Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (81.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 08/02/2017
ശ്രീ ഛത്രപതി അര്‍ബന്‍ സഹകരണ ബാങ്കിന് (പിമ്പിള്‍ നിലാഖ്,
പൂനെ, മഹാരാഷ്ട്ര) നല്‍കിയ ലൈസന്‍സ്
ഭാരതീയ റിസര്‍വ്വ് ബാങ്ക് റദ്ദു ചെയ്യുന്നു

ഫെബ്രുവരി 8, 2017

ശ്രീ ഛത്രപതി അര്‍ബന്‍ സഹകരണ ബാങ്കിന് (പിമ്പിള്‍ നിലാഖ്,
പൂനെ, മഹാരാഷ്ട്ര) നല്‍കിയ ലൈസന്‍സ്
ഭാരതീയ റിസര്‍വ്വ് ബാങ്ക് റദ്ദു ചെയ്യുന്നു

ഭാരതീയ റിസര്‍വ് ബാങ്ക് ഛത്രപതി അര്‍ബന്‍ സഹകരണ ബാങ്കിന് (പിമ്പിള്‍ നിലാഖ്, പൂനെ, മഹാരാഷ്ട്ര) നല്‍കിയ ലൈസന്‍സ് റദ്ദു ചെയ്തിരിക്കുന്നു. 2017 ഫെബ്രുവരി 7 ന്റെ ഇടപാടുകള്‍ അവസാനിക്കുന്ന സമയം മുതല്‍ ഈ ഉത്തരവ് പ്രാബല്യത്തിലുണ്ടായിരിക്കും. ലിക്വിഡേറ്ററെ നിയമിക്കുവാനും ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുവാനുമായി സഹകരണ സംഘം രജിസ്ട്രാര്‍ (മഹാരാഷ്ട്ര) വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന്നിര്‍ദ്ദേശിച്ചിരിക്കുന്നു.

ബാങ്കിന്റെ ലൈസന്‍സ് ഭാരതീയ റിസര്‍വ് ബാങ്ക് റദ്ദു ചെയ്യുവാനുള്ള കാരണങ്ങള്‍ :

  • 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമം വകുപ്പുകള്‍ 11(1), 18 ബാങ്ക് പാലിച്ചിട്ടില്ല.

  • നിലവിലുള്ളതും ഭാവിയിലേയും നിക്ഷേപകരുടേയും പൊതുജനങ്ങളുടെയും താല്പര്യങ്ങള്‍ക്ക് ദോഷകരമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ മുകളില്‍ സൂചിപ്പിച്ച നിയമത്തിലെ 22(3) (a), 22(3) (b), 22(3) (c), 22(3) (d), 22(3) (e), 24 എന്നീ വകുപ്പുകളുടെ ലംഘനം.

  • നിലവിലേയും ഭാവിയിലേയും നിക്ഷേപകരുടെ നിക്ഷേപങ്ങള്‍ കാലാവധി അവസാനിക്കുമ്പോള്‍ പൂര്‍ണ്ണമായി തിരികെ നല്കാനുള്ള കഴിവില്ലായ്മ.

  • മടങ്ങിവരവിനും മെച്ചപ്പെടലിനും വിദൂരമായ സാദ്ധ്യത പോലുമില്ലാത്ത സാമ്പത്തിക സ്ഥിതി.

  • ഈ സ്ഥാപനത്തെ ബാങ്കിംഗ് ഇടപാടുകള്‍ തുടര്‍ന്നും നടത്തുവാന്‍ അനുവദിക്കുന്നത് പൊതുജന താല്പര്യത്തിന് എതിരായിരിക്കും.

ലൈസന്‍സ് റദ്ദു ചെയ്തതോടു കൂടി ശ്രീ ഛത്രപതി അര്‍ബന്‍ സഹകരണ ബാങ്കിന്റെ (പിമ്പിള്‍ നിലാഖ്, പൂനെ, മഹാരാഷ്ട്ര) ബാങ്കിംഗ് റഗുലേഷന്‍ നിയമത്തിലെ വകുപ്പ് 5(b)യില്‍ നിര്‍വചിച്ചിരിക്കുന്ന ബാങ്കിംഗ് ഇടപാടുകള്‍ നടത്തുന്നതില്‍ നിന്നും ഈ സമയം മുതല്‍ നിരോധിച്ചിരിക്കുന്നു. ലൈസന്‍സ് റദ്ദു ചെയ്യുകയും ലിക്വിഡേഷന്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്ത സ്ഥിതിക്ക് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് & ക്രഡിറ്റ് ഗാരന്റി കോര്‍പ്പറേഷന്റെ വ്യവസ്ഥകള്‍ക്ക് വിധേയമായി ബാങ്കിന്റെ നിക്ഷേപകര്‍ക്ക് നിക്ഷേപസംഖ്യ തിരികെ നല്‍കുവാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതാണ്. ലിക്വിഡേഷന്‍ സമയത്ത് DICGCയുടെ സാധാരണ നടപടിക്രമങ്ങള്‍ക്ക് വിധേയമായി എല്ലാ നിക്ഷേപകര്‍ക്കും തങ്ങളുടെ നിക്ഷേപം ഒരു ലക്ഷം രൂപയുടെ പരിധിക്കുള്ളില്‍ ലഭിക്കുവാന്‍ അര്‍ഹരാണ്.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസര്‍

പത്രപ്രസ്താവന : 2016-2017/2133

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰