Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (123.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 14/04/2017
സുവര്‍ണ്ണ കടപത്ര പദ്ധതി 2016-17 IVം ശ്രേണി

ഫെബ്രുവരി 23, 2017

സുവര്‍ണ്ണ കടപത്ര പദ്ധതി 2016-17 IVം ശ്രേണി

ഭാരതീയ റിസര്‍വ് ബാങ്ക് ഭാരത സര്‍ക്കാരുമായി കൂടിയാലോചിച്ച് സുവര്‍ണ്ണ കടപത്രം 2016-17 IVം ശ്രേണി പുറപ്പെടുവിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. കടപ്പത്രത്തിനുള്ള അപേക്ഷകള്‍ 2017 ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 3 വരെ സ്വീകരിക്കുന്നതാണ്. 2017 മാര്‍ച്ച് 17 ന് കടപ്പത്രങ്ങള്‍ വിതരണം ചെയ്യുന്നതാണ്. ബാങ്കുള്‍ സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍, നിര്‍ദ്ദിഷ്ട തപാല്‍ ഓഫീസുകള്‍, നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച്, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നീ അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ വഴി കടപ്പത്രങ്ങള്‍ വില്പന നടത്തുന്നതാണ്. കടപ്പത്രത്തിന്റെ സവിശേഷതകള്‍ താഴെ കൊടുക്കുന്നു.

ക്രമ നം. ഇനം വിശദാംശങ്ങള്‍
1 ഉല്പന്നത്തിന്റെ പേര് സുവര്‍ണ്ണ കടപത്രം 2016-17 IVം ശ്രേണി
2 വിതരണം ഭാരത സര്‍ക്കാരിനു വേണ്ടി ഭാരതീയ റിസര്‍വ്വ് ബാങ്ക് വിതരണം ചെയ്യുന്നു.
3 അര്‍ഹത ഭാരതത്തില്‍ വസിക്കുന്ന വ്യക്തികള്‍, HUF, ട്രസ്റ്റ്, സര്‍വ്വകലാശാലകള്‍, ധര്‍മ്മ സ്ഥാപനങ്ങള്‍
4 വില ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വിലയും അതിന്റെ ഗുണിതങ്ങളും
5 കാലാവധി കടപ്പത്രത്തിന്റെ കാലാവധി 8 വര്‍ഷമായിരിക്കും 5ം വര്‍ഷം മുതല്‍ പദ്ധതിയില്‍നിന്നും മാറാനുള്ള അവസരം ലഭ്യമാണ്
6 ഏറ്റവും കുറഞ്ഞ നിക്ഷേപം ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വിലയായിരിക്കും ഏറ്റവും കുറഞ്ഞ നിക്ഷേപം
7 കൂടിയ പരിധി ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരു വ്യക്തിക്ക് 500 ഗ്രാം സ്വര്‍ണ്ണത്തില്‍ കൂടുതല്‍ വാങ്ങുവാന്‍ പാടില്ല.ഇതിനായി വ്യക്തിയില്‍നിന്നും ഒരു പ്രതിജ്ഞാപത്രം വാങ്ങേണ്ടതാണ്
8 സംയുക്തമായി വാങ്ങാവുന്നത് സംയുക്തമായി കൈവശം വയ്ക്കുന്ന വേളയില്‍ 500 ഗ്രാം സ്വര്‍ണ്ണമെന്ന പരിധി ആദ്യത്ത അപേക്ഷകനു മാത്രമേ ബാധകമാകൂ
9 വില 0.999പരിശുദ്ധിയുള്ള സ്വര്‍ണ്ണത്തിന്റെ ഇന്ത്യ ബുള്ളിയന്‍ 2 & ജ്വല്ലേഴ്സ് അസ്സോസിയേഷന്‍ പ്രസിദ്ധീകരിക്കുന്ന വാരാന്ത്യവില ഇന്ത്യന്‍ രൂപയില്‍
10 പണം നല്‍കുന്ന രീതി 20000 രൂപ വരെ പണമായും അതില്‍ കൂടുതലുള്ള തുക ഡിമാന്റ് ഡ്രാഫ്റ്റ്/ ചെക്ക്/ ഇലക്ട്രോണിക് രീതിയില്‍
11 വിതരണം ചെയ്യുന്ന രീതി സുവര്‍ണ്ണ കടപത്രം സര്‍ക്കാര്‍ കടപത്ര നിയമം 2006 പ്രകാരമാണ് പുറപ്പെടുവിക്കുന്നത്. നിക്ഷേപകര്‍ക്ക് ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായിരിക്കും. കടപത്രങ്ങള്‍ ഡിമാറ്റ് രീതിയില്‍ സൂക്ഷിക്കാവുന്നതാണ്.
12 കാലാവധിയില്‍ ലഭിക്കുന്ന തുക കാലാവധി എത്തുമ്പോള്‍ കഴിഞ്ഞ ആഴ്ചയിലെ ശരാശരി സ്വര്‍ണ്ണവില(IBJAE) പ്രസിദ്ധീകരിക്കുന്നത്)
13 വില്പന ശൃംഖല ബാങ്കുകള്‍ സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, നിര്‍ദ്ദിഷ്ട തപാല്‍ ഓഫീസുകള്‍, അംഗീകൃത തപാല്‍ ഓഫീസുകള്‍, അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും നേരിട്ടോ ഏജന്റ് മുഖേനയോ കടപത്രങ്ങള്‍ വില്ക്കുന്നതാണ്.
14 പലിശനിരക്ക് നിക്ഷേപകര്‍ക്ക് നഷ്ടപരിഹാമായി മുഖവിലയുടെ 2.50% വാര്‍ഷിക പലിശ വര്‍ഷത്തില്‍ രണ്ടുതവണയായി നല്‍കുന്നതാണ്.
15 ഈട് വായ്പാ ആവശ്യത്തിന് സുവര്‍ണ്ണ കടപത്രം ഈടായി നല്‍കാവുന്നതാണ്. സാധാരണ സ്വര്‍ണ്ണ വായ്പയ്ക്ക് കണക്കാക്കുന്ന രീതിയില്‍ LTVകണക്കാക്കേണ്ടതാണ്.
16 ഉപഭോക്താവിനെ തിരിച്ചറിയല്‍ സ്വര്‍ണ്ണം വാങ്ങുമ്പോള്‍ പാലിക്കേണ്ട നടപടിക്രമം KYC യുടെ കാര്യത്തില്‍ സുവര്‍ണ്ണ ബോണ്ട് വാങ്ങുമ്പോഴും പാലിക്കേണ്ടതാണ്. ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍/ ടാന്‍, ആധാര്‍ കാര്‍ഡ് പാസ്പോര്‍ട്ട് എന്നിവ ആവശ്യമാണ്.
17 നികുതി ബാദ്ധ്യത വരുമാന നികുതി നിയമം 1961ലെ വകുപ്പുകള്‍ പ്രകാരം സുവര്‍ണ്ണ കടപ്പത്രത്തിനു ലഭിക്കുന്ന പലിശക്ക് നികുതി നല്‍കേണ്ടതാണ്. കാലാവധി അവസാനിക്കുമ്പോള്‍ ലഭിക്കുന്ന ബോണ്ടിന്റെ തുകയ്ക്ക് മൂലധന നികുതി ബാധകമല്ല. പക്ഷേ കടപത്രം കൈമാറ്റം ചെയ്യുമ്പോള്‍ indexations benefit നല്‍കുന്നതാണ്.
18 വില്പന സാദ്ധ്യത ഓഹരി കമ്പോളത്തില്‍ ബോണ്ടുകള്‍ വില്പന നടത്താവുന്നതാണ്. ഓഹരി വിതരണം ചെയ്ത തീയതിക്ക് 15 ദിവസത്തിനു ശേഷം ഭാരതീയ റിസര്‍വ് ബാങ്ക് അറിയിക്കുന്ന തീയതി മുതല്‍ ബോണ്ടുകളുടെ വാങ്ങലും വില്പനയും നടത്താവുന്നതാണ്.
19 SLR അര്‍ഹത SLRആവശ്യത്തിനായി സുവര്‍ണ്ണ ബോണ്ടുകള്‍ ഉപയോഗിക്കാവുന്നതാണ്.
20 കമ്മീഷന്‍ ബാങ്കുകളില്‍ ആകെ പിരിഞ്ഞുകിട്ടിയ തുകയുടെ 1% കമ്മീഷനായി നല്‍കുന്നതാണ്. അതില്‍ നിന്നും കുറഞ്ഞത് 50%ഏജന്റിനോ സബ് ഏജന്റിനോ അവരില്‍നിന്നും ലഭിച്ച ബിസിനസ്സിന് ആനുപാതികമായി നല്കാവുന്നതാണ്.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസര്‍

പത്രപ്രസ്താവന:2016-2017/2274

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������