Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (272.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 10/03/2017
ലഖ്‌നൗ (യുപി) യിലെ ഇൻഡ്യൻ മെർക്കന്റയിൽ സഹകരണ ബാങ്ക്
ലിമിറ്റഡിനു മേൽ പുറപ്പെടുവിച്ചിരുന്ന നിയന്ത്രണ നിർദ്ദേശങ്ങളുടെ
കാലാവധി ആർബിഐ നീട്ടി.

മാർച്ച് 10, 2017

ലഖ്‌നൗ (യുപി) യിലെ ഇൻഡ്യൻ മെർക്കന്റയിൽ സഹകരണ ബാങ്ക്
ലിമിറ്റഡിനു മേൽ പുറപ്പെടുവിച്ചിരുന്ന നിയന്ത്രണ നിർദ്ദേശങ്ങളുടെ
കാലാവധി ആർബിഐ നീട്ടി.

ഇൻഡ്യൻ മെർക്കന്റയിൽ സഹകരണ ബാങ്ക് ലിമിറ്റഡ്, ലഖ്‌നൗവിനുമേൽ ചുമത്തിയിരുന്ന നിയന്ത്രണനിർദ്ദേശങ്ങളുടെ കാലാവധി, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (ആർബിഐ) പുനരവലോകനത്തിന് വിധേയമായി, 2017 മാർച്ച് 12 മുതൽ 2017 സെപ്തംബർ 11 വരെ, ഇനി ഒരാറുമാസത്തേയ്ക്കുകൂടി നീട്ടി. 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A, സബ് സെക്ഷൻ (1) പ്രകാരം 2014 ജൂൺ 4 ന് പുറപ്പെടുവിച്ചിരുന്ന അറിയിപ്പ് അനുസരിച്ച് 2014, ജൂൺ 12 മുതൽ, ഈ ബാങ്ക് നിയന്ത്രണനിർദ്ദേശങ്ങൾക്കു വിധേയമാണ്.

2014 ജൂലൈ 30, 2014 ഡിസംബർ 8, 2014 ജൂൺ 2, 2015 സെപ്തംബർ 7, 2015 ഒക്ടോബർ 19, 2015 ഡിസംബർ 7, 2015 മാർച്ച് 4, 2016 സെപ്തംബർ 02, 2016 നവംബർ 25 എന്നീ തീയതികളിലെ ആർബിഐ ഉത്തരവുകളിലൂടെ, മുകളിൽ സൂചിപ്പിച്ചിരിക്കുന്ന നിയന്ത്രണ നിർദ്ദേശങ്ങൾ ഭേദഗതിചെയ്യപ്പെടുകയും, അതിന്റെ കാലാവധി നീട്ടുകയുമുണ്ടായി. ഏറ്റവുംഒടുവിൽ, 2017 മാർച്ച് 11 വരെ നീട്ടിയിരുന്ന നിർദ്ദേശങ്ങളുടെ കാലാവധി, 2017 മാർച്ച് 9 നു പുറപ്പെടുവിച്ച ഭേദഗതി ചെയ്ത ഉത്തരവിൻപ്രകാരം, പുനരവലോകനത്തിനു വിധേയമായി 2017 മാർച്ച് 12 മുതൽ 2017 സെപ്തംബർ വരെ ആറുമാസക്കാലത്തേയ്ക്കുകൂടി നീട്ടിയിരിക്കുന്നു. നിർദ്ദേശങ്ങൾക്കുവരുത്തിയ ചില ഭേദഗതികൾ പ്രകാരം, ചില വ്യവസ്ഥകൾക്കുവിധേയമായി ഒരാളിന്റെ വായ്പകൾ അയാളുടെ നിക്ഷേപങ്ങളുമായി തട്ടിക്കഴിക്കാനുള്ള അനുവാദം ബാങ്കിനു കൊടുത്തിരുന്നു. പൊതുജനങ്ങൾക്ക് വായിച്ചറിയുവാൻ വേണ്ടി വിജ്ഞാപനത്തിന്റെ കോപ്പി ബാങ്കിന്റെ മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

ആർബിഐ, നിർദ്ദേശങ്ങളിൽ വരുത്തിയ ഭേദഗതികൾ മൂലം ബാങ്കിന്റെ ധനകാര്യസ്ഥിതി മെച്ചപ്പെട്ടതായോ, മോശമായതായോ കരുതേണ്ടതില്ല. സാഹചര്യങ്ങൾക്കനുസരിച്ച് റിസർവ്ബാങ്ക് ഈ ഉത്തരവുകളിൽ ഭേദഗതികൾ വരുത്തുന്ന കാര്യം പരിഗണിക്കുന്നതാണ്.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ്സ് റിലീസ് 2016-2017/2428

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰