Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (112.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 05/10/2016
ഉത്തർപ്രദേശിലെ മീററ്റിലുള്ള മെർക്കന്റയിൽ അർബൻ സഹകരണ ബാങ്കിനു നൽകിയിരുന്ന നിർദ്ദേശങ്ങളുടെ സാധുത, ആർ ബി ഐ നീട്ടി

ഒക്‌ടോബർ 05, 2016

ഉത്തർപ്രദേശിലെ മീററ്റിലുള്ള മെർക്കന്റയിൽ അർബൻ സഹകരണ
ബാങ്കിനു നൽകിയിരുന്ന നിർദ്ദേശങ്ങളുടെ സാധുത, ആർ ബി ഐ നീട്ടി.

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (ആർ ബി ഐ), മീററ്റിലെ മെർക്കന്റയിൽ അർബൻ സഹകരണബാങ്കിന് നൽകിയിരുന്ന നിർദ്ദേശങ്ങൾ, 2016 ഒക്‌ടോബർ 6-ാം തീയതി മുതൽ അടുത്ത ആറുമാസക്കാലത്തേയ്ക്കുകൂടി, പുനരവ ലോകനത്തിനു വിധേയമായി, നീട്ടി. 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട്, സെക്ഷൻ 35A, സബ്‌സെക്ഷൻ (1) അനുസരിച്ച് (AACS) 2015 സെപ്തംബർ 30 ന് നൽകിയ നിർദ്ദേശങ്ങൾക്ക് വിധേയമായാണ് ബാങ്ക് 2015 ഒക്‌ടോബർ 6 മുതൽ പ്രവർത്തിച്ചിരുന്നത്.

2016 മാർച്ച് 29 ലെ മുകളിൽ പറഞ്ഞ ഉത്തരവ് ഭേദഗതി ചെയ്യുകയും നീട്ടുകയും ചെയ്തിരുന്നു. 2016 ഒക്‌ടോബർ 5 വരെ നീട്ടിയ ഈ ഉത്തരവിന്റെ സാധുത 2016 സെപ്തംബർ 30 ലെ ഭേദഗതി ചെയ്ത ഉത്തരവനുസരിച്ച്, പുനരവലോകനത്തിനു വിധേയമായി, 2016 ഒക്‌ടോബർ 6 മുതൽ 2017 ഏപ്രിൽ 5 വരെ ആറുമാസക്കാലത്തേയ്ക്ക് വീണ്ടും നീട്ടിയി രിക്കുന്നു. ഈ പറഞ്ഞ ഉത്തരവിന്റെ മറ്റ് വ്യവസ്ഥകളും ഉപാധികളും മാറ്റമില്ലാതെ തുടരും. പൊതുജനങ്ങൾക്ക് വായിച്ചറിയാൻ വേണ്ടി, 2016 സെപ്തംബർ 30 ലെ ഉത്തരവിന്റെ ഒരു കോപ്പി ബാങ്കിന്റെ കെട്ടിടത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

റിസർവ് ബാങ്ക് ഉത്തരവിന്റെ ഈ ഭേദഗതിയെ സഹകരണ ബാങ്കിന്റെ സാമ്പത്തികസ്ഥിതിയുടെ മെച്ചപ്പെടലായോ, വഷളാകലായോ കരുതേണ്ടതില്ല. സാഹചര്യങ്ങൾക്കനുസരിച്ച റിസർവ് ബാങ്ക് ഈ ഉത്തരവിൽ ഭേദഗതികൾ വരുത്തേണ്ടതുണ്ടോ എന്ന് പരിഗണിക്കുന്നതാണ്.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ്സ് റിലീസ് 2016-2017/863

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������