Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (593.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 23/09/2016
ഇൻസെറ്റ് അക്ഷരമില്ലാത്തതും, നമ്പർ പാനലുകളിൽ അക്കങ്ങൾ വലുപ്പം കൂടിവരുന്നതും, ഇന്റാഗ്ലിയോ അച്ചടിയില്ലാത്തതുമായ 50 ബാങ്ക് നോട്ടുകൾ പുപ്പെടുവിക്കുന്ന&#

സെപ്തംബർ 23, 2016

ഇൻസെറ്റ് അക്ഷരമില്ലാത്തതും, നമ്പർ പാനലുകളിൽ അക്കങ്ങൾ വലുപ്പം കൂടിവരുന്നതും, ഇന്റാഗ്ലിയോ അച്ചടിയില്ലാത്തതുമായ 50 ബാങ്ക് നോട്ടുകൾ പുപ്പെടുവിക്കുന്നു.

മഹാത്മാഗാന്ധി 2005 സിരീസിൽ, രണ്ട് നമ്പർ പാനലുകളിലും ഇൻസെറ്റ് അക്ഷരമില്ലാത്തതും, റിസർവ്ബാങ്ക് ഓഫ് ഇൻഡ്യാ ഗവർണർ ഡോ. രഘുറാം ജി. രാജന്റെ കയ്യൊപ്പുള്ളതും, ബാങ്ക് നോട്ടിന്റെ മറുവശത്ത് 2016 എന്ന് അച്ചടിച്ചവർഷം, രേഖപ്പെടുത്തിയിട്ടുള്ളതുമായ 50 ബാങ്ക് നോട്ടുകൾ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ താമസിയാതെ പുറപ്പെടുവിക്കുന്നതാണ്.

ഈ ബാങ്ക് നോട്ടുകളുടെ രൂപമാതൃകയും സുരക്ഷാ ലക്ഷണങ്ങളും താഴെപ്പറയുന്നവ ഒഴികെ, രണ്ടു നമ്പർ പാനലുകളിലും വലുപ്പം കൂടിവരുന്ന അക്കങ്ങളോടുകൂടി മുമ്പ് പുറപ്പെടുവിച്ചിട്ടുള്ള മഹാത്മാഗാന്ധി സീരിസ് - 2005 ബാങ്ക് നോട്ടുകൾക്ക് സദൃശമായിരിക്കും.

മുഖവശം.

ഇന്റാഗ്ലിയോ അച്ചടി

'50' എന്ന അക്കം, ആർ. ബി. ഐ. മുദ്ര, മഹാത്മാഗാന്ധിയുടെ ഛായാചിത്രം, ഗവർണറുടെ ഒപ്പ്, അശോക സ്തംഭ പ്രതിരൂപം ഇവയൊക്ക ഇതുവരെ ചെയ്തിരുന്ന ഇന്റാഗ്ലിയോ അച്ചടി (പ്രതലത്തിൽ നിന്ന് പൊങ്ങിനിൽക്കുന്ന അച്ചടി) യ്ക്കു പകരം ഓഫ് സെറ്റിൽ (പ്രതലത്തിൽ നിന്ന് പൊങ്ങി നിൽക്കാത്ത അച്ചടി) അച്ചടിച്ചിരിക്കുന്നു. കൂടാതെ, ബാങ്ക് നോട്ടിന്റെ ഇടതുവശത്ത് ചതുരാകൃതിയിലുണ്ടായിരുന്ന തിരിച്ചറിയൽ അടയാളം മാറ്റിയിട്ടുമുണ്ട്.

നിറം

നോട്ടിന്റെ മറുവശത്തുള്ള നിറത്തിന് മാറ്റമൊന്നുമില്ലെങ്കിലും, മുഖവശത്ത് ഇളംനിറമായിരിക്കും. (ഇന്റാഗ്ലിയോ അച്ചടിയല്ലാത്തതുകൊണ്ടാണ് ഇങ്ങിനെ)

അന്തർലീനമായ പ്രതിരൂപം.

മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിന്റെ വലതുവശത്ത് '50' എന്ന വിഭാഗ സൂചകമായ അക്കം അന്തർലിനമായി അടങ്ങിയിരുന്നു. കുറുകെയുള്ള ഒരു ചെറിയ പാത്തിയുണ്ടായിരുന്നു. ബാങ്ക് നോട്ട് ദൃഷ്ടിയ്ക്കു സമാന്തരമായി പിടിച്ചു നോക്കിയാൽ മാത്രം കാണാമായിരുന്ന, അന്തർലീനമായ ഒരു പ്രതിരൂപമായിരുന്നു. ഈ ലക്ഷണം ഇനിമുതൽ കാണില്ല.

മറുവശം

ബാങ്ക് നോട്ടിന്റെ മറുവശത്ത് മാറ്റങ്ങളൊന്നുമില്ല.

മാതൃക

ബാങ്ക് നോട്ടിന്റെ പ്രതിരൂപം താഴെ കൊടുത്തിരിക്കുന്നു.


ബാങ്ക് ഇതിനുമുമ്പ് പുറപ്പെടുവിച്ചിട്ടുള്ള 50 വിഭാഗത്തിലെ എല്ലാ ബാങ്ക് നോട്ടുകളും നിയമപരമായി, വിനിമയ യോഗ്യമായി തുടരും.

അജിത്ത്പ്രസാദ്

അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ്സ് റിലീസ് 2016-2017/751

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������