Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (62.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 23/02/2017
സുവര്‍ണ്ണ കടപത്ര പദ്ധതി 2016-17 IVം ശ്രേണി--വില

ഫെബ്രുവരി 23, 2017

സുവര്‍ണ്ണ കടപത്ര പദ്ധതി 2016-17 IVം ശ്രേണി--വില

2017 ഫെബ്രുവരി 23 ലെ ഭാരത സര്‍ക്കാരിന്റെ വിജ്ഞാപനം Fനം.4(16) W&M2016, ഭാരതീയ റിസര്‍വ് ബാങ്കിന്റെ സര്‍ക്കുലര്‍ IDMD.CDD.No.2187/14.04.050/2016-17 എന്നിവ പ്രകാരം സുവര്‍ണ്ണ കടപത്രം 2016-17 4ം ശ്രേണി 2017 ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 3 വരെ വാങ്ങുവാനുള്ള അവസരം ലഭ്യമാണ്. ഇന്ത്യ ബുള്ളിയന്‍ ആന്റ് ജ്വല്ലേഴ്സ് അസോസിയേഷന്‍ പ്രസിദ്ധീകരിക്കുന്ന 0.999 പരിശുദ്ധിയുള്ള സ്വര്‍ണ്ണത്തിന്റെ വാരാന്ത്യ വിലയെ അടിസ്ഥാനമാക്കി കടപത്രത്തിന്റെ വില 2943 രൂപയായി കണക്കാക്കിയിരിക്കുന്നു. ഭാരത സര്‍ക്കാര്‍ ഭാരതീയ റിസര്‍വ് ബാങ്കുമായി കൂടിയാലോചിച്ച് ഒരു ഗ്രാം സുവര്‍ണ കടപത്രത്തിന്റെ വിലയില്‍ 50 രൂപയുടെ ഡിസ്കൗണ്ട് നല്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. അതിനാല്‍ സുവര്‍ണ കടപത്രത്തിന്റെ ഒരു ഗ്രാമിന്റെ വില 2893 രൂപയായി നിജപ്പെടുത്തിയിരിക്കുന്നു.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസര്‍

പത്രപ്രസ്താവന : 2016-2017/2283

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰