Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (599.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 15/09/2016
"R" എന്ന് ഇൻസെറ്റ് അക്ഷരമുള്ളതും, നമ്പർ പാനലുകളിൽ അക്കങ്ങൾ വലുപ്പം കൂടിവരുന്നതും, ഇന്റാഗ്ലിയോ അച്ചടി ഇല്ലാത്തതുമായ 20 ബാങ്ക് നോട്ടുകൾ പുറപ്പെടുവിക്കുന

സെപ്തംബർ 15, 2016

'R' എന്ന് ഇൻസെറ്റ് അക്ഷരമുള്ളതും, നമ്പർ പാനലുകളിൽ അക്കങ്ങൾ വലുപ്പം കൂടിവരുന്നതും, ഇന്റാഗ്ലിയോ അച്ചടി ഇല്ലാത്തതുമായ 20 ബാങ്ക് നോട്ടുകൾ പുറപ്പെടുവിക്കുന്നു.

മഹാത്മാഗാന്ധി സിരീസ് 2005 - ൽ, 'R' എന്ന് രണ്ടു നമ്പർ പാനലുകളിലും ഇൻസെറ്റ് അക്ഷരമുള്ളതും, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യാ ഗവർണർ ഡോ. ഉർജിത് പട്ടേൽ ഒപ്പുവച്ചിട്ടുള്ളതും, അച്ചടിവർഷം 2016 എന്ന് മറുവശത്ത് രേഖപ്പെടുത്തിയിട്ടുള്ളതുമായ 20 ബാങ്ക് നോട്ടുകൾ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ താമസിയാതെ പുറപ്പെടുവിക്കുന്നതാണ്.

ഈ ബാങ്ക് നോട്ടുകളുടെ രൂപമാതൃകയും സുരക്ഷാലക്ഷണങ്ങളും താഴെപ്പറയുന്നവ ഒഴിച്ച്, മുമ്പ് പുറപ്പെടുവിച്ചിട്ടുള്ള മഹാത്മാഗാന്ധി 2005 സിരീസിലെ 20 ബാങ്ക് നോട്ടുകൾക്ക് സദൃശമാണ്:-

മുഖവശം

വലുപ്പം കൂടിവരുന്ന അക്കങ്ങൾ

രണ്ട് നമ്പർ പാനലുകളിലും, അക്കങ്ങൾ ഇടത്തുനിന്നും വലത്തേയ്ക്ക് വലുപ്പം കൂടിവരുന്നു. ആദ്യത്തെ മൂന്ന് ആൽഫാ ന്യൂമറിക് ലിഖിതങ്ങൾ (ഉപസർഗ്ഗപദം) വലുപ്പത്തിൽ സ്ഥിരമായി (വലുപ്പം കൂടാതെ) നിൽക്കുന്നു.

ഇന്റാഗ്ലിയോ അച്ചടി

'20' എന്ന അക്കം, ആർ. ബി. ഐ. മുദ്ര, മഹാത്മാ ഗന്ധിയുടെ ഛായാചിത്രം, ആർ. ബി. ഐ. എന്ന വാക്യം, ഗാരന്റിയും, വാഗ്ദാനവുമടങ്ങിയ ഉപവാക്യം, ഗവർണറുടെ ഒപ്പ്, അശോക സ്തംഭ പ്രതിരൂപം, എന്നിവ ഇതുവരെ അച്ചടിച്ചിരുന്ന ഇന്റാഗ്ലിയോ അച്ചടി (പ്രതലത്തിൽ നിന്ന് പൊങ്ങിയിരിക്കുന്ന അച്ചടി) യ്ക്കു പകരം ഇപ്പോൾ ഓഫ് സൈറ്റിലാണ് (പ്രതലത്തിൽ നിന്ന് പൊങ്ങിയിരിക്കുന്ന അച്ചടിയില്ലാതെ) അച്ചടിച്ചിരിക്കുന്നത്. കൂടാതെ ബാങ്ക് നോട്ടിന്റെ ഇടതു വശത്ത് ദീർഘചതുരാകൃതിയിൽ ഉണ്ടായിരുന്ന തിരിച്ചറിയൽ അടയാളം മാറ്റിയിട്ടുമുണ്ട്.

നിറം

നോട്ടിന്റെ മറുവശത്തുള്ള നിറത്തിന് വ്യത്യാസമൊന്നുമില്ലെങ്കിലും, മുഖവശത്ത് ഇളം നിറത്തിലാണ്. (ഇന്റാഗ്ലിയോ അച്ചടിയല്ലാത്തതുകൊണ്ടാണ് ഇങ്ങിനെ)

അന്തർലീനമായ പ്രതിരൂപം.

മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിന്റെ വലതുവശത്ത് '20' എന്ന അക്കം അന്തർലീനമായി അടങ്ങിയിരുന്ന കുറുകെയുള്ള ഒരു ചെറിയ പാത്തി ഇതുവരെ ഉണ്ടായിരുന്നു. അന്തർലീനമായിരുന്ന പ്രതിരൂപം നോട്ട് ദൃഷ്ടിയ്ക്ക് സമാന്തരമായിപിടിച്ചുനോക്കിയാൽ കാണാമായിരുന്നു. ഈ ലക്ഷണം ഇപ്പോൾ കാണുന്നില്ല.

മറുവശം

ബാങ്ക് നോട്ടിന്റെ മറുവശത്ത് മാറ്റങ്ങളൊന്നുമില്ല.

മാതൃകാ ബാങ്ക് നോട്ടിന്റെ പ്രതിരൂപം താഴെ കാണുന്നു.


20 വിഭാഗത്തിലുള്ള ഇതിനുമുമ്പ് പുറപ്പെടുവിച്ചിട്ടുള്ള എല്ലാ ബാങ്ക് നോട്ടുകളും നിയമപരമായി വിനിമയയോഗ്യമായി തുടരും.

അജിത്ത്പ്രസാദ്

അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ്സ് റിലീസ് 2016-2017/678

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������