Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (76.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 31/01/2017
സി.കെ.പി. സഹകരണ ബാങ്കിനു മേല്‍ പുറപ്പെടുവിച്ചിരുന്ന ഡയറക്ഷന്റെ
കാലാവധി ഭാരതീയ റിസര്‍വ്ല് ബാങ്ക് ദീര്‍ഘിപ്പിച്ചിരിക്കുന്നു.

ജനുവരി 31, 2017

സി.കെ.പി. സഹകരണ ബാങ്കിനു മേല്‍ പുറപ്പെടുവിച്ചിരുന്ന ഡയറക്ഷന്റെ
കാലാവധി ഭാരതീയ റിസര്‍വ്ല് ബാങ്ക് ദീര്‍ഘിപ്പിച്ചിരിക്കുന്നു.

2014 ഏപ്രില്‍ 30 ന് പുറപ്പെടുവിച്ച ഡയറക്ടീവ് പ്രകാരം സി.കെ.പി സഹകരണ ബാങ്കിന്റെ (മുംബൈ, മഹാരാഷ്ട്ര) 2014 മെയ് 2 ന്റെ പ്രവര്‍ത്തനം അവസാനിക്കുന്ന സമയം മുതല്‍ ഡയറക്ഷനു കീഴില്‍ കൊണ്ടുവന്നിരിക്കുന്നു. ‍ഡയറക്ഷന്റെ സാധുത കാലാകാലങ്ങളില്‍ പുറപ്പെടുവിച്ച ഡയറക്ടീവില്‍കൂടി ദീര്‍ഘിപ്പിക്കുകയും അവസാനമായി 2016 ജൂലായ് 28 ലെ ഡയറക്ടീവ് പ്രകാരം കാലാവധി 2017 ജനുവരി 31 വരെ, പുനവലോകനത്തിന് വിധേയമായി, ദീര്‍ഘിപ്പിക്കുകയും ചെയ്തിരിക്കുന്നു.

മുകളില്‍ സൂചിപ്പിച്ച ഡയറക്ഷന്റെ കാലാവധി 2017 ഫെബ്രുവരി 1 മുതല്‍ ജൂലായ് 31 വരെയുള്ള 6 മാസ കാലയളവിലേക്കു കൂടി പുനരവലോകനത്തിന് വിധേയമായി ദീര്‍ഘിപ്പിച്ചുകൊണ്ട് 2017 ജനുവരി 27 ന് ഉത്തരവ് പുറപ്പെടുവിച്ച വിവരം പൊതുജനങ്ങളുടെ അറിവിലേക്കായി വിജ്ഞാപനം ചെയ്യുന്നു. ഇതോടൊപ്പം 2014 ഏപ്രില്‍ 30 ന് പുറപ്പെടുവിച്ച ഡയറക്ടീവില്‍ താഴെ വിശദീകരിക്കുന്ന ഭാഗികമായ ഭേദഗതികളും പ്രാബല്യത്തില്‍ വരുത്തുന്നു.

I) വായ്പാ കരാറിന്റെ വ്യവസ്ഥയില്‍ ഇടപാടുകാരന്റെ നിക്ഷേപതുക, വായ്പ തിരിച്ചടക്കുന്നതിലേക്ക് ഉപയോഗിക്കമെന്ന വ്യവസ്ഥ ഉണ്ടെങ്കില്‍ താഴെപറയുന്ന വ്യവസ്ഥകള്‍ക്ക് വിധേയമായി അത്തരം ക്രമീകരണങ്ങള്‍ നടത്താവുന്നതാണ്.

a) നിക്ഷേപതുക വായ്പയിലേക്ക് മാറ്റുന്ന ദിവസം ഇടപാടുകാരന്റെ അക്കൗണ്ട് KYC അനുസൃതമായിരിക്കണം.

b) ഗാരന്റര്‍, ജാമ്യക്കാര്‍ അതുപോലുള്ള മറ്റു കക്ഷികള്‍ എന്നിവരുടെ നിക്ഷേപം ഈ ആവശ്യത്തിന് ഉപയോഗിക്കുവാന്‍ പാടില്ല.

c) വായ്പ നിഷ് ക്രിയ ആസ്ഥി ആകാന്‍ സാധ്യതയുള്ള അവസരത്തില്‍ നിക്ഷേപകന്റെ സമ്മതത്തിനായി നോട്ടീസ് നല്‍കിക്കൊണ്ട് നിക്ഷപതുക വായ്പയിലേക്ക് മാറ്റാവുന്നതാണ്. അതേസമയം കാലാകാലങ്ങളില്‍ മുടക്കമില്ലാതെ തിരിച്ചടവുള്ള വായ്പാ അക്കൗണ്ടിലേക്ക് നിക്ഷേപം ക്രമീകരിക്കുന്നതിനു മുമ്പ് നിക്ഷേപകന്റെയും വായ്പ എടുത്ത വ്യക്തിയുടെയും രേഖാമൂലമുള്ള സമ്മതപത്രം ആവശ്യമാണ്.

d) കോടതിയോ മറ്റു നിയമപരമായ സ്ഥാപനങ്ങളോ പുറപ്പെടുവിക്കുന്ന അറ്റാച്ച്മെന്റ് ഉത്തരവുകള്‍, നിരതദ്രവ്യതുക, ട്രസ്റ്റുകളുടെ നിക്ഷേപം മറ്റു കക്ഷികള്‍ക്ക് അവകാശമുള്ള നിക്ഷേപം, എന്നീ നിയന്ത്രണ വിധേയമായ നിക്ഷേപങ്ങള്‍ വായ്പ തുകയിലേക്ക് വരവുവയ്ക്കുവാന്‍ പാടുളളതല്ല.

II) ചിട്ടയായ ഇടപാടുകള്‍ നടക്കുന്നതും ഭദ്രവുമായ CC അക്കൗണ്ടുകള്‍ ഗുണമേന്മയുള്ള വായ്പയായി കണക്കാക്കാവുന്നതാണ്. പക്ഷേ പണം പിന്‍വലിക്കുവാനായി CC അക്കൗണ്ട് പുതുക്കി നല്‍കുന്നത് അനുവദനീയമല്ല.

മുകളില്‍ സൂചിപ്പിച്ച കാര്യങ്ങളും ദീര്‍ഘിപ്പിക്കലും സൂചിപ്പിച്ചുകൊണ്ടുള്ള 2017 ജനുവരി 27 ലെ ഡയറക്ടീവിന്റെ ഒരു പകര്‍പ്പ് പൊതുജനങ്ങളുടെ അറിവിലേക്കായി ബാങ്ക് പരിസരത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഭാരതീയ റിസര്‍വ് ബാങ്കിന്റെ ഈ നടപടി കാരണം ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയില്‍ കാര്യമായ അഭിവൃദ്ധിയുണ്ടായെന്ന് റിസര്‍വ് ബാങ്ക് കരുതുന്നു എന്ന് അര്‍ത്ഥമാക്കരുത്.

അനിരുദ്ധ ഡി.യാദവ്
അസിസ്റ്റന്റ് മാനേജര്‍

പത്രപ്രസ്താവന : 2016-2017/2040

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰