Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (106.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 30/03/2017
മഹാരാഷ്ട്രയിലെ അജിൻക്യാതാര സഹകാരി ബാങ്ക് ലിമിറ്റഡ്, സത്താറയ്‌ക്കെതിരെ, 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35A പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ

മാർച്ച് 30, 2017

മഹാരാഷ്ട്രയിലെ അജിൻക്യാതാര സഹകാരി ബാങ്ക് ലിമിറ്റഡ്,
സത്താറയ്‌ക്കെതിരെ, 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട്
(എഎസിഎസ്) സെക്ഷൻ 35A പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ.

മഹാരാഷ്ട്രയിലെ സത്താറയിലുള്ള അജിൻക്യതാര സഹകാരി ബാങ്ക് ലിമിറ്റഡിനെ, 2015 സെപ്തംബർ 28 ലെ ഉത്തരവിൻ പ്രകാരം, 2015 സെപ്തംബർ 30 ബിസിനസ്സ് സമയം അവസാനിച്ചതു മുതൽ നിയന്ത്രണ നിർദ്ദേശങ്ങൾക്ക് വിധേയമാക്കിയിരുന്നു. ഏറ്റവും ഒടുവിൽ, 2016 സെപ്തംബർ 28 വരെ പുറപ്പെടുവിച്ച ഉത്തരവിൻ പ്രകാരം, ഈ നിയന്ത്രണനിർദ്ദേശങ്ങൾ കാലാകാലം ദീർഘിപ്പിക്കുകയും, പുനരവലോകനത്തിനു വിധേയമായി അവ 2017 മാർച്ച് 30 വരെ പ്രാബല്യത്തിലുണ്ടാവുകയും ചെയ്തു.

2015 സെപ്തംബർ 28-നു അപ്രകാരം, പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ, 2017 മാർച്ച് 20 - നു പുറപ്പെടുവിച്ച ഉത്തരവിൻ പ്രകാരം, 2017 സെപ്തംബർ 30 വരെ ആറുമാസക്കാലത്തേയ്ക്ക് കൂടി, പുനരവലോകനത്തിനുവിധേയമായി, പ്രാബല്യത്തിലുണ്ടാവും എന്ന് പൊതുജനങ്ങളെ ഇതിനാൽ അറിയിക്കുന്നു.

മേല്പറഞ്ഞ നിയന്ത്രണ നിർദ്ദേശങ്ങളിലെ മറ്റ് വ്യവസ്ഥകൾ മാറ്റമില്ലാതെ തുടരും.

ഭേദഗതിവരുത്തിയ നിർദ്ദേശങ്ങൾ അടങ്ങിയ 2017 മാർച്ച് 20 ലെ ഉത്തരവിന്റെ ഒരു കോപ്പി, പൊതുജനങ്ങൾ വായിച്ചറിയുവാൻവേണ്ടി, ബാങ്ക് മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. റിസർവ് ബാങ്ക് വരുത്തിയ, മുകളിൽ പറഞ്ഞിട്ടുള്ള ഭേദഗതിമൂലം ബാങ്കിന്റെ ധനസ്ഥിതിയിൽ സാരവത്തായ അഭിവൃദ്ധി ഉണ്ടായിട്ടുണ്ടെന്ന് റിസർവ് ബാങ്കിന് തൃപ്തിവന്നിട്ടുള്ളതായി കരുതേണ്ടതില്ല.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ്സ് റിലീസ് 2016-2017/2617

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������