Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (73.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 16/02/2017
റിസര്‍വ് ബാങ്കിലോ മറ്റ് അംഗീകൃത ബാങ്കുകളിലോ വരുമാന നികുതി
അടക്കാനുള്ള തുക
മുന്‍കൂറായി അടക്കുക – മാര്‍ച്ച് 2017

ഫെബ്രുവരി 16, 2017

റിസര്‍വ് ബാങ്കിലോ മറ്റ് അംഗീകൃത ബാങ്കുകളിലോ വരുമാന നികുതി
അടക്കാനുള്ള തുക
മുന്‍കൂറായി അടക്കുക – മാര്‍ച്ച് 2017

എല്ലാ വരുമാന നികുതിദായകരോടും അവര്‍ അടക്കാനുള്ള തുക അവസാന ദിവസം വരെ കാത്തിരിക്കാതെ എത്രയുംവേഗം അടക്കണമെന്ന് ഭാരതീയ റിസര്‍വ് ബാങ്ക് അഭ്യര്‍ത്ഥിച്ചു. തിരഞ്ഞടുക്കപ്പെട്ട ഏജന്‍സി ബാങ്കുകളുടെ ശാഖകള്‍ വഴിയോ ഓണ്‍ലൈന്‍ ഇടപാടുകളില്‍ കൂടിയോ നികുതിദായകര്‍ക്ക് നികുതി അടയ്ക്കാവുന്നതാണ്. റിസര്‍വ് ബാങ്ക് ഓഫീസുകളില്‍ അവസാന നാളുകളില്‍ ഉണ്ടാകുന്ന വലിയ തിരക്ക് ഒഴിവാക്കാന്‍ ഈ നടപടി സഹായിക്കും.

എല്ലാ വര്‍ഷവും മാര്‍ച്ച് അവസാനത്തോടുകൂടി വരുമാന നികുതി അടക്കാനുള്ളവരുടെ വലിയ തിരക്ക് റിസര്‍വ് ബാങ്കുകളില്‍ അനുഭവപ്പെടാറുണ്ട്. ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കുവാന്‍ കൂടുതല്‍ കൗണ്ടര്‍ തുറന്ന് രസീത് നല്‍കുവാന്‍ റിസര്‍വ് ബാങ്ക് ശ്രമിക്കാറുണ്ടെങ്കിലും ഒരു പരിധിയില്‍ കൂടുതലായി ഉണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്കിനും കഴിയാതെ വരുന്നു എന്ന വസ്തുതയും കാണേണ്ടതുണ്ട്. ആയതിനാല്‍ 29 ഏജന്‍സി ബാങ്കുകളേയും വരുമാന നികുതി സ്വീകരിക്കാന്‍ അധികാരപ്പെടുത്തിയിരിക്കുന്നു. അവയുടെ പേരുവിവരം താഴെകൊടുക്കുന്നു.

1. അലഹബാദ് ബാങ്ക്

2. ആന്ധ്ര ബാങ്ക്

3. ബാങ്ക് ഓഫ് ബറോഡ

4. ബാങ്ക് ഓഫ് ഇന്ത്യ

5. ബാങ്ക് ഓഫ് മഹാരാഷ്ട്ര

6. കനറാ ബാങ്ക്

7. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ

8. കോര്‍പ്പറേഷന്‍ ബാങ്ക്

9. ദേന ബാങ്ക്‌

10. ഐ.ഡി.ബി.ഐ ബാങ്ക്

11. ഇന്ത്യന്‍ ബാങ്ക്

12. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്

13. ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്സ്

14. പഞ്ചാബ് & സിന്‍ഡ് ബാങ്ക്

15. പഞ്ചാബ് നാഷണല്‍ ബാങ്ക്

16. സിണ്ടിക്കേറ്റ് ബാങ്ക്

17. യൂക്കോ ബാങ്ക്

18. യൂണിയന്‍ ബ്ങ്ക് ഓഫ് ഇന്ത്യ

19. യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ

20. വിജയാ ബാങ്ക്

21. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

22. സ്റ്റേറ്റ് ബാങ്ക് ഓഫ് ബ്ക്കാനീര്‍ & ജയ്പൂര്‍

23. സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്

24. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍

25. സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍

26. സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല

27. HDFC ബാങ്ക് ലിമിറ്റഡ്

28. ആക്സിസ് ബാങ്ക് ലിമിറ്റഡ്

29. ICICI ബാങ്ക് ലിമിറ്റഡ്.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസര്‍

പത്രപ്രസ്താവന : 2016-2017/2208

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������