Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (111.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 20/03/2017
എസ്ബിബിജെ, എസ്ബിഎഛ്, എസ്ബിഎം, എസ്ബിപി, എസ്ബിറ്റി എന്നിബാങ്കുകളുടെ ശാഖകൾ 2017 ഏപ്രിൽ 1 മുതൽ, എസ്ബിഐയുടെ ശാഖകളായി പ്രവർത്തിക്കുന്നു

മാർച്ച് 20, 2017

എസ്ബിബിജെ, എസ്ബിഎഛ്, എസ്ബിഎം, എസ്ബിപി, എസ്ബിറ്റി
എന്നിബാങ്കുകളുടെ ശാഖകൾ 2017 ഏപ്രിൽ 1 മുതൽ, എസ്ബിഐയുടെ
ശാഖകളായി പ്രവർത്തിക്കുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആൻഡ് ജയ്പൂർ (SBBJ), സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് (SBH), സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ (SBM), സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല (SBP), സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ (SBT) എന്നിവയുടെ ശാഖകൾ 2017, ഏപ്രിൽ 1 മുതൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ ശാഖകളായി പ്രവർത്തിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആൻഡ് ജയ്പൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്നീബാങ്കുകളിലെ നിക്ഷേപകരുൾപ്പെടെയുള്ള ഇടപാടുകാരെ 2017 ഏപ്രിൽ 1 മുതൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ ഇടപാടുകാരായി കരുതപ്പെടും.

ഇൻഡ്യാ ഗവൺമെന്റ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിർ ആൻഡ് ജയ്പൂർ ഏറ്റെടുക്കൽ 2017, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് ഏറ്റെടുക്കൽ 2017, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ ഏറ്റെടുക്കൽ 2017, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല ഏറ്റെടുക്കൽ 2017, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഏറ്റെടുക്കൽ 2017 എന്നീ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇൻഡ്യാഗവൺമെന്റ് 2017 ഫെബ്രുവരി 22-ാം തീയതി പുറപ്പെടുവിച്ച ഉത്തരവുകൾ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ ആക്ട്, 1995 (23/1955) സെക്ഷൻ 35-ന്റെ ഉപവകുപ്പ് അനുസരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആൻഡ് ജയ്പൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്നീ ബാങ്കുകളെ ഏറ്റെടുത്തത് അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഗസറ്റ് ഓഫ് ഇൻഡ്യയുടെ അസാധാരണ വിഭാഗം II, സെക്ഷൻ 3 സബ്‌സെക്ഷൻ i-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അല്പനാ കില്ലാവാല
പ്രിൻസിപ്പൽ അഡ്‌വൈസർ

പ്രസ്സ് റിലീസ് 2016-2017/2504

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰