Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (264.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 10/03/2017
സാമ്പത്തിക സാക്ഷരതാ സംബന്ധമായ പഠന രേഖകൾ

മാർച്ച് 10, 2017

സാമ്പത്തിക സാക്ഷരതാ സംബന്ധമായ പഠന രേഖകൾ

പൊതുജനങ്ങളിൽ അടിസ്ഥാന സാമ്പത്തിക സാക്ഷരത സംബന്ധമായ അവബോധം വളർത്താൻ വേണ്ടി, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, FAME (സാമ്പത്തിക ബോധന സന്ദേശങ്ങൾ) എന്ന പേരിൽ ഒരു ചെറുപുസ്തകം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അക്കൗണ്ടുതുടങ്ങുന്ന സമയത്ത് സമർപ്പിക്കേണ്ട രേഖകൾ (KYC), കുടുംബ ബഡ്ജറ്റിംഗിന്റെ പ്രാധാന്യം, സാമ്പാദ്യശീലം, ഉത്തരവാദിത്ത്വത്തോടെയുള്ള വായ്പ വാങ്ങൽ തുടങ്ങി പതിനൊന്ന് സാമ്പത്തികാവബോധന സന്ദേശങ്ങളാണ് ഈ പുസ്തകത്തിൽ അടങ്ങിയിട്ടുള്ളത്. കൂടാതെ കൃത്യസമയത്തു തന്നെ വായ്പ തിരിച്ചടയ്ക്കൽ, നല്ല ക്രെഡിറ്റ് സ്‌കോർ നേടൽ, വീട്ടുവാതിൽക്കൽ അല്ലെങ്കിൽ സമീപത്തു തന്നെയെത്തുന്ന ബാങ്കിംഗ്, എങ്ങിനെയാണ് പരാതികൾ സമർപ്പിക്കേണ്ടത്, ബാങ്കിംഗ് ഓംബുഡ്‌സ്മാൻ, ഇലക്‌ട്രോണിക് പണമിടപാടുകൾ, രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള സ്ഥാപനങ്ങളിൽ മാത്രം പണം നിക്ഷേപിക്കേണ്ടതിന്റെ ആവശ്യം തുടങ്ങിയവയെപ്പറ്റിയും പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. വിവിധ ധനകാര്യഉല്പന്നങ്ങൾ, സേവനങ്ങൾ, നല്ല സാമ്പത്തിക ശീലങ്ങൾ, ഡിജിറ്റലാവുന്നതു സംബന്ധിച്ച വിവരങ്ങൾ, ഉപഭോക്ത്രൃസംരക്ഷണം എന്നിവയെ സംബന്ധിച്ച് അറിവുനൽകുക എന്നതാണ്, ഈ ഉദ്യമത്തിന്റെ ലക്ഷ്യം. ഈ പുസ്തകം അതാത് പ്രാദേശിക ഭാഷകളിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്. (https://www.rbi.org.in/commonman/English/Scripts/fame.aspx)

UPI (യൂണിഫൈഡ് പെയ്‌മെന്റ് ഇന്റർഫേസ്), *99# (അൺസ്ട്രക്‌ചേർഡ് സപ്ലിമെന്ററി സർവ്വീസ് ഡാറ്റാ) എന്നിവയെ സംബന്ധിച്ച്, തദ്ദേശ ഭാഷകളിലുള്ള രണ്ട് പോസ്റ്ററുകളും ഡൗൺലോഡ് ചെയ്‌തെടുക്കാവുന്നതാണ്.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡൈ്വസർ

പ്രസ്സ് റിലീസ് 2016-2017/2426

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰