Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (123.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 31/03/2017
മുംബൈയിലെ കപോൽ സഹകരണ ബാങ്ക് ലിമിറ്റഡിനെതിരെ ആർബിഐ നിയന്ത്രണ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

മാർച്ച് 31, 2017

മുംബൈയിലെ കപോൽ സഹകരണ ബാങ്ക് ലിമിറ്റഡിനെതിരെ
ആർബിഐ നിയന്ത്രണ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (2017 മാർച്ച് 30-ലെ DCBS.CO.BSD-1/D-09/12.22.111/2016-17-ാം നമ്പർ ഉത്തരവിൻ പ്രകാരം) മഹാരാഷ്ട്രയിലെ മുംബൈയിലുള്ള കപോൽ സഹകരണ ബാങ്ക് ലിമിറ്റഡിനെ, നിയന്ത്രണ നിർദ്ദേശങ്ങൾക്ക് വിധേയമാക്കി. ഈ നിർദ്ദേശങ്ങളനുസരിച്ച് നിക്ഷേപകരെ ബാങ്കിന്റെ ഒരു സേവിംഗ്‌സ് ബാങ്ക്, കറന്റ് അക്കൗണ്ട് അല്ലെങ്കിൽ മറ്റേതെങ്കിലും പേരിലറിയപ്പെടുന്ന നിക്ഷേപ അക്കൗണ്ടിലുള്ള ബാക്കിതുകയിൽ നിന്നും 3000 (രൂപ മൂവായിരം മാത്രം) ത്തിൽ കവിയാത്ത ഒരു തുക മാത്രമേ, ആർബിഐ നിഷ്‌കർഷിക്കുന്ന വ്യവസ്ഥകൾക്ക് വിധേയമായി പിൻവലിക്കാൻ അനുവദിക്കാവൂ. റിസർവ് ബാങ്കിന്റെ രേഖാമൂലമായ മുൻകൂർ അനുവാദമില്ലാതെ കപോൽ സഹകരണ ബാങ്ക് ലിമിറ്റഡ്, വായ്പകളും മറ്റും അനുവദിക്കാനോ അവ പുതുക്കി നൽകാനോ, നിക്ഷേപങ്ങൾ നടത്താനോ പാടില്ല. കൂടാതെ അതിന്റെ ബാദ്ധ്യതകൾ തീർക്കാനോ, തീർക്കാമെന്ന് ഉറപ്പുനൽകാനോ തുകകൾ കടംവാങ്ങുന്നതുൾപ്പെടെയുള്ള ബാദ്ധ്യതകൾ സൃഷ്ടിക്കാനോ, പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കാനോ ഏതെങ്കിലും തരത്തിലുള്ള ഒത്തുതീർപ്പുകളിലേർപ്പെടാനോ, വസ്തുവകകൾ, മറ്റ് ആസ്തികൾ എന്നിവ വിൽക്കാനോ അവയ്ക്കുള്ള ഏർപ്പാടുകൾ നടത്താനോ, മാറ്റി കൊടുക്കാനോ (2017 മാർച്ച് 30 നു പുറപ്പെടുവിച്ച ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുള്ളവ ഒഴികെ) ചെയ്യാൻ പാടില്ല. 2017 മാർച്ച് 30 ന് ബിസിനസ്സ് സമയം അവസാനിച്ചതു മുതൽ ഈ നിയന്ത്രണങ്ങൾ പ്രബല്യത്തിലുണ്ടാവും.

റിസർവ് ബാങ്ക് ഈ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതിനാൽ, ബാങ്കിന്റെ ലൈസൻസ് റിസർവ് ബാങ്ക് റദ്ദുചെയ്തതായി കരുതേണ്ടതില്ല. അതിന്റെ ധനസ്ഥിതിമെച്ചപ്പെടുന്നതുവരെ നിയന്ത്രണങ്ങൾക്ക് വിധേയമായി ബാങ്കിംഗ് ഇടപാടുകൾ തുടർന്നുനടത്താം. പരിതസ്ഥിതികളനുസരിച്ച്, റിസർവ് ബാങ്ക്, ഈ നിർദ്ദേശങ്ങളിൽ ഭേദഗതികൾ വരുത്തുന്നതായിരിക്കും.

1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A, സബ്‌സെക്ഷൻ (1) അനുസരിച്ച് റിസർവ് ബാങ്കിൽ നിക്ഷിപ്തമായിട്ടുള്ള അധികാരമുപയോഗിച്ചാണ് ഈ നിയന്ത്രണ നിർദ്ദേശങ്ങൾ ചുമത്തിയിരിക്കുന്നത്. നിർദ്ദേശങ്ങളുടെ ഒരു കോപ്പി, പൊതുജനങ്ങളിൽ താല്പര്യമുള്ളവർക്ക് വായിച്ചറിയുവാനായി, ബാങ്ക് മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ്സ് റിലീസ് 2016-2017/2631

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰