങ്ങൾ തുടർന്നും ലഭിക്കുകയും ചെയ്യും.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ്സ് റിലീസ് 2016-2017/957

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰