Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (247.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 08/11/2016
2000 - ന്റെ ബാങ്ക് നോട്ടുകൾ പുറത്തിറക്കുന്നു

നവംബർ 08, 2016

2000 - ന്റെ ബാങ്ക് നോട്ടുകൾ പുറത്തിറക്കുന്നു.

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, മഹാത്മാഗാന്ധി (പുതിയ) സീരിസിൽ, ഇൻസെറ്റ് അക്ഷരമില്ലാതെ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യാ ഗവർണർ ഡോ. ഊർജിത് ആർ. പട്ടേലിന്റെ ഒപ്പുള്ളതും, മറുവശത്ത് അച്ചടിച്ചവർഷം '2016' രേഖപ്പെടുത്തിയിട്ടുള്ളതുമായ, ബാങ്ക് നോട്ട്, താമസിയാതെ പുറത്തിറക്കുന്നതാണ്. ഈ പുതിയ വിഭാഗത്തിൽപെട്ട ബാങ്ക് നോട്ടിൽ രാജ്യത്തിന്റെ ആദ്യ ഗോളാന്തരയാത്രാദൗത്യത്തെ സൂചിപ്പിക്കുന്ന 'മംഗൾയാനി' ന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. നോട്ടിന്റെ അടിസ്ഥാനനിറം മജന്റയാണ്. നോട്ടിന്റെ മുഖവശത്തും മറുവശത്തുമുള്ള പൊതുവായ വർണ്ണപദ്ധതിയോട് ചേർന്ന് നിൽക്കുന്ന രൂപങ്ങളും ജ്യാമതീയ പാറ്റേണുകളും കാണാം.


പുതിയ ബാങ്ക് നോട്ടുകളുടെ പ്രത്യേകലക്ഷണങ്ങൾ താഴെപ്പറയുന്നവയാണ്:-

മുഖവശം (മുൻവശം)

1. വെളിച്ചത്തിനെതിരെ പിടിച്ചാൽ 2000 എന്ന വിഭാഗത്തെ സൂചിപ്പിക്കുന്ന അക്കം.

2. വിഭാഗത്തെ സൂചിപ്പിക്കുന്ന അക്കമായ 2000 അന്തർലീനമായി കാണാം.

3. വിഭാഗത്തെ സൂചിപ്പിക്കുന്ന അക്കമായ २००० ദേവനാഗരി ലിപിയിൽ.

4. മദ്ധ്യഭാഗത്ത് മഹാത്മാഗാന്ധിയുടെ ഛായാചിത്രം.

5. ബാങ്ക് നോട്ടിന്റെ ഇടതുവശത്ത് RBI എന്നും 2000 എന്നും ചെറിയ അക്ഷരങ്ങളിൽ.

6. ബാങ്ക് നോട്ടിൽ ‘भारत’, RBI, 2000 എന്നിങ്ങനെ നിറം മാറുന്ന രീതിയിലും, വിടവുകളുള്ളതുമായ സുരക്ഷാ ചരട്. നോട്ട് ചരിച്ചു പിടിച്ചുനോക്കിയാൽ ചരടിന്റെ നിറം പച്ചയിൽ നിന്നും നീലയായി മാറും.

7. ഗാരന്റീ ക്ലാസ്, ഗവർണറുടെ ഒപ്പോടുകൂടിയ വാഗ്ദാനപ്രസ്താവന, RBI യുടെ മുദ്ര എന്നിവ വലതു ഭാഗത്ത്.

8. താഴെ വലതുഭാഗത്ത് നിറം മാറുന്ന (പച്ചയിൽ നിന്ന് നീലയായി) മഷിയിൽ റുപ്പീ അടയാളത്തോടുകൂടിയ വിഭാഗം സൂചിപ്പിക്കുന്ന 2000

9. വലതുഭാഗത്ത് അശോകസ്തംഭമുദ്ര, മഹാത്മാ ഗാന്ധിയുടെ ഛായാചിത്രം, ഇലക്‌ട്രോടൈപ്പ് (2000) വാട്ടർ മാർക്കുകൾ.

10. മുകളിൽ ഇടതുഭാഗത്തും താഴെ വലതുഭാഗത്തും അക്കങ്ങൾ വലുപ്പംകൂടിവരുന്ന രീതിയിലുള്ള നമ്പർപാനൽ

കാഴ്ച ബലഹീനതയുള്ളവർക്ക്

ഗാന്ധിചിത്രം അശോകസ്തംഭമുദ്ര, ബ്ലീഡ് വരകൾ, തിരിച്ചറിയാനുള്ള അടയാളം എന്നിവ പ്രതലത്തിൽ നിന്നും പൊങ്ങിനിൽക്കുന്ന ഇന്റാഗ്ലിയോ അച്ചടിയിൽ.

11. വലതുഭാഗത്ത് നെടുകെയുള്ള ദീർഘചതുരത്തിൽ 2000 എന്ന് ഉയർന്ന് നിൽക്കുന്ന അച്ചടിയിൽ.

12. ബ്ലീഡ് ചെയ്യുന്ന രീതിയിൽ ഇടതുഭാഗത്തും വലതുഭാഗത്തും ഏഴ് ചരിഞ്ഞ രേഖകൾ, ഉയർന്ന് നിൽക്കുന്ന അച്ചടിയിൽ.

മറുവശം (പിൻവശം)

13. നോട്ടച്ചടിച്ചവർഷം ഇടതുഭാഗത്ത്

14. സ്വഛ്ഭാരത് ലോഗോയും പരസ്യവാചകവും

15. ഭാഷാപാനൽ മദ്ധ്യഭാഗത്ത്.

16. മംഗൾയാനിന്റെ ചിത്രം.

17. വിഭാഗത്തെ സൂചിപ്പിക്കുന്ന അക്കം २००० ദേവനാഗരിയിൽ

നോട്ടിന്റെ വലുപ്പം 66 mm x 166 mm

അല്പ്പന കില്ലാവാലാ
പ്രിൻസിപ്പൽ അഡ്‌വൈസർ

പ്രസ്സ് റിലീസ് 2016-2017/1144

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������