Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (104.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 11/04/2017
മെസ്സേഴ്‌സ് ശ്രീറാം സിറ്റിയൂണിയൻ ഫൈനാൻസ് ലിമിറ്റഡിനുമേൽ ആർബിഐ പിഴ ചുമത്തി

ഏപ്രിൽ 11, 2017

മെസ്സേഴ്‌സ് ശ്രീറാം സിറ്റിയൂണിയൻ ഫൈനാൻസ് ലിമിറ്റഡിനുമേൽ
ആർബിഐ പിഴ ചുമത്തി.

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ കാലാകാലം പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങളും ഉത്തരവുകളും ലംഘിച്ചതിന്, മെസ്സേഴ്‌സ് ശ്രീറാം സിറ്റിയൂണിയൻ ഫൈനാൻസ് ലിമിറ്റഡി (കമ്പനി) നുമേൽ, 1934 ലെ ആർബിഐ ആക്ട് സെക്ഷൻ 58 G(1)(b), ഒപ്പം സെക്ഷൻ 58B യുടെ സബ്‌സെക്ഷൻ 5(aa), എന്നിവയും അനുസരിച്ച്, 20 ലക്ഷം രൂപയുടെ ധനപരമായ പിഴ ചുമത്തിയിരിക്കുന്നു.

പശ്ചാത്തലം

2015 നവംബറിൽ കമ്പനിയുടെ വായ്പാ അക്കൗണ്ടുകളുടെ മാതൃക, 1934-ലെ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യാ ആക്ടി (ആർബിഐ ആക്ട്, 1934) ലെ സെക്ഷൻ 45N അനുസരിച്ച് പരിശോധനയ്ക്ക് വിധേയമാക്കി. അപ്പോൾ, കമ്പനി 1934 ലെ ആർബിഐ ആക്ട് സെക്ഷൻ 45 L പ്രകാരമുള്ള ഫെയർ പ്രാക്ടീസസ് കോഡ് നിർദ്ദേശങ്ങളുടെ വിവിധ വകുപ്പുകൾ ലംഘിച്ചതായികാണുകയുണ്ടായി. പരിശോധനാസമയത്ത് കാണാനിടയായ, ആർബിഐ നിർദ്ദേശങ്ങളുടെ നിരവധി ലംഘനങ്ങൾ കാരണം 2016 ആഗസ്റ്റ് 1-ാം തീയതി കമ്പനിയുടെ മേൽ പിഴ ചുമത്താനുള്ള ഒരു കാരണം കാണിക്കൽ നോട്ടീസ് (Show Cause Notice - SCN) പുറപ്പെടുവിച്ചു. ഈ നോട്ടീസിന് കമ്പനി നൽകിയ വിശദീകരണം തൃപ്തികരമായി തോന്നിയില്ല. 1934-ലെ ആർബിഐ ആക്ട്, സെക്ഷൻ 58G (2) പ്രകാരം 2017 ഫെബ്രുവരി 14 ന് കമ്പനിയ്ക്ക് നേരിട്ട് വിശദീകരണം നൽകാനുള്ള അവസരം നൽകി. കമ്പനിയുടെ മറുപടിയും, നേരിട്ട് നൽകിയ വിശദീകരണങ്ങളും പരിഗണിച്ചതിൽ, പരിശോധനാസമയത്ത് കണ്ടെത്തിയ ലംഘനങ്ങളെല്ലാം സാരവത്താണെന്നും, ധനപരമായ പിഴ ചുമത്തേണ്ടത് ആവശ്യമാണെന്നുമുള്ള അനുമാനത്തിൽ ആർബിഐ എത്തുകയായിരുന്നു. ആയതിനാൽ കമ്പനിയ്ക്കുമേൽ 20 ലക്ഷം രൂപയുടെ പിഴ ചുമത്തിയിരിക്കുന്നു.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ്സ് റിലീസ് 2016-2017/2742

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������