Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (112.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 09/03/2017
ആൾവാറി (രാജസ്ഥാൻ) ലുള്ള, ആൾവാർ അർബൻ സഹകരണ ബാങ്ക് ലിമിറ്റഡിനുമേൽ ആർബിഐ നിയന്ത്രണ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

മാർച്ച് 09, 2017

ആൾവാറി (രാജസ്ഥാൻ) ലുള്ള, ആൾവാർ അർബൻ സഹകരണ ബാങ്ക്
ലിമിറ്റഡിനുമേൽ ആർബിഐ നിയന്ത്രണ നിർദ്ദേശങ്ങൾ
പുറപ്പെടുവിച്ചു.

1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട്, സെക്ഷൻ 35A, സബ്‌സെക്ഷൻ (1) (സഹകരണ സംഘങ്ങൾക്കു ബാധകമാവും വിധം) 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 56, എന്നിവ പ്രകാരം റിസർവ് ബാങ്കിനുമേൽ നിക്ഷിപ്തമായിട്ടുള്ള അധികാരമുപയോഗിച്ച്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (ആർബിഐ), ആൾവാർ അർബൻ സഹകരണ ബാങ്ക് ലിമിറ്റഡിനുമേൽ ഏതാനും നിയന്ത്രണ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഇതിനാൽ വിജ്ഞാപനം ചെയ്യുന്നു. ഇതനുസരിച്ച് 2017 മാർച്ച് 7-ാം തീയതി ബിസിനസ്സ് സമയം അവസാനിക്കുന്നതുമുതൽ മുകളിൽ പറഞ്ഞിരിക്കുന്ന ബാങ്ക്, ആർബിഐയുടെ രേഖാമൂലമായുള്ള അനുവാദമില്ലാതെ, വായ്പകൾ അനുവദിക്കാനോ, അവ പുതുക്കാനോ, നിക്ഷേപങ്ങൾ നടത്താനോ പണം കടംവാങ്ങുക, പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുക തുടങ്ങിയ ബാദ്ധ്യതകളിൽ ഏർപ്പെടാനോ, ബാദ്ധ്യതകൾ കൊടുത്തുതീർക്കാനോ അപ്രകാരം ചെയ്യാമെന്ന് വാഗ്ദാനം ചെയ്യാനോ ഒത്തുതീർപ്പുകളിൽ ഏർപ്പെടാനോ, സ്വത്തുവകകളും ആസ്തികളും വില്ക്കാനോ, കൈമാറ്റം ചെയ്യാനോ (താല്പര്യമുള്ള പൊതുജനങ്ങൾക്ക് അറിയാൻ വേണ്ടി ബാങ്ക് മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുള്ളതും 2017 മാർച്ച് 1-ാം തീയതി പുറപ്പെടുവിച്ചിട്ടുള്ളതുമായ നിർദ്ദേശങ്ങളിൽ വിജ്ഞാപനം ചെയ്തിട്ടുള്ളവയും ഒഴികെയുള്ളവ) പാടില്ല.

മുകളിൽ പറഞ്ഞിട്ടുള്ള ആർബിഐ നിർദ്ദേശങ്ങൾക്കനുസൃതമായി മാത്രം ഓരോ സേവിംഗ്‌സു ബാങ്ക് അക്കൗണ്ടിലും, കറന്റ് അക്കൗണ്ടിലും മറ്റേതുനിക്ഷേപ അക്കൗണ്ടിലും ഉള്ളമൊത്തം നീക്കിയിരുപ്പിൽ നിന്നും 1000/- (രൂപ ആയിരം മാത്രം) രൂപയിൽ കൂടുതൽ പിൻവലിക്കാൻ അനുവദിക്കരുതെന്ന് പ്രത്യേകം നിർദ്ദേശിക്കുന്നു.

മുകളിൽ പറഞ്ഞപ്രകാരമുള്ള നിയന്ത്രണനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളതുകൊണ്ട് ബാങ്കിംഗ് ലൈസൻസ് ആർബിഐ റദ്ദാക്കിയെന്നു വ്യാഖ്യാനിക്കേണ്ടതില്ല. നിയന്ത്രണങ്ങൾക്കു വിധേയമായി ബാങ്കിന്, അതിന്റെ ധനസ്ഥിതി മെച്ചപ്പെടുന്നതു വരെ ബാങ്കിംഗ് ഇടപാടുകൾ നടത്താം. സാഹചര്യങ്ങൾക്കനുസരിച്ച് റിസർവ് ബാങ്ക് ഈ നിർദ്ദേശങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടോ എന്ന് പരിഗണിക്കുന്നതായിരിക്കും.

അനിരുദ്ധാ ഡി. ജാദവ്
അസിസ്റ്റന്റ് മാനേജർ

പ്രസ്സ് റിലീസ് 2016-2017/2405

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰