Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (119.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 13/11/2016
"L" എന്ന ഇൻസെറ്റ് അക്ഷരമുള്ള മഹാത്മാഗാന്ധി (പുതിയ) സീരിസിലെ 500 ബാങ്ക് നോട്ടുകൾ പുറത്തിറക്കുന്നു

നവംബർ 13, 2016

'L' എന്ന ഇൻസെറ്റ് അക്ഷരമുള്ള മഹാത്മാഗാന്ധി (പുതിയ) സീരിസിലെ 500 ബാങ്ക് നോട്ടുകൾ പുറത്തിറക്കുന്നു

മഹാത്മാഗാന്ധി (പുതിയ) സീരിസിൽ, രണ്ടു നമ്പർ പാനലുകളിലും 'L' എന്ന് ഇൻസെറ്റു അക്ഷരമുള്ളതും, റിസർവ് ബാങ്ക് ഗവർണർ ഡോ. ഉർജിത് പട്ടേലിന്റെ ഒപ്പുള്ളതും, അച്ചടിച്ചവർഷം '2016' -ം, സ്വഛ്ഭാരത് ലോഗോയും പിൻവശത്ത് അച്ചടിച്ചതുമായ 500 വിഭാഗത്തിലുള്ള ബാങ്ക് നോട്ടുകൾ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ താമസിയാതെ പുറത്തിറക്കുന്നതാണ്.

ഈ പുതിയ ബാങ്ക് നോട്ടുകൾ, നേരത്തേയുള്ള സ്‌പെസിഫൈഡ് സീരിസ് ബാങ്ക് നോട്ടുക (SBN) ളിൽ നിന്നും, നിറം, വലുപ്പം, പ്രമേയം, സുരക്ഷാലക്ഷണങ്ങളുടെ സ്ഥാനം, രൂപമാതൃക സംബന്ധമായ അംശങ്ങൾ എന്നീ കാര്യങ്ങളിൽ വ്യത്യസ്തമാണ്. പ്രധാനപ്പെട്ട ലക്ഷണങ്ങൾ താഴെ കൊടുക്കുന്നു.

  • വലുപ്പം 66mm x 150mm

  • നിറം സ്റ്റോൺ ഗ്രേയാണ്

  • ഭാരതീയ പൈതൃകമായ റെഡ് ഫോർട്ടിന്റെ പ്രതിരൂപം, ഇൻഡ്യൻ പതാകയോടൊപ്പം പിൻവശത്തുകാണാം.

കാഴ്ചബലഹീനതയുള്ളവർക്ക്, ഏതു വിഭാഗത്തിൽപെട്ട നോട്ടാണന്ന് തിരിച്ചറിയാൻ വേണ്ടി, ഈ ബാങ്ക് നോട്ടിൽ ചില ലക്ഷണങ്ങൾ (മഹാത്മാഗാന്ധിയുടെ പ്രതിഛായ, അശോകസ്തംഭ മുദ്ര, ബ്ലീഡ് ലൈനുകൾ, 500 രേഖപ്പെടുത്തിയ വൃത്തം, വലതുവശത്ത് ഒരു തിരിച്ചറിയൽ അടയാളവും ഇന്റാഗ്ലിയോ അച്ചടിയിൽ) ഉണ്ട്.

2016 നവംബർ 08 ലെ പ്രസ്സ് റിലീസ് നമ്പർ 2016-2017/1146 - ൽ വിവരിച്ചിരുന്ന, മുൻപ് പുറപ്പെടുവിച്ച ബാങ്ക് നോട്ടുകളും നിയമപരമായി വിനിമയക്ഷമമായി തുടരും.

അല്പ്പന കില്ലാവാലാ
പ്രിൻസിപ്പൽ അഡ്‌വൈസർ

പ്രസ്സ് റിലീസ് 2016-2017/1196

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰