Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (115.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 11/04/2017
മെസ്സേഴ്‌സ് ഹിന്ദുജ ലേയ്‌ലാൻഡ് ഫൈനാൻസ് ലിമിറ്റഡിനുമേൽ ആർബിഐ ധനപരമായ പിഴ ചുമത്തി

ഏപ്രിൽ 11, 2017

മെസ്സേഴ്‌സ് ഹിന്ദുജ ലേയ്‌ലാൻഡ് ഫൈനാൻസ് ലിമിറ്റഡിനുമേൽ
ആർബിഐ ധനപരമായ പിഴ ചുമത്തി.

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ കാലാകാലങ്ങളിൽ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളും നിർദ്ദേശങ്ങളും ലംഘിച്ചതിന്, 1934 ലെ ആർബിഐ ആക്ട് സെക്ഷൻ 58G(1)(b) ഒപ്പം സെക്ഷൻ 58B യുടെ സബ്‌സെക്ഷൻ 5(aa) അനുസരിച്ച് മെസ്സേഴ്‌സ് ഹിന്ദുജ ലേയ്‌ലാൻഡ് ഫൈനാൻസ് ലിമിറ്റഡിനുമേൽ (കമ്പനി) 5 ലക്ഷം രൂപയുടെ ധനപരമായ പിഴചുമത്തി.

പശ്ചാത്തലം

1934-ലെ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യാ ആക്ട് (1934 ലെ ആർബിഐ ആക്ട്) സെക്ഷൻ 45N അനുസരിച്ച്, 2015 മാർച്ച് 31-ാം തീയതി അടിസ്ഥാനമാക്കി, 2015 ഡിസംബർ 30-നും, 2016 ജനുവരി 14-നും ഇടയ്ക്ക്, കമ്പനിയുടെ പുസ്തകങ്ങളും കണക്കുകളും പരിശോധിച്ചു. പരിശോധനയിൽ, പലിശ ഈടാക്കിയതും അതു കടക്കാരെ അറിയിച്ചതും സുതാര്യമായരീതിയിലല്ല എന്നുകണ്ടു. ഇത് 1934 ലെ ആർബിഐ ആക്ട് 45L അനുസരിച്ച് പുറപ്പെടുവിച്ചിട്ടുള്ള ഫെയർ പ്രാക്ടീസസ് കോഡ് നിർദ്ദേശങ്ങളുടെ ലംഘനമാണ്. ആയതിനാൽ, പിഴ ചുമത്തുന്നതിനു വേണ്ടി കമ്പനിയ്ക്ക് 2016 ജൂലൈ 29-ാം തീയതി ഒരു കാരണം കാണിക്കൽ നോട്ടീസ് (Show cause notice - SCN) അയച്ചു. ഈ നോട്ടീസിന് കമ്പനി നൽകിയ പ്രതികരണം തൃപ്തികരമല്ലെന്നുകണ്ടു. 1934 - ലെ ആർബിഐ ആക്ട് സെക്ഷൻ 58G(2) പ്രകാരം 2017 ഫെബ്രുവരി 22 ന് കമ്പനിയ്ക്ക് നേരിട്ട് സമാധാനം ബോധിപ്പിക്കാനുള്ള അവസരവും നൽകുകയുണ്ടായി. കേസിലെ വസ്തുതകളും, കമ്പനിനൽകിയ മറുപടിയും വിചാരണ സമയത്ത് നേരിട്ട് നടത്തിയ ബോധിപ്പിക്കലുകളും പരിഗണിച്ചതിൽ, പരിശോധനസമയത്ത് കണ്ടെത്തിയ ലംഘനങ്ങൾ സാരവത്താണെന്നും, കമ്പനിയുടെമേൽ ധനപരമായ പിഴചുമത്തേണ്ടതാണെന്നുമുള്ള അനുമാനത്തിൽ ആർബിഐ എത്തുകയായിരുന്നു. ആയതിനാൽ, കമ്പനിയുടെമേൽ 5 ലക്ഷം രൂപയുടെ പിഴ ചുമത്തുന്നു.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ്സ് റിലീസ് 2016-2017/2741

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������