Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (109.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 03/10/2016
മഹാരാഷ്ട്രയിലെ നാൻണ്ടെഡ് മുഖെദ് ജില്ലയിലെ ശ്രീസായീ അർബൻ സഹകരണ ബാങ്ക് ലിമിറ്റഡിനു നൽകിയിരുന്ന നിർദ്ദേശങ്ങൾ, ആർ ബി ഐ, 2016 ഡിസംബർ 31 വരെ നീട്ടുന്നു

ഒക്‌ടോബർ 03, 2016

മഹാരാഷ്ട്രയിലെ നാൻണ്ടെഡ് മുഖെദ് ജില്ലയിലെ ശ്രീസായീ അർബൻ
സഹകരണ ബാങ്ക് ലിമിറ്റഡിനു നൽകിയിരുന്ന നിർദ്ദേശങ്ങൾ,
ആർ ബി ഐ, 2016 ഡിസംബർ 31 വരെ നീട്ടുന്നു

നാണ്ടെഡ് (മഹാരാഷ്ട്ര) മുഖെദ് ജില്ലയിലെ ശ്രീസായി അർബൻ സഹകരണ ബാങ്ക് ലിമിറ്റഡിനു നൽകിയിരുന്ന നിർദ്ദേശങ്ങൾ 2016 സെപ്തംബർ 30 ന് ബിസിനസ്സ് സമയം അവസാനിച്ചതു മുതൽ മൂന്നുമാസത്തേയ്ക്കുകൂടി, പുനരവലോകനത്തിനു വിധേയമായി, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ നീട്ടിയിരിക്കുന്നു. 2015 ജൂലൈ 01 മുതൽ ഈ ബാങ്ക് നിർദ്ദേശങ്ങൾക്കു വിധേയമായിരുന്നു. നേരത്തേ രണ്ടു പ്രാവശ്യമായി, ഒൻപത് മാസത്തേയ്ക്ക് ഈ നിർദ്ദേശങ്ങൾ നീട്ടിയിരുന്നു.

ബാങ്കിംഗ് റെഗുലേഷൻ ആക്ട് 1949, സെക്ഷൻ 35A, സബ്‌സെക്ഷൻ (1) (എഎസിഎസ്) പ്രകാരം റിസർവ് ബാങ്കിനു ലഭിച്ചിട്ടുള്ള അധികാരമനു സരിച്ചാണ് ഈ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നത്. ഈ ഉത്തരവുകളുടെ കോപ്പി, താല്പര്യമുള്ള പൊതുജനങ്ങൾ വായിച്ചറിയാൻ വേണ്ടി, ബാങ്കിന്റെ കെട്ടിടത്തിൽ പതിച്ചിട്ടുണ്ട്.

റിസർവ് ബാങ്ക്, ഈ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട് എന്നു കരുതി ബാങ്കിംഗ് ലൈസൻസ് റിസർവ് ബാങ്ക് റദ്ദുചെയ്തിരിക്കയാണെന്നു കരുതരുത്. സാഹചര്യങ്ങൾക്കനുസരിച്ച് റിസർവ് ബാങ്ക് ഈ നിർദ്ദേശങ്ങളിൽ ഭേദഗതിവരുത്തുന്ന കാര്യം പരിഗണിക്കുന്നതാണ്.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ്സ് റിലീസ് 2016-2017/840

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰