Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (136.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 19/10/2016
ആർബിഐ കർണാടക തുംകൂർ വീരശൈവാ സഹകരണ ബാങ്ക് ലിമിറ്റഡിനുമേൽ പിഴചുമത്തി

ഒക്ടോബർ 19, 2016

ആർബിഐ കർണാടക തുംകൂർ വീരശൈവാ സഹകരണ ബാങ്ക് ലിമിറ്റഡിനുമേൽ പിഴചുമത്തി

1949 - ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ട് സെക്ഷൻ 47A(1)(b) യും ഒപ്പം സെക്ഷൻ 46(4)- (സഹകരണ സംഘങ്ങൾക്ക് ബാധകമായിട്ടുള്ള) പ്രകാരം ആർ ബി ഐയിൽ നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ച്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, കർണാടകയിലെ തുംകൂർ വീരശൈവാ സഹകരണ ബാങ്ക് ലിമിറ്റഡിനുമേൽ 10.00 ലക്ഷം (പത്തുലക്ഷം രൂപാ മാത്രം) പിഴചുമത്തി. വ്യക്തികളുടേതല്ലാത്ത അക്കൗണ്ടുകൾ തുടങ്ങുമ്പോൾ പാലിക്കേണ്ട ജാഗ്രതയെ സംബന്ധിച്ച കെവൈസി / എഎംഎൽ നിർദ്ദേശങ്ങളടങ്ങിയ മാസ്റ്റർ സർക്കുലറിലെ സബ്പാരാ (iv)(d) 3.2.2.1 (B) യിലും മുൻവർഷത്തെ ലാഭത്തിന്റെ 1% - ൽ കൂടുതൽ സംഭാവന നൽകുന്നത് നിരോധിച്ചിട്ടുള്ള 2005 ഏപ്രിൽ 11 ലെ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയുടെ ഉത്തരവുകളും, നിർദ്ദേശങ്ങളും ലംഘിച്ചതിനാണ് പിഴചുമത്തിയിട്ടുള്ളത്.

ഇതു സംബന്ധമായി, ഒരു കാരണം കാണിക്കൽ നോട്ടീസ് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ബാങ്കിനുനൽകുകയും, ബാങ്ക് അതിനു മറുപടിനൽകുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം സംബന്ധിച്ചുള്ള വസ്തുതകളും, ബാങ്കിന്റെ മറുപടിയും കണക്കിലെടുത്തിനുശേഷം, ഈ ലംഘനങ്ങൾ തെളിയിക്കപ്പെട്ടവയാണെന്നും പിഴ ചുമത്തേണ്ടത് ന്യായമാണെന്നും എന്ന നിഗമനത്തിൽ റിസർവ് ബാങ്ക് എത്തുകയായിരുന്നു.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ്സ് റിലീസ് 2016-2017/971

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰