Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (105.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 16/03/2017
നാഗ്പൂറിലെ (മഹാരാഷ്ട്രാ) നവോദയാ അർബൻ സഹകരണ ബാങ്ക് ലിമിറ്റഡിനുമേൽ, ആർബിഐ പുറപ്പെടുവിക്കുന്ന ഭേദഗതിവരുത്തിയ നിയന്ത്രണനിർദ്ദേശങ്ങൾ.

മാർച്ച് 16, 2017

നാഗ്പൂറിലെ (മഹാരാഷ്ട്രാ) നവോദയാ അർബൻ സഹകരണ ബാങ്ക് ലിമിറ്റഡിനുമേൽ, ആർബിഐ പുറപ്പെടുവിക്കുന്ന ഭേദഗതിവരുത്തിയ നിയന്ത്രണനിർദ്ദേശങ്ങൾ.

നാഗ്പൂറിലെ നവോദയ അർബൻ സഹകരണ ബാങ്കിനുമേൽ പുറപ്പെടുവിച്ചിരുന്ന നിയന്ത്രണ നിർദ്ദേശങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, ഭേദഗതിചെയ്തു. പുനരവലോകനത്തിനുവിധേയമായി, ഈ നിർദ്ദേശങ്ങൾ 2017 ജൂൺ 15 വരെ പ്രാബല്യത്തിലുണ്ടാവും. ബാങ്കിനെ 2016 ഡിസംബർ 15 മുതലായിരുന്നു ഇതിനു മുമ്പ് നിർദ്ദേശങ്ങൾക്ക് വിധേയമാക്കിയിരുന്നത്.

1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (സഹകരണ സംഘങ്ങൾക്കുബാധകമാംവിധം) സെക്ഷൻ 35A, സബ്‌സെക്ഷൻ (1) പ്രകാരമുള്ള അധികാരമുപയോഗിച്ചാണ്, റിസർവ് ബാങ്ക് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളത്. നിർദ്ദേശങ്ങളുടെ ഒരു കോപ്പി താല്പര്യമുള്ള പൊതുജനങ്ങൾക്കു വായിച്ചറിയുവാൻ വേണ്ടി ബാങ്കിന്റെ മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

നിയന്ത്രണനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നു കരുതി, റിസർവ് ബാങ്ക് ഈ ബാങ്കിന്റെ ലൈസൻസ് റദ്ദുചെയ്തു എന്നു കരുതേണ്ടതില്ല. ബാങ്ക് അതിന്റെ ധനസ്ഥിതിമെച്ചപ്പെടുത്തുന്നതുവരെ നിയന്ത്രണങ്ങളോടുകൂടിയ ബാങ്കിംഗ് ഇടപാടുകൾ തുടർന്നും നടത്തുന്നതാണ്. സാഹചര്യങ്ങൾക്കനുസൃതമായി, റിസർവ് ബാങ്ക് ഈ നിർദ്ദേശങ്ങളിൽ ഭേദഗതികൾ വരുത്തുന്നതാണ്.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ്സ് റിലീസ് 2016-2017/2468

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������